ടെക്‌സാസിലെ ഡാലസിലെ ഗ്രാൻഡ് പ്രേരി സ്റ്റേഡിയത്തിൽ നടന്ന ത്രില്ലിംഗ് സൂപ്പർ ഓവറിൽ യു.എസ്.എയോട് ടൂർണമെൻ്റിലെ തങ്ങളുടെ ആദ്യ കളി തോറ്റതോടെ ടി20 ലോകകപ്പിലെ പാകിസ്ഥാൻ്റെ പ്രചാരണത്തിന് ഭയാനകമായ തുടക്കമാണ് ലഭിച്ചത്.ബാറ്റിംഗിലും ബൗളിംഗിലും പാകിസ്ഥാൻ ശരാശരി പ്രകടനമാണ് പുറത്തെടുത്തത്.
തോൽവിക്ക് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പാക് നായകൻ ബാബർ അസം.ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും പാകിസ്താനെക്കാൾ നന്നായി യുഎസ് താരങ്ങൾ കളിച്ചുവെന്നും പാകിസ്ഥാൻ നിരയിൽ ആരും ഉത്തരവാദിത്തം കാണിച്ചില്ലെന്നും ബാബർ അസം കുറ്റപ്പെടുത്തി. ” ആദ്യ ആറു ഓവറിൽ ഞങ്ങൾ മികച്ച നിലവാരം പുലർത്തിയിരുന്നില്ല. വിക്കറ്റ് നേടിയില്ല, സ്പിന്നർമാരും മികവ് പുലർത്തിയില്ല . അവസാനം ഞങ്ങൾ തിരിച്ചെത്തി, പക്ഷേ നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഭാവിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.മൂന്ന് ഡിപ്പാർട്ട്‌മെൻ്റുകളിലും അമേരിക്ക മികച്ച പ്രകടനം പുറത്തെടുത്തു” അസം പറഞ്ഞു.
“പവര്‍ പ്ലേ മുതലാക്കാനായില്ല. ഇടയ്ക്കിടെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിനെ പലപ്പോഴായി പ്രതിരോധത്തിലാക്കി. ഒരു ബാറ്റര്‍ എന്ന നിലയില്‍ താരങ്ങള്‍ ഉത്തരവാദിത്തം കാണിക്കുകയും കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുകയും വേണം.ഒരു ബാറ്ററായും ക്യാപ്റ്റനായും ബാബർ മറക്കാൻ ആഗ്രഹിക്കുന്ന മത്സരമായിരുന്നു ഇത്.വലംകൈയ്യൻ റൺസ് കണ്ടെത്താനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും പാടുപെട്ടു, അത് സഹ ബാറ്റർമാരിൽ കടുത്ത സമ്മർദ്ദം ചെലുത്തി.
ഒരു ഘട്ടത്തിൽ 50ൽ താഴെ സ്‌ട്രൈക്ക് റേറ്റിലാണ് പാക് ക്യാപ്റ്റൻ ബാറ്റ് ചെയ്യുന്നത്, മധ്യനിരയിൽ ഷദാബ് ഖാൻ്റെ വരവാണ് അദ്ദേഹത്തിന് അൽപ്പം ആശ്വാസം നൽകിയത്.ഒടുവിൽ 43 പന്തിൽ 44 എന്ന സ്‌കോറിൽ അദ്ദേഹം പുറത്തായി. പാക്കിസ്ഥാനെതിരെയും കാനഡയ്‌ക്കെതിരെയും കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച യുഎസ്എ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച ന്യൂയോർക്കിൽ രോഹിത് ശർമ്മയുടെ ഇന്ത്യയെ പാകിസ്ഥാൻ നേരിടും.