മഴമൂലം തടസ്സപ്പെട്ട മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഡിഎൽഎസ് വഴി 21 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി പാകിസ്ഥാൻ.ഇടംകൈയ്യൻ ഓപ്പണർ ഫഖർ സമാന്റെ അതിവേഗ സെഞ്ചുറിയാണ് പാകിസ്താന് വിജയം നേടിക്കൊടുത്തത്. ബംഗളൂരുവിൽ 402 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്താന്റെ സ്കോർ 25 .3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 200 റൺസിൽ നിൽക്കുമ്പോഴാണ് മഴമൂലം മത്സരം നിർത്തിവെച്ചത്.
മണിക്കൂറുകളോളം നീണ്ട മഴയെ തുടർന്ന് ബംഗളുരുവിൽ പാക്കിസ്ഥാന് 41 ഓവറിൽ (ഡിഎൽഎസ്) 342 റൺസ് വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു.അവരുടെ നെറ്റ് റൺ റേറ്റ് (NRR) മെച്ചപ്പെടുത്തുന്നതിന് ന്യൂസിലൻഡിന്റെ വെല്ലുവിളി നിറഞ്ഞ ലക്ഷ്യം പാക്കിസ്ഥാന് 35.2 ഓവറിൽ പിന്തുടരേണ്ടതുണ്ടായിരുന്നു. സെമിഫൈനലിൽ ഒരു സ്ഥാനത്തിനായി പ്രതീക്ഷകൾ സജീവമാക്കാൻ ഇന്നത്തെ മത്സരത്തിൽ പാകിസ്ഥാന് വിജയം അനിവാര്യമായിരുന്നു.ഇന്നിംഗ്സിനിടെ പാകിസ്ഥാന് ഒരു വിക്കറ്റ് മാത്രമേ നഷ്ടമായുള്ളൂ, അബ്ദുള്ള ഷഫീഖിന്റെ വിക്കറ്റ് ആണ് നഷ്ടമായത്.
✅ Two Qs at the top
— ESPNcricinfo (@ESPNcricinfo) November 4, 2023
✅ Pakistan in with a shot at the semi-finals
Things are heating up in the points table 😮 https://t.co/adkwhgOKPg #PAKvNZ #CWC23 pic.twitter.com/2qLCWOjXmh
ഫഖർ സമാനും (പുറത്താകാതെ 126) ക്യാപ്റ്റൻ ബാബർ അസമും (66 നോട്ടൗട്ട്) രണ്ടാം വിക്കറ്റിൽ 194 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് കൂട്ടിച്ചേർത്തു.വെറും 63 പന്തിൽ സെഞ്ച്വറി നേടിയ ഫഖർ സമാൻ അവിശ്വസനീയമായ ഇന്നിംഗ്സിലൂടെ പാക്കിസ്ഥാനെ നയിച്ചു.ലോകകപ്പ് ചരിത്രത്തിലെ പാക്കിസ്ഥാന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി ആയിരുന്നു.ആദ്യ ബാറ്റ് ചെയ്ത ന്യൂസീലാൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസാണ് ന്യൂസിലൻഡ് നേടിയത്.രചിന് രവീന്ദ്രയുടെ സെഞ്ചുറിയും പരിക്ക് മാറി തിരിച്ചെത്തി അര്‍ധ സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഇന്നിങ്സുമാണ് വമ്പന്‍ സ്കോര്‍ നേടാന്‍ കിവീസിന് സഹായകമായത്.
94 പന്തുകള്‍ നേരിട്ട രചിന് ഒരു സിക്സും 15 ഫോറുമടക്കം 108 റണ്‍സെടുത്തു. ന്യൂസിലൻഡിന്റെ ലോകകപ്പിലെ തുടർച്ചയായ നാലാം തോൽവിയാണിത്.കെയ്ൻ വില്യംസണിന്റെ ടീമിന് ഈ തോൽവി സെമിഫൈനലിലേക്ക് യോഗ്യത നേടാനുള്ള സാധ്യത സങ്കീർണ്ണമാക്കി.നാല് മത്സരങ്ങൾ ജയിച്ച ന്യൂസിലൻഡിന് ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്, കിവീസിന് ആ മത്സരത്തിൽ ജയം അനിവാര്യമാണ്. അതേസമയം എട്ട് മത്സരങ്ങളിൽ നിന്ന് നാല് മത്സരങ്ങൾ ജയിച്ച പാകിസ്ഥാന് സെമിയിലേക്ക് യോഗ്യത നേടാനുള്ള ചാൻസ് ഇനിയുമുണ്ട്.ബാബർ അസമിന്റെ ടീം പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി.