ഐക്കണിക് സ്റ്റേഡ് ഡി ഫ്രാൻസിൽ നടന്ന പുരുഷന്മാരുടെ ജാവലിൻ ത്രോ ഇനത്തിൻ്റെ തൻ്റെ സീസണിലെ മികച്ച പരിശ്രമം മെച്ചപ്പെടുത്തിക്കൊണ്ട്, ലോക ചാമ്പ്യൻ നീരജ് 2024 ലെ സമ്മർ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വെള്ളി മെഡൽ സ്വന്തമാക്കി. ഇന്ത്യയുടെ ‘ഗോൾഡൻ ബോയ്’ ഏറ്റവും വലിയ വേദിയിൽ ചരിത്രം രചിച്ചതിന് മിനിറ്റുകൾക്ക് ശേഷം ചോപ്രയുടെ അമ്മ സരോജ് ദേവി, പാരീസിൽ പോഡിയം ഫിനിഷിംഗ് ഉറപ്പാക്കാൻ തൻ്റെ മകൻ പരിക്ക് സഹിച്ചെന്ന് വെളിപ്പെടുത്തി.
പാരീസ് ഒളിമ്പിക്സിൽ നീരജിൻ്റെ ആദ്യ ത്രോ (89.34 മീറ്റർ) ഫൈനൽ ബെർത്തും പുരുഷ ജാവലിൻ ഇനത്തിൻ്റെ യോഗ്യതാ റൗണ്ടിൽ ഇന്ത്യയുടെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ തലയുയർത്തി നിലവിലെ ചാമ്പ്യനായി നീരജ് ജാവലിൻ ഫൈനലിൽ എത്തി.പാരീസ് ഗെയിംസ് ഫൈനലിൽ നീരജിൻ്റെ ഒരേയൊരു വിജയകരമായ ത്രോ ഇന്ത്യക്ക് നാലാം മെഡൽ നേടിക്കൊടുത്തു. യോഗ്യതാ ത്രോയിൽ നീരജ് ഒന്നാമതെത്തിയെങ്കിലും നിലവിലെ ചാമ്പ്യനെ ഫൈനലിൽ പാക്കിസ്ഥാൻ്റെ അർഷാദ് നദീം അട്ടിമറിച്ചു.
92.97 മീറ്റർ എറിഞ്ഞ് പുതിയ ഒളിമ്പിക് റെക്കോർഡ് സ്ഥാപിച്ച അർഷാദ് നദീമിൻ്റെ മികച്ച പ്രകടനം ചോപ്രയെ രണ്ടമനാക്കി.2008ലെ ബെയ്ജിംഗ് ഒളിമ്പിക്സിൽ ആൻഡ്രിയാസ് തോർക്കിൽഡ്സൻ്റെ ഒളിമ്പിക്സ് റെക്കോർഡ് (90.57 മീറ്റർ) നദീം അട്ടിമറിച്ചു. നദീം അത്ലറ്റിക്സിൽ പാക്കിസ്ഥാൻ്റെ ആദ്യ ഒളിമ്പിക്സ് മെഡൽ നേടിയപ്പോൾ, ഗ്രനേഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് 88.54 എറിഞ്ഞ് വെങ്കലം നേടി.ഫൈനലിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച നീരജ് തൻ്റെ സുഹൃത്ത് നദീമിനെ അഭിനന്ദിച്ചു, കഴിഞ്ഞ എട്ട് വർഷത്തിനിടെ ജാവലിൻ മത്സരത്തിൽ പാകിസ്ഥാൻ അത്ലറ്റിനോടുള്ള താരത്തിന്റെ ആദ്യ തോൽവിയാണിത്.
🥇 Tokyo 2020
— ESPN India (@ESPNIndia) August 8, 2024
🥈 Paris 2024
Is Neeraj Chopra India's greatest-ever Olympian? pic.twitter.com/R5GUaC0JxB
“ഞാൻ 2016 മുതൽ അർഷാദിനെതിരെ മത്സരിക്കുന്നു, പക്ഷേ ഞാൻ അവനോട് തോൽക്കുന്നത് ഇതാദ്യമാണ്. എന്നാൽ വിജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് നൽകും .അർഷാദ് ശരിക്കും കഠിനാധ്വാനം ചെയ്തു, രാത്രിയിൽ എന്നേക്കാൾ മികച്ചവനായിരുന്നു അവൻ. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ,” നീരജ് ചോപ്ര പറഞ്ഞു.”ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങൾക്ക് വെള്ളിയും സ്വർണ്ണത്തിന് തുല്യമാണ്, സ്വർണ്ണം ലഭിച്ചവനും ഞങ്ങളുടെ മകനെപ്പോലെയാണ്. അവന് പരിക്കേറ്റിരുന്നു അതിനാൽ അവൻ്റെ പ്രകടനത്തിൽ ഞങ്ങൾ സന്തോഷിക്കുന്നു”നീരജിൻ്റെ അമ്മ പറഞ്ഞു.
പാരീസ് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം വർധിപ്പിക്കാൻ തൻ്റെ പേരക്കുട്ടി തൻ്റെ കഴിവിൻ്റെ പരമാവധി നൽകിയെന്ന് നീരജിൻ്റെ മുത്തച്ഛൻ ധർമ്മ സിങ് ചോപ്ര പറഞ്ഞു. പാരീസ് ഒളിമ്പിക്സിൽ നീരജ് വെള്ളി മെഡൽ നേടിയതിന് പിന്നാലെ ചോപ്ര കുടുംബം മധുരം വിതരണം ചെയ്തു. “അദ്ദേഹം തൻ്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കുകയും വെള്ളി നേടുകയും രാജ്യത്തിന് ഒരു മെഡൽ കൂടി നൽകുകയും ചെയ്തു,” നീരജിൻ്റെ മുത്തച്ഛൻ കുറിച്ചു.ട്രാക്കിലും ഫീൽഡിലും ഒളിമ്പിക്സിൽ വ്യക്തിഗത മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ചോപ്ര. മുൻ ഗുസ്തി താരം സുശീൽ കുമാർ (2008, 2012), ഷട്ടിൽ പിവി സിന്ധു (2016, 2021) എന്നിവർക്കൊപ്പം തുടർച്ചയായി സമ്മർ ഗെയിംസ് മെഡലുകളുമായി നീരജ് ഇന്ത്യൻ ക്ലബ്ബിൽ ചേർന്നു.
“എല്ലാവർക്കും അവരവരുടെ ദിവസമുണ്ട്. ഇന്ന് പാകിസ്ഥാൻ്റെ ദിനമായിരുന്നു. എന്നാൽ ഞങ്ങൾ വെള്ളി നേടി, അത് ഞങ്ങൾക്ക് അഭിമാനകരമാണ്. ഞരമ്പിൻ്റെ പരുക്കിന് അദ്ദേഹത്തിൻ്റെ പ്രകടനത്തിൽ ഒരു പങ്കുണ്ട് എന്ന് ഞാൻ കരുതുന്നു. രാജ്യത്തിനായി വെള്ളി നേടിയിട്ടുണ്ട്. ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമാണ്. എല്ലാ യുവാക്കൾക്കും അദ്ദേഹത്തിൽ നിന്ന് പ്രചോദനം ലഭിക്കും, ”നീരജിൻ്റെ പിതാവ് പറഞ്ഞു.