മുംബൈ ടെസ്റ്റിൽ ന്യൂസിലൻഡിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങി ഇന്ത്യ | India

മുംബൈ ടെസ്റ്റിൽ 25 റൺസിന്റെ തോൽവി ഏറ്റുവാങ്ങി ഇന്ത്യ . ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ കിവീസ് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തു.147 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് 121 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 57 പന്തിൽ നിന്നും 64 റൺസ് നേടിയ പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ .ന്യൂസീലൻഡിനായി അജാസ് പട്ടേൽ 6 വിക്കറ്റ് നേടി ,ഫിലിപ്സ് മൂന്നു വിക്കറ്റും വീഴ്ത്തി.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മോശം ഫോം തുടരുന്ന കാഴചയാണ്‌ വാങ്കഡെ സ്റ്റേഡിയത്തിലെ ഹോം ഗ്രൗണ്ടിൽ കാണാൻ സാധിച്ചത്. കിവീസിനെതിരെ 147 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് സ്കോർ ബോർഡിൽ 13 റൺസ് എടുക്കുന്നതിനിടയിൽ നായകൻ രോഹിത് ശർമയെ നഷ്ടപ്പെട്ടു. 11 പന്തിൽ നിന്നും രണ്ടു ബൗണ്ടറിയടക്കം 11 റൺസ് നേടിയ താരത്തെ മാറ്റ് ഹെൻറി പുറത്താക്കി. സ്കോർ 16 ലെത്തിയപ്പിൽ മൂന്നാമനായി ഇറങ്ങിയ ഗില്ലിനെയും ഇന്ത്യക്ക് നഷ്ടമായി.

അജാസ് പട്ടേലിന്റെ പന്തിൽ ഗില്ലിന്റെ കുറ്റി തെറിച്ചു. ഒരു റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. രണ്ടു റൺസ് കൂടി കൂട്ടി ചേർക്കുന്നതിനിടയിൽ ഇന്ത്യക്ക് വിരാട് കോലിയെയും നഷ്ടമായി. ഒരു റൺ നേടിയ കോലിയെ അജാസ് പട്ടേലിന്റെ പന്തിൽ ഡാരിൽ മിച്ചൽ പിടിച്ചു പുറത്താക്കി. സ്കോർ 28 എത്തിയപ്പോൾ 5 റൺസ് നേടിയ ജയ്‌സ്വാളിനെയും ഇന്ത്യക്ക് നഷ്ടമായി. ഗ്ലെൻ ഫിലിപ്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.തൊട്ടു പിന്നാലെ ഒരു റൺസ് നേടിയ സർഫറാസ് ഖാനെ അജാസ് പട്ടേൽ പുറത്താക്കി. ആറാം വിക്കറ്റിൽ പന്തും ജഡേജയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

എന്നാൽ സ്കോർ 71 ആയപ്പോൾ ജഡേജയെ ഇന്ത്യക്ക് നഷ്ടമായി. 6 റൺസ് നേടിയ ജഡേജയെ അജാസ് പട്ടേൽ പുറത്താക്കി. എന്നാൽ ഒരറ്റത്തു പിടിച്ചു നിന്ന പന്ത് സ്കോർ ഉയർത്തി കൊണ്ടിരുന്നു.48 പന്തിൽ നിന്നും പന്ത് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. സ്കോർ 106 ലെത്തിയപ്പോൾ പന്തിനെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. 57 പന്തിൽ നിന്നും 64 റൺസ് നേടിയ പന്തിനെ അജാസ് പട്ടേൽ പുറത്താക്കി. അശ്വിനും സുന്ദറും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്നാൽ സ്കോർ 121 ലെത്തി നിൽക്കെ അശ്വിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി.8 റൺസ് നേടിയ അശ്വിനെ ഗ്ലെൻ ഫിലിപ്സ് പുറത്താക്കി. അടുത്ത പന്തിൽ ആകാശ് ദീപിനെയും ഫിലിപ്സ് പുറത്താക്കിയതോടെ ഇന്ത്യ 9 വിക്കറ്റ് നാശത്തിൽ 121 എന്ന നിലയിലായി.അജാസ് പട്ടേൽ സുന്ദറിനെ പുറത്താക്കി കിവികൾക്ക് വിജയം നേടിക്കൊടുത്തു.

Rate this post