ബംഗളുരു ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 134 റൺസിന്റെ ലീഡുമായി ന്യൂസീലൻഡ് . രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 180 എന്ന നിലയിലാണ് കിവീസ്. 91 റൺസ് നേടിയ ഡെവോൺ കോൺവേയുടെ മികച്ച ബാറ്റിഗാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 22 റൺസുമായി രചിൻ രവീന്ദ്രയും 14 റൺസുമായി മിച്ചാലുമാണ് ക്രീസിൽ. അശ്വിൻ കുൽദീപ് ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിംഗിൽ ഇന്ത്യ 46 റൺസിന് പുറത്തായിരുന്നു.
ആദ്യ ഇന്നിഗ്‌സിൽ ഇന്ത്യ തകർന്ന ചിന്നസ്വാമിയിലെ പിച്ചിൽ ന്യൂസീലൻഡ് ഓപ്പണമാർ ആക്രമിച്ചാണ് കളിച്ചത്.ഡെവോൺ കോൺവേ ഇന്ത്യൻ ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. 13 ഓവറിൽ കിവീസ് ഒന്നാം ഇണങ്ങിസ് ലീഡ് നേടി. എന്നാൽ സ്കോർ 67 ൽ നിൽക്കെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 15 റൺസ് നേടിയ ടോം ലാതത്തെ കുൽദീപ് യാദവ് മടക്കി അയച്ചു.
പിന്നാലെ ഡെവോൺ കോൺവേ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. മൂന്നാമനായി ഇറങ്ങിയ വിൽ യങ് കോൺവേക്ക് മികച്ച പിന്തുണ നൽകി. 28 ആം ഓവറിൽ കിവീസ് സ്കോർ 100 കടന്നു. സ്കോർ 142 ൽ നിൽക്കെ ന്യൂസിലൻഡിന് രണ്ടാം വിക്കറ്റ് നഷ്ടമായി. 33 റൺസ് നേടിയ യങ്ങിനെ ജഡേജ പുറത്താക്കി. അതിനിടയിൽ ന്യൂസിലൻഡിന്റെ ലീഡ് 100 കടക്കുകയും ചെയ്തു. സ്കോർ 154 ലെത്തിയപ്പോൾ 91 റൺസ് നേടിയ ഡെവോൺ കോൺവേയെ അശ്വിൻ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ സ്കോർ ബോർഡിൽ 9 റൺസ് ആയപ്പോൾ നായകൻ രോഹിത് ശർമയെ നഷ്ടമായി. 2 റൺസ് നേടിയ രോഹിതിനെ ഠിം സൗത്തീ ബൗൾഡാക്കി. പിന്നാലെ വിരാട് കോലിയെ വിൽ ഒ റൂർക്ക് പൂജ്യത്തിനു പുറത്താക്കി. അടുത്ത ഓവറിൽ സർഫറാസ് ഖാനെ മാറ്റ് ഹെൻറി പൂജ്യത്തത്തിനു പുറത്താക്കി. സ്കോർ 31 ആയപ്പോൾ ഇന്ത്യക്ക് ജയ്‌സ്വാളിനെ നഷ്ടമായി. 13 റൺസ് നേടിയ ജയ്‌സ്വാളിനെ വിൽ ഒ റൂർക്ക് പുറത്താക്കി. പിന്നാലെ രാഹുലിനെയും ജഡേജയെയും വിൽ ഒ റൂർക്കിയും മാറ്റ് ഹെന്രിയും പൂജ്യത്തിനു പുറത്താക്കി.
ലഞ്ചിന് ശേഷം ഇന്ത്യക്ക് അശ്വിനിയും പൂജ്യത്തിന് നഷ്ടമായി. മാറ്റ് ഹെൻറിയാണ് വെറ്ററൻ സ്പിന്നറെ പുറത്താക്കിയത്. സ്കോർ 39 ആയപ്പോൾ 20 റൺസ് നേടിയ പന്തിനേയും ഇന്ത്യക്ക് നഷ്ടമായി. മാറ്റ് ഹെൻറിയുടെ നാലാം വിക്കറ്റായി പന്ത് മാറി. ഒരു റൺസ് നേടിയ ബുംറയെ വിൽ ഒ റൂർക്ക് പുറത്താക്കി. .കുൽദീപിനെ പുറത്താക്കി മാറ്റ് ഹെൻറി അഞ്ചാം വിക്കറ്റ് നേടി. എല്ലാ ഇന്ത്യൻ ബാറ്റർമാരും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോഹ്‌ലി, സര്‍ഫാറസ് ഖാന്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവര്‍ പൂജ്യത്തില്‍ മടങ്ങി.