ടെസ്റ്റ് പരമ്പരയിലെ ആതിഥേയ ടീമിൻ്റെ ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെ പരിഹസിച്ച് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റർ ടോം ബ്ലണ്ടൽ. ന്യൂസിലൻഡിനെതിരെ 0-2 ന് പിന്നിലായതിന് ശേഷം ഇന്ത്യ ഞെട്ടിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.ഇതോടെ 12 വർഷത്തിന് ശേഷം സ്വന്തം തട്ടകത്തിൽ ഇന്ത്യക്ക് പരമ്പര നഷ്ടമായി.
2012 ന് ശേഷം ഇന്ത്യയുടെ സ്വന്തം കോട്ട തകർക്കുന്ന ആദ്യത്തെ ടീമായി മാറിയ ന്യൂസിലാൻഡ്.2001ന് ശേഷം ഇന്ത്യ തുടർച്ചയായി 100 റൺസിന് മുകളിൽ ലീഡ് വഴങ്ങുകയും ചെയ്തു.2000-ന് ശേഷം ഇന്ത്യയെ ആരും സ്വന്തം നാട്ടിൽ ടെസ്റ്റിൽ വൈറ്റ് വാഷ് ചെയ്തിട്ടില്ല. 24 വർഷത്തിലേറെയായി അവർ ഈ നേട്ടം കളങ്കമില്ലാതെ സൂക്ഷിക്കുന്നു. 2012-13 മുതൽ തുടർച്ചയായി 18 ഹോം ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യ തോൽവിയറിയാതെ നിന്നിരുന്നു.ബെംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റിൽ 8 വിക്കറ്റിനും പൂനെയിൽ നടന്ന രണ്ടാം മത്സരത്തിൽ 113 റൺസിനും വിജയിച്ചു.
Tom Blundell said, "When we first came over, I think they had a slogan on TV saying five-nil for their home summer, or something along those lines.
— Sweet (@Lommy0Tatham) October 31, 2024
"I'm pretty sure they wrote us off coming after Sri Lanka. But I think they're pretty shocked in terms of what we've achieved. pic.twitter.com/WPcng8ook7
“ഇന്ത്യ ഞെട്ടിപ്പോയി. ഞങ്ങൾ ഇവിടെ വന്നപ്പോൾ, ടെലിവിഷനിൽ ഒരു വരി കണ്ടു, സ്വന്തം നാട്ടിൽ സമ്മറിൽ ഇന്ത്യ 5-0 ആയിരിക്കും.ശ്രീലങ്കയ്ക്കെതിരായ തോൽവിക്ക് ശേഷം അവർ ഞങ്ങളെ നിസ്സാരമായി കണ്ടുവെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നിരുന്നാലും, ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നേടിയത് അവരെ ഞെട്ടിച്ചു. അവരെ തോൽപ്പിക്കാൻ ഞങ്ങൾ നല്ല ക്രിക്കറ്റ് കളിച്ചു, ”ടോം ബ്ലണ്ടൽ SENZ മോണിംഗ്സിനോട് പറഞ്ഞു.ഓപ്പണിംഗ് ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 46 റൺസിന് പുറത്തായി, ഒരു ഹോം ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് ഇന്ത്യ നേടിയത് .രണ്ടാം മത്സരത്തിൽ രോഹിത് ശർമ്മയുടെ ടീം 156 ഉം 259 ഉം സ്കോർ ചെയ്തു.ഇന്ത്യയെ 3-0ന് തോൽപ്പിക്കാനുള്ള കഴിവ് ന്യൂസിലൻഡിനുണ്ടെന്ന് 34-കാരൻ പറഞ്ഞു.
“ഡബ്ല്യുടിസി ഫൈനലിലെ സ്ഥാനം ലൈനിലാണ്, സ്കോർലൈൻ 3-0 ആക്കാനുള്ള കഴിവ് ഞങ്ങൾക്കുണ്ട്. അവസാന ടെസ്റ്റിലെ ഫലം എന്തുതന്നെയായാലും, മുഖത്ത് പുഞ്ചിരിയോടെ ഞങ്ങൾ വീട്ടിലേക്ക് പോകും”.മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് നവംബർ 1 വെള്ളിയാഴ്ച മുംബൈയിൽ ആരംഭിക്കും.മൂന്നാം ടെസ്റ്റിന് ഒന്നും നഷ്ടപ്പെടാനില്ലെന്ന വാശിയോടെയാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്.