ആദ്യ ടെസ്റ്റിൽ 356 റൺസിന്റ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ന്യൂസിലാൻഡ് | India | New Zealand

ബംഗളുരു ടെസ്റ്റിൽ 356 റൺസിന്റ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി ന്യൂസിലാൻഡ്. മൂന്നാം ദിനമായ ഇന്ന് ന്യൂസീലൻഡ് 402 റൺസിന്‌ പുറത്തായി .കിവീസിനായി രചിൻ രവീന്ദ്ര 157 പന്തിൽ നിന്നും 134 റൺസ് നേടി. ടിം സൗത്തീ 73 പന്തിൽ നിന്നും 65 റൺസ് നേടി. ഇന്ത്യക്കായി കുൽദീപ് യാദവും രവീന്ദ്ര ജഡേജയും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.

180 / 4 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡിന് സ്കോർ 193 ൽ നിൽക്കെ അഞ്ചാം വിക്കറ്റ് നഷ്ടമായി. 18 റൺസ് നേടിയ ഡാരിൽ മിച്ചലിനെ മുഹമ്മദ് സിറാജ് പുറത്താക്കി. പിന്നാലെ 5 റൺസ് നേടിയ ടോം ബ്ലുണ്ടെല്ലിനെ ബുമ്രയും പുറത്താക്കി. സ്കോർ 223 ൽ നിൽക്കെ കിവീസിന് ആറാം വിക്കറ്റ് നഷ്ടമായി. 14 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സിനെ ജഡേജ ക്‌ളീൻ ബൗൾഡ് ചെയ്തു. 10 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടയിൽ ഏഴാം വിക്കറ്റും ന്യൂസിലാൻഡിനു നഷ്ടമായി.

8 റൺസ് നേടിയ ഹെൻറിയെ ജഡേജ ക്‌ളീൻ ബൗൾഡ് ചെയ്തു. രചിൻ രവീന്ദ്ര അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ന്യൂസീലൻഡ് ലീഡ് 200 കടത്തുകയും ചെയ്തു. അശ്വിനെ സിക്സിനുപറത്തി ഠിം സൗത്തീ കിവീസ് സ്കോർ 300 കടത്തി. പിന്നാലെ രചിൻ രവീന്ദ്ര സെഞ്ച്വറി പൂർത്തിയാക്കി. അശ്വിനെ ബൗണ്ടറി അടിച്ചായിരുന്നു താരത്തിന്റെ സെഞ്ച്വറി . 124 പന്തിൽ നിന്നും 11 ബൗണ്ടറിയും രണ്ടു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ സെഞ്ച്വറി. രചിൻ രവീന്ദ്ര – സൗത്തീ സഖ്യം 100 പാർട്ണർഷിപ്പ് പൂർത്തിയാക്കുകയും ചെയ്തു. ലഞ്ചിന്‌ ശേഷം കിവീസിന് മൂന്നു വിക്കറ്റുകൾ നഷ്ടമായി.

ആദ്യ ഇന്നിഗ്‌സിൽ ഇന്ത്യ തകർന്ന ചിന്നസ്വാമിയിലെ പിച്ചിൽ ന്യൂസീലൻഡ് ഓപ്പണമാർ ആക്രമിച്ചാണ് കളിച്ചത്.ഡെവോൺ കോൺവേ ഇന്ത്യൻ ബൗളർമാർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. 13 ഓവറിൽ കിവീസ് ഒന്നാം ഇന്നിങ്സ് ലീഡ് നേടി. എന്നാൽ സ്കോർ 67 ൽ നിൽക്കെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 15 റൺസ് നേടിയ ടോം ലാതത്തെ കുൽദീപ് യാദവ് മടക്കി അയച്ചു.

പിന്നാലെ ഡെവോൺ കോൺവേ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. മൂന്നാമനായി ഇറങ്ങിയ വിൽ യങ് കോൺവേക്ക് മികച്ച പിന്തുണ നൽകി. 28 ആം ഓവറിൽ കിവീസ് സ്കോർ 100 കടന്നു. സ്കോർ 142 ൽ നിൽക്കെ ന്യൂസിലൻഡിന് രണ്ടാം വിക്കറ്റ് നഷ്ടമായി. 33 റൺസ് നേടിയ യങ്ങിനെ ജഡേജ പുറത്താക്കി. അതിനിടയിൽ ന്യൂസിലൻഡിന്റെ ലീഡ് 100 കടക്കുകയും ചെയ്തു. സ്കോർ 154 ലെത്തിയപ്പോൾ 91 റൺസ് നേടിയ ഡെവോൺ കോൺവേയെ അശ്വിൻ പുറത്താക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്‌സില്‍ നേടാനായത് വെറും 46 റണ്‍സ്. ഓവര്‍കാസ്റ്റ് കണ്ടീഷനില്‍ മാറ്റ് ഹെൻറി, വില്‍ ഓ റോര്‍ക്ക്, ടിം സൗത്തി എന്നിവര്‍ക്ക് മുന്നിലായിരുന്നു ഇന്ത്യൻ ബാറ്റര്‍മാര്‍ വീണത്.20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ന്യൂസിലൻഡിനായി മാറ്റ് ഹെൻറി അഞ്ച് വിക്കറ്റ് നേടി. വില്‍ ഓ റോര്‍ക്ക് നാല് വിക്കറ്റും ടിം സൗത്തി ഒരു വിക്കറ്റുമാണ് സ്വന്തമാക്കിയത്.

Rate this post