ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് മുന്നിൽ 252 റൺസ് വിജയ ലക്ഷ്യവുമായി ന്യൂസീലൻഡ് | ICC Champions Trophy

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്ക് മുന്നിൽ 252 റൺസ് വിജയ ലക്ഷ്യവുമായി ന്യൂസീലൻഡ്. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് കിവീസ് നേടിയത്. 101 പന്തിൽ നിന്നും 63 റൺസ് നേടിയ ഡാരിൽ മിച്ചലാണ് അവരുടെ ടോപ് സ്‌കോറർ, അവസാന ഓവറുകളിൽ ആഞ്ഞടിച്ച ബ്രേസ്വെൽ 40 പന്തിൽ നിന്നും 53 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി വരുൺ ചക്രവർത്തി കുൽദീപ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡിന് ഓപ്പണർമാർ മിക്ചഖ തുടക്കമാണ് നൽകിയത്. രചിന്‍ രവീന്ദ്രയും വില്‍ യങും ചേര്‍ന്ന ഓപ്പണിങ് 7.5 ഓവറില്‍ 57 റണ്‍സടിച്ചു നില്‍ക്കെയാണ് വരുണ്‍ ചക്രവർത്തി ആദ്യ വിക്കറ്റ് വീണത്.15 റൺസ് നേടിയ വില്‍ യങിനെ വരുണ്‍ ചക്രവർത്തി വിക്കറ്റിന് മുന്നിൽ കുടുക്കി. 29 പന്തില്‍ 37 റൺസുമായി മിമികച്ച രീതിയിൽ ബാറ്റ് ചെയ്ത രചിൻ രവീദ്രയെ കുൽദീപ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു.ഇതിനിടെ രചിൻ രവീന്ദ്രയുടെ മൂന്ന് ക്യാച്ചുകൾ ഇന്ത്യ കൈവിട്ടിരുന്നു.

ഏഴാം ഓവറില്‍ രച്ചിന്‍ രവീന്ദ്ര നല്‍കിയ റിട്ടേണ്‍ ക്യാച്ച് മുഹമ്മദ് ഷമി കൈവിട്ടു. പിന്നാലെ ന്യൂസിലന്‍‍ഡ‍് 50 കടന്നു. എട്ടാം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ രച്ചിന്‍ രവീന്ദ്രയെ രാഹുല്‍ ക്യാച്ചെടുക്കുകയും അമ്പയര്‍ ഔട്ട് അനുവദിക്കുകയും ചെയ്തെങ്കിലും റിവ്യു എടുത്ത രവീന്ദ്ര രക്ഷപ്പെട്ടു. തൊട്ടടുത്ത പന്തില്‍ വരുണിനെ സിക്സിന് പറത്താനുള്ള ശ്രമം ബൗണ്ടറിയില്‍ ഓടിപ്പിടിക്കാന്‍ നോക്കിയ ശ്രേസ് അയ്യർ ക്യാച്ച് നഷ്ടപ്പെടുത്തി.11 റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസനെ കുല്‍ദീപ് സ്വന്തം ബൗളിങില്‍ പിടിച്ചു പുറത്താക്കി. റിട്ടേൺ വന്ന പന്ത് കുൽദീപ് തന്നെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

Ads

ടോം ലാഥമിനെ (14) രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. അതിനു ശേഷം ഡാരിൽ മിച്ചൽ ഗ്ലെൻ ഫിലിപ്സിനെ കൂട്ടുപിടിച്ച് രക്ഷാപ്രവർത്തന ആരംഭിച്ചു. എന്നാൽ സ്കോർ 165 ആയപ്പോൾ 52 പന്തിൽ നിന്നും 34 റൺസ് നേടിയ ഫിലിപ്സിനെ വരുൺ ചക്രവർത്തി പുറത്താക്കി. എന്നാൽ ഡാരിൽ മിച്ചൽ ബ്രേസ്വെല്ലിനെ കൂട്ടുപിടിച്ച് സ്കോർ 200 കടത്തി. ക്ഷമയോടെ പിടിച്ചു നിന്ന മിച്ചൽ 91 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു.

സ്കോർ 211 ആയപ്പോൾ 101 പന്തിൽ നിന്നും 63 റൺസ് നേടിയ ഡാരിൽ മിച്ചലിനെ മുഹമ്മദ് ഷമി പുറത്താക്കി. ഓവറുകളിൽ ബ്രേസ്വെൽ വേഗത്തിൽ സ്കോർ ചെയ്തതോടെ കിവീസ് സ്കോർ 250 ലേക്ക് പോവുമെന്ന് തോന്നി. 49 ആം ഓവറിലെ അവസാന പന്തിൽ കിവീസിന് നായകൻ മിച്ചൽ സാന്റ്നറുടെ വിക്കറ്റ് നഷ്ടമായി. അവസാന ഓവറിൽ ബ്രസ്‌വെൽ 39 പന്തിൽ നിന്നും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. പിന്നാലെ കിവീസ് സ്കോർ 250 കടന്നു.നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് കിവീസ് നേടിയത്.