ഒലി പോപ്പിന്റെ മിന്നുന്ന സെഞ്ച്വറിയുടെ ബലത്തിൽ ഹൈദരാബാദ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ 126 റൺസിന്റെ ലീഡ് നേടി ഇംഗ്ലണ്ട്. 163 ന് 5 എന്ന നിലയിൽ നിന്നും ഇംഗ്ലണ്ടിനെ 6 വിക്കറ്റിന് 316 എന്ന നിലയിലേക്ക് എത്തിക്കാൻ പോപ്പിന്റെ സെഞ്ചുറിക്ക് സാധിച്ചു. 208 പന്തുകൾ നേരിട്ട പോപ്പ് 17 ബൗണ്ടറികളോടെ 148 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്.മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 316 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. നാല് വിക്കറ്റ് ശേഷിക്കെ 126 റൺസിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.
190 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ സ്കോർ 42 ൽ നിൽക്കെ 33 പന്തിൽ നിന്നും 31 റൺസ് നേടിയ സാക് ക്രോളിയെ അശ്വിൻ പുറത്താക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ബെൻ ഡക്കറ്റ് ഒല്ലി പോപ്പ് സഖ്യം ഇംഗ്ലണ്ട് ഇന്നിങ്സ് മുന്നോട്ട് കൊണ്ട് പോയി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു. 52 പന്തിൽ നിന്നും 47 റൺസ് നേടിയ ഡക്കറ്റിനെ ബുംറ ക്ളീൻ ബൗൾഡ് ചെയ്തു.
തൊട്ടു പിന്നാലെ രണ്ടു റൺസ് നേടിയ റൂട്ടിനെയും ബുംറ പുറത്താക്കി ഇംഗ്ലണ്ടിനെ സമമർദ്ദത്തിലാക്കി. 10 റൺസ് എടുത്ത ബെയർസ്റ്റോവിനെ ജഡേജ പുറത്താക്കി. സ്കോർ 163 ൽ നിൽക്കെ 6 റൺസ് നേടിയ സ്റ്റോക്സിനെ അശ്വിൻ ക്ലീൻ ബൗൾഡ് ആക്കി. ഏഴാം വിക്കറ്റിൽ ബെൻ ഫോക്സിനെ കൂട്ടുപിടിച്ച് ഒലി പോപ്പ് ഇംഗ്ലണ്ട് ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചു. ഒലി പോപ്പ് സെഞ്ച്വറി തികക്കുകയും ചെയ്തു,157 പന്തിലാണ് പോപ്പിന്റെ സെഞ്ച്വറി.ഒരു ഘട്ടത്തില്‍ ഇന്നിംഗ്സ് തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ഇംഗ്ലണ്ടിനെ പോപ്പിന്റെ ചെറുത്തുനില്‍പ്പാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
📽️ R Ashwin to Ben Stokes
— BCCI (@BCCI) January 27, 2024
What a delivery 🙌#TeamIndia | #INDvENG | @ashwinravi99 | @IDFCFIRSTBank pic.twitter.com/sxBGnhmhl0
ടെസ്റ്റില്‍ നാലാം സെഞ്ച്വറിയാണ് പോപ് ഹൈദരാബാദില്‍ നേടിയത്. സ്കോർ 275 ൽ നിൽക്കെ ഇംഗ്ലണ്ടിന് 25 റൺസ് നേടിയ ഫോക്സിനെ നഷ്ടപ്പെട്ടു. ഇരുവരും 115 റൺസിന്റെ കൂട്ടുകെട്ട് പടുതിയർത്തി.മൂന്നാം ദിനം കളി അവസാനിപ്പിക്കുബോൾ പോപ്പ് റൺസുമായും രെഹാൻ 16 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും രവി അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജഡേജ അക്സർ പട്ടേൽ ഒരു വിക്കറ്റ് നേടി.
രണ്ടാംദിനം കളിനിര്‍ത്തുമ്പോള്‍ ഏഴിന് 421 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് 15 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 436 റണ്‍സിന് അവസാനിച്ചു.തലേ ദിവസത്തെ സ്കോറിനോട് ആറ് റണ്‍സ് മാത്രം ചേര്‍ത്ത് ജഡേജയാണ് ആദ്യം മടങ്ങിയത്. റൂട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. രണ്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്.
Stumps on Day 3 🏏
— Sportskeeda (@Sportskeeda) January 27, 2024
Ollie Pope single-handedly led England to a lead of 126 runs with four wickets still in hand. 🏴👏
The game hangs in the balance at the moment.#OlliePope #INDvENG #Cricket #England #Sportskeeda pic.twitter.com/dUbp8G9gwv
തൊട്ടടുത്ത പന്തില്‍ ജസ്പ്രിത് ബുമ്ര (0) ബൗള്‍ഡായി. അടുത്ത ഓവറില്‍ അക്സര്‍ പട്ടേലിനെ (44) റെഹാന് ബൗള്‍ഡാക്കുകയും ചെയ്തു.ഇംഗ്ലണ്ടിനായി ജോ റൂട്ട് നാലുവിക്കറ്റ് നേടി. ലെഗ് സ്പിന്നര്‍ റഹാന് അഹമ്മദ്, ടോം ഹാര്‍ട്ട്ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അശ്വിന് റണ്‍ ഔട്ട് ആയപ്പോള്‍ അവശേഷിച്ച ഒരു വിക്കറ്റ് ജാക്ക് ലീച്ച് നേടി. ഓപ്പണര്‍ ജയ്സ്വാള്‍ 74 പന്തില്‍ നിന്നും 80 റണ്‍സ് നേടിയാണ് പുറത്തായത്. പത്ത് ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 123 പന്തില്‍ 83 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.