പുണെ ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ 359 റൺസ് വിജയലക്ഷ്യവുമായി ന്യൂസീലൻഡ് | India | New Zealand

പുണെ ടെസ്റ്റിൽ ഇന്ത്യക്ക് മുന്നിൽ 359 റൺസ് വിജയലക്ഷ്യവുമായി കിവീസ്. 5 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയില്‍ മൂന്നാം കളി ആരംഭിച്ച ന്യൂസീലൻഡ് 255 റൺസിന്‌ പുറത്തായി.41 റൺസ് നേടിയ വിക്കറ്റ് കീപ്പർ ടോം ബ്ലന്‍ഡൽ ,മിച്ചല്‍ സാന്റ്‌നർ ,അജാസ് പട്ടേൽ എന്നിവരുടെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. ഇന്ത്യക്കായി ജഡേജ ഇന്ന് മൂന്നു വിക്കറ്റുകൾ വീഴ്ത്തി.

5 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെന്ന നിലയില്‍ മൂന്നാം കളി ആരംഭിച്ച ന്യൂസീലൻഡ് രാവിലെ വേഗത്തിൽ റൺസ് സ്കോർ ചെയ്തു. എന്നാൽ സ്കോർ 231 ലെത്തിയപ്പോയിൽ അവർക്ക് ആറാം വിക്കറ്റ് നഷ്ടമായി. 41 റൺസ് നേടിയ വിക്കറ്റ് കീപ്പർ ടോം ബ്ലന്‍ഡലിനെ ജഡേജ പുറത്താക്കി. പിന്നാലെ 4 റൺസ് നേടിയ മിച്ചല്‍ സാന്റ്‌നരെയും ജഡേജ പുറത്താക്കി . അടുത്ത ഓവറിൽ ടിം സൗത്തീയേ അശ്വിൻ പൂജ്യത്തിനു പുറത്താക്കി. അജാസ് പട്ടേലിനെ പുറത്താക്കി ജഡേജ വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി.

103 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. സ്കോർ 36 ലെത്തിയപ്പോൾ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.17 റൺസ് നേടിയ കോൺവയെ വാഷിംഗ്‌ടൺ സുന്ദർ വിക്കറ്റിന് മുന്നിൽ കുടുക്കി. രണ്ടാം വിക്കറ്റിൽ നായകൻ ടോം ലാതത്തെ കൂട്ടുപിടിച്ച്‌ വിൽ യങ്‌ വേഗത്തിൽ സ്കോർ ബോർഡ് ചലിപ്പിച്ചു. 78 റൺസിൽ ന്യൂസിലാൻഡിനു രണ്ടാം വിക്കറ്റും നഷ്ടമായി. 23 റൺസ് നേടിയ യങ്ങിനെ അശ്വിൻ പുറത്താക്കി.

9 റൺസ് നേടിയ രചിൻ രവീന്ദ്രയെ വാഷിംഗ്‌ടൺ സൂന്ദറും പുറത്താക്കി. ന്യൂസീലൻഡ് ലീഡ് 200 കടക്കുകയും ചെയ്തു. സ്കോർ 123 ൽ നിലക്ക് കിവീസിന് ഡാരിൽ മിച്ചലിനെ നഷ്ടമായി. 18 റൺസ് നേടിയ താരത്തെ വാഷിംഗ്‌ടൺ സുന്ദർ പുറത്തക്കി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ടോം ലാതം -ബ്ലണ്ടൽ സഖ്യം കിവീസിന്റെ ലീഡ് വർധിപ്പിച്ചു. സ്കോർ 183 ൽ നിൽക്കെ ടോം ലാതത്തെ വാഷിംഗ്‌ടൺ സുന്ദർ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. 133 പന്തിൽ 86 റൺസാണ് കിവീസ് നായകൻ നേടിയത്. വാഷിംഗ്‌ടൺ സുന്ദറിന്റെ മത്സരത്തിലെ 11 ആം വിക്കറ്റായിരുന്നു ഇത്.

ആദ്യ ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് 259 റണ്‍സിനു പുറത്തായിരുന്നു. വാഷിങ്ടന്‍ സുന്ദര്‍ ആദ്യ ഇന്നിങ്സില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.141 പന്തില്‍ 76 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്രയും ന്യൂസിലന്‍ഡിനായി അര്‍ധ സെഞ്ച്വറി നേടി.ആദ്യ ഇന്നിങ്സിൽ 156 റൺസിന്‌ പുറത്തായി ഇന്ത്യ.ന്യൂസീലൻഡ് സ്പിന്നമാർക്ക് മുന്നിൽ ഒരു ഇന്ത്യൻ ബാറ്റർക്കും പിടിച്ചു നില്ക്കാൻ സാധിച്ചില്ല. കിവീസിനായി മിച്ചൽ സാൻ്റ്നർ 7 വിക്കറ്റും ഗ്ലെൻ ഫിലിപ്സ് 2 വിക്കറ്റ് വീഴ്ത്തി . ഇന്ത്യക്ക് ജഡേജ 38 ഉം വേണ്ടി ഗിൽ , ജയ്‌സ്വാൾ എന്നിവർ 30 റൺസ് വീതം നേടി.103 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കിവീസ് നേടിയത് .