ടി 20 ക്രിക്കറ്റിൽ നേപ്പാൾ ടീം ചരിത്രം സൃഷ്ടിചിരിക്കുകയാണ്.19-ാം ഏഷ്യൻ ഗെയിംസിൽ മംഗോളിയയ്ക്കെതിരായ ടി20യിൽ നേപ്പാൾ 314/3 എന്ന കൂറ്റൻ സ്കോർ ആണ് നേടിയത്. അയർലൻഡിനെതിരെ അഫ്ഗാനിസ്ഥാന്റെ 278/3 എന്ന മുൻ റെക്കോർഡ് തകർത്തു.
നേപ്പാൾ താരം കുശാൽ മല്ല 34 പന്തിൽ സെഞ്ച്വറി നേടി, ടി20യിലെ അതിവേഗ സെഞ്ച്വറി (35 പന്തിൽ) എന്ന രോഹിത് ശർമ്മയുടെയും ഡേവിഡ് മില്ലറുടെയും സംയുക്ത റെക്കോർഡ് തകർത്തു. മറ്റൊരു താരം ദിപേന്ദ്ര സിംഗ് ഐറി ഒമ്പത് പന്തിൽ 50 റൺസെടുത്ത് യുവരാജ് സിംഗിന്റെ പേരിലുള്ള ലോക റെക്കോർഡ് തകർത്തു.2007 സെപ്തംബർ 19-ന് ഡർബനിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 ലോകകപ്പ് 2007 മത്സരത്തിൽ യുവരാജ് വെറും 12 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയിരുന്നു. പിന്നീട് മെൽബൺ റെനഗേഡ്സിന് വേണ്ടി വെറും 12 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ക്രിസ് ഗെയ്ൽ അദ്ദേഹത്തിന്റെ റെക്കോർഡിനൊപ്പമെത്തി.
23-കാരനായ വലംകൈയ്യൻ ബാറ്റർ ഐറി നേപ്പാളിനായി അഞ്ചാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങി, എട്ട് സിക്സുകളുടെ സഹായത്തോടെ 10 പന്തിൽ 52 റൺസ് നേടി പുറത്താകാതെ നിന്നു.മൂന്നാം നമ്പർ ബാറ്റ്സ്മാൻ കുശാൽ മല്ല 50 പന്തിൽ 137 റൺസുമായി പുറത്താകാതെ നിന്നു. വെറും 34 പന്തിൽ അദ്ദേഹം തന്റെ സെഞ്ച്വറി പൂർത്തിയാക്കിയത്.എട്ട് ഫോറും 12 സിക്സും മല്ല അടിച്ചുകൂട്ടി. ക്യാപ്റ്റൻ രോഹിത് പോഡലിനൊപ്പം മൂന്നാം വിക്കറ്റിൽ 193 റൺസ് കൂട്ടിച്ചേർത്തു.
World Record that wouldn't be broken for ages 🔥🔥
— Kalpesh Mehra (@KalpeshMehra2) September 27, 2023
6 6 6 6 6 6 2 6 6
Half Century in just 9 balls 🔥
Dipendra Singh Airee, You Beauty 🔥#AsianGames2022 pic.twitter.com/jHmiRsg6bI
പോഡൽ വെറും 27 പന്തിൽ നിന്ന് 61 റൺസ് നേടി. ആറ് സിക്സറുകളും രണ്ട് ബൗണ്ടറികളുമാണ് താരം തന്റെ ഇന്നിംഗ്സിൽ നേടിയത്.19-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ പൗഡൽ പുറത്തായി, അതിനുശേഷം ഐറി ക്രീസിലെത്തി, ശേഷിക്കുന്ന 11 പന്തിൽ 10 എണ്ണം നേരിട്ടു, ടി20 ഐ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി.
LMAOOOO Nepal 314 in 20 overs
— mon (@4sacinom) September 27, 2023
ENGLAND WHO?! pic.twitter.com/UFDxx0KUYn
ടി20യിലെ ഏറ്റവും ഉയർന്ന സ്കോർ: നേപ്പാൾ 314
ടി20യിൽ 300 റൺസ് കടക്കുന്ന ആദ്യ ടീം: നേപ്പാൾ
ടി20യിലെ ഏറ്റവും വേഗമേറിയ 100: കുശാൽ മല്ല (നേപ്പാൾ)
ടി20യിലെ ഏറ്റവും വേഗമേറിയ 50: ദിപേന്ദ്ര ഐർ (നേപ്പാൾ)
ടി20യിൽ ഒരു ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ടീം: നേപ്പാൾ (26)
🏆 Match Day 01 🇳🇵🇲🇳 🏏
— CAN (@CricketNep) September 27, 2023
Kushal Malla on fire as he gets his century 🔥#weCAN #AsianGames pic.twitter.com/dmzfLeLX5y