അഞ്ചാം ഏകദിനത്തിൽ 122 റൺസിന്റെ തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. ആദ്യ രണ്ടു മത്സരങ്ങൾ പരിചയപെട്ട ശേഷമാണ് സൗത്ത് ആഫ്രിക്ക പരമ്പര സ്വന്തമാക്കിയത്.മാർക്കോ ജാൻസെന്റെ ഓൾ റൗണ്ട് പ്രകടനമാണ് സൗത്ത് ആഫ്രിക്കക്ക് വിജയമൊരുക്കി കൊടുത്തത്. ആദ്യ ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് അടിച്ചു കൂട്ടി.
രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ബാവുമയെ പൂജ്യത്തിനു സൗത്ത് ആഫ്രിക്കക്ക് നഷ്ടമായി.അർദ്ധ സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രമും ഡേവിഡ് മില്ലറും തമ്മിൽ നേടിയ 109 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് സൗത്ത് ആഫ്രിക്കൻ ഇന്നിഗ്സിന് കരുത്ത് പകർന്നത്.എയ്ഡൻ മാർക്രം 87 പന്തിൽ 93 റൺസ് അടിച്ചുകൂട്ടി. ,മില്ലർ 65 പന്തിൽ നിന്നും 63 റൺസ് നേടി.
അവസാന ഓവറുകളിൽ ജാൻസണും ഫെഹ്ലുക്വായോയും ആഞ്ഞടിച്ചതോടെ സൗത്ത് ആഫ്രിക്ക സ്കോർ 300 കടത്തി, ജാൻസെൻ 23 പന്തിൽ നിന്നും നാല് ഫോറും മൂന്നു സിക്സുമടക്കം 47 റണ്സെടുത് പുറത്തായി.ഫെഹ്ലുക്വായോ 19 പന്തിൽ നിന്നും 38 റൺസ് നേടി. ഓപ്പണർ ഡി കൊക്കും വാൻ ഡ്യൂസ്സനും 30 റൺസ് വീതം നേടി.ഓസീസിന് വേണ്ടി ആബട്ട് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ കഴിഞ്ഞ ഏകദിനത്തിൽ പത്ത് ഓവറിൽ 113 റൺസ് വഴങ്ങിയ ആദം സാമ്പ മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും ഇത്തവണ 71 റൺസ് ചോർന്നു.ട്രാവിസ് ഹെഡിന്റെ അഭാവത്തിൽ ക്യാപ്റ്റൻ മിച്ചൽ മാർഷ് ഡേവിഡ് വാർണറിനൊപ്പം ഓപ്പൺ ചെയ്തു.
നാലാം ഓവറിൽ വാർണറെയും ജോഷ് ഇംഗ്ലിസിനെയും പുറത്താക്കി ജാൻസെൻ ഓസ്ട്രേലിയയുടെ കുതിപ്പിന് തിരിച്ചടി നൽകി. മാർഷും (71) മാർനസ് ലബുഷാഗ്നെയും (44) ചേർന്ന് 90 റൺസ് കൂട്ടുകെട്ട് ഓസിനെ കളിയിൽ നിലനിർത്തി, പക്ഷേ 20-ാം ഓവറിൽ ജാൻസന്റെ ഇരട്ട സ്ട്രൈക്ക് അവരുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. മിച്ചൽ മാർഷ് 56 പന്തിൽ നിന്നും 6 സിക്സും 6 ഫോറും അടക്കം 71 റൺസ് നേടി.
SOUTH AFRICA WON THE ODI SERIES….!!!
— Johns. (@CricCrazyJohns) September 17, 2023
0-2 down in the series then won 3 consecutive matches to seal the ODIs, one of the most remarkable comebacks ever against Australia. pic.twitter.com/GGmeaRJ7Ip
പിന്നീട് വന്ന അലക്സ് കാരിയെ ജാൻസെൻ രണ്ടു റൺസിന് പുറത്താക്കി.കേശവ് മഹാരാജ് ഒമ്പത് ഓവറിൽ 33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി സ്ട്രേലിയൻ ഇന്നിംഗ്സിനെ 193ന് ഒതുക്കി.122 റൺസിന്റെ വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് സ്വന്തമാക്കി.