2022 ലെ ഏഷ്യൻ ഗെയിംസിന്റെ വെങ്കല മെഡലിനായുള്ള ബംഗ്ലാദേശിനോട് തോറ്റ പാകിസ്ഥാൻ ചൈനയിൽ നിന്ന് വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങും.മഴമൂലം 5 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് അഞ്ചോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സെടുത്തു.
പാക് ഇന്നിംഗ്സിനുശേഷം വീണ്ടും മഴ എത്തിയതിനാല്‍ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം അഞ്ചോവറില്‍ 65 റണ്‍സായി പുനര്‍നിര്‍ണയിച്ചു.മത്സരത്തിന്റെ അവസാന പന്തിൽ മാച്ച് വിന്നിംഗ് ബൗണ്ടറി പറത്തി റാക്കിബുൾ ഹസൻ ബംഗ്ലാദേശിനായി വെങ്കല മെഡൽ ഉറപ്പിച്ചു.കാലാവസ്ഥ കണക്കിലെടുത്ത് ബംഗ്ലാദേശ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയും പാക്കിസ്ഥാന്റെ സ്കോറിംഗ് നിരക്ക് നിയന്ത്രിക്കുകയും ചെയ്തു. ഹാങ്ഷൗവിൽ മഴ പെയ്യാൻ തുടങ്ങിയപ്പോൾ അഞ്ച് ഓവറുകൾക്ക് ശേഷം 48/1 എന്ന നിലയിൽ ആയിരുന്നു പാകിസ്ഥാൻ.
ഓരോ ടീമിനും അഞ്ച് ഓവറുകളായി കളി ചുരുക്കാൻ രുമാനിക്കുകയും അഞ്ച് ഓവറിൽ 65 റൺസ് പിന്തുടരാൻ ബംഗ്ലാദേശിനോട് ആവശ്യപ്പെടുകയും ചെയ്തു.ബംഗ്ലാദേശ് മാന്യമായ തുടക്കം കുറിച്ചു, രണ്ടാം ഓവർ അവസാനിക്കുമ്പോൾ അവർ 28 റൺസിന് 2 വിക്കറ്റ് നഷ്ടത്തിലായിരുന്നു. മൂന്നാം ഓവറിൽ അവർ 12 റൺസ് എടുത്തു. മികച്ചൊരു ഓവർ എറിഞ്ഞ അർഷാദ് ഇഖ്ബാൽ ചേസിന്റെ നാലാം ഗെയിമിൽ അഞ്ച് റൺസ് മാത്രമാണ് വിട്ടുകൊടുത്തത്.അവസാന ഓവറിൽ 20 റൺസ് വേണ്ടിയിരുന്നപ്പോൾ പാകിസ്ഥാന് മുൻതൂക്കം ഉണ്ടായിരുന്നു.
Asian Games Men's T-20I, 2023 | 3rd Place Play-off 🏏
— Bangladesh Cricket (@BCBtigers) October 7, 2023
Bangladesh 🆚 Pakistan
RESULT: Bangladesh won by 6 wickets (DLS method) 🫶 🇧🇩#BCB | #Cricket | #AsianGames pic.twitter.com/LtDRHR01ym
എന്നാൽ സുഫിയാൻ മുഖീം എറിഞ്ഞ അവസാന ഓവറിൽ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ ബംഗ്ലാദേശ് താരം യാസില്‍ അലി പ്രതീക്ഷ നല്കി. രണ്ടാം പന്തില്‍ രണ്ട് റണ്‍സെടുത്ത യാസിര്‍ മൂന്നാം പന്ത് വീണ്ടും സിക്സിന് പറത്തി.അഞ്ചാം പന്തിൽ സുഫിയാനെ പുറത്താക്കാൻ യാസിർ അലിക്ക് കഴിഞ്ഞു, അവസാന പന്തിൽ ബംഗ്ലാദേശിന് നാല് റൺസ് വേണ്ടിവന്നു. മൂന്ന് ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള റാക്കിബുൾ ഹസൻ, അവസാന പന്തിൽ മാച്ച് വിന്നിംഗ് ബൗണ്ടറി അടിച്ച് ടീമിന് വെങ്കലമെഡൽ ഉറപ്പാക്കി.
ODI in World Cup ✅
— ESPNcricinfo (@ESPNcricinfo) October 6, 2023
T20I in Asian Games ✅
Today, Pakistan became the first team to play two different formats on the same day in international cricket 🏏 #AsianGames #CWC23 pic.twitter.com/cvTLyOc3WS
സ്വർണ്ണ മെഡൽ മത്സരത്തിൽ ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ ആരാധകർ പ്രതീക്ഷിച്ചിരുന്നു, എന്നാൽ പാക് ടീം വെറുംകൈയോടെ വീട്ടിലേക്ക് മടങ്ങും.ഇന്ത്യ ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെയാണ് കളിക്കുന്നത്. ഇന്ത്യ സ്വർണ്ണ മെഡൽ നേടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. സെമിയിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ ഫൈനലിലേക്കുള്ള ടിക്കറ്റ് നേടിയത്.