ഗ്കെബെർഹയിലുള്ള സെന്റ് ജോർജ് പാർക്കിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ സൗത്ത് ആഫ്രിക്ക ഇന്ത്യയെ നേരിടും.ഇന്ത്യൻ സമയം വൈകുന്നേരം 4:30-ന് മത്സരം ആരംഭിക്കും. ആദ്യ ഏകദിനത്തിൽ തകർപ്പൻ ജയം നേടിയ ഇന്ത്യ പരമ്പര നേടാനായിട്ടാണ് ഇറങ്ങുന്നത്.
രണ്ടാം മത്സരത്തിൽ വിജയിച്ച് പരമ്പര സമനിലയാക്കുക എന്നതാണ് സൗത്ത് ആഫ്രിക്കയുടെ ലക്‌ഷ്യം. ആദ്യ മത്സരത്തിൽ അർഷ്ദീപ് സിംഗ്, ആവേശ് ഖാൻ എന്നിവരുടെ മിന്നുന്ന പ്രകടനത്തിന്റെ പിൻബലത്തിൽ 8 വിക്കറ്റിന്റെ മികച്ച വിജയമാണ് ഇന്ത്യ നേടിയത്.ദക്ഷിണാഫ്രിക്കയെ 27.3 ഓവറിൽ 116 റൺസിന് പുറത്താക്കി.സായി സുദർശൻ 41 പന്തിൽ 55 റൺസും ശ്രേയസ് അയ്യർ 52 റൺസും നേടിയപ്പോൾ 200 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ അനായാസമായി ചേസ് പൂർത്തിയാക്കി, മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി.
രണ്ടാം ഏകദിനത്തില്‍ ഒരു മാറ്റത്തോടെയായിരിക്കും ഇന്ത്യ ഇറങ്ങുക. ടെസ്റ്റ് ടീമിനൊപ്പം ചേരാൻ ശ്രേയസ് അയ്യര്‍ പോയതോടെ രജത് പാടിധാറിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമിൽ തുടരാനുള്ള സാധ്യതയുണ്ട്.സെന്‍റ് ജോര്‍ജ് പാര്‍ക്കിലും ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചാണ്. ഇതുവരെ ഇവിടെ നടന്ന ഒറ്റ ഏകദിനത്തിൽ പോലും 300 കടന്നിട്ടില്ല.
ഇന്ത്യ: റുതുരാജ് ഗെയ്‌ക്‌വാദ്, ബി സായ് സുദർശൻ, രജത് പാട്ടിദാർ, കെഎൽ രാഹുൽ (സി/ഡബ്ല്യുകെ), തിലക് വർമ്മ, സഞ്ജു സാംസൺ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.
ദക്ഷിണാഫ്രിക്ക: റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റാസി വാൻ ഡെർ ഡ്യൂസെൻ, ഐഡൻ മാർക്രം (സി), ഹെൻറിച്ച് ക്ലാസൻ (ഡബ്ല്യുകെ), ഡേവിഡ് മില്ലർ, ആൻഡിൽ ഫെഹ്ലുക്‌വായോ, വിയാൻ മൾഡർ, നാന്ദ്രെ ബർഗർ, കേശവ് മഹാരാജ്, തബ്രൈസ് ഷംസി