മഴ കളി മുടക്കി ; പന്തും സർഫറാസും പൊരുതുന്നു , ബംഗളുരു ടെസ്റ്റിൽ ഇന്ത്യ ലീഡിലേക്ക് | India | New Zealand

ബംഗളുരു ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ലീഡിലേക്ക്. മഴ മൂലം കളി നിർത്തുമ്പോൾ ഇന്ത്യ 3 വികാറ്റ് നഷ്ടത്തിൽ 344 എന്ന നിലയിലാണ്. കിവീസിനേക്കാൾ 12 റൺസ് മാത്രം പുറകിലാണ് ഇന്ത്യ.125 റൺസുമായി സർഫറാസ് ഖാനും 53 റൺസുമായി പന്തുമാണ് ക്രീസിൽ. ഇരുവരും നാലാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തു.

മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 231റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിംഗ് ആരംഭിച്ചത്. പരിക്ക് വകവെക്കാതെ ബാറ്റിങ്ങിന് ഇറങ്ങിയ റിഷാബ് പന്തിനേയും കൂട്ടുപിടിച്ച് സർഫറാസ് വേഗത്തിൽ റൺ സ്കോർ ചെയ്യുകയും ലീഡ് 100 ആക്കി കുറക്കുകയും ചെയ്തു. പിന്നാലെ സർഫറാസ് ഖാൻ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു.തന്റെ ഇന്നിഗ്‌സിൽ സർഫറാസ് 13 ഫോറും മൂന്ന് സിക്‌സറും പറത്തി.

താരത്തിന്റെ ഏഴാമത്തെ ഇന്നിങ്സിൽ നിന്നാണ് ആദ്യ സെഞ്ച്വറി പിറന്നത്. കഴുത്തിനു പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരമായാണ് സർഫറാസ് ടീമിൽത്തിയത്.ആദ്യ ഇന്നിംഗ്‌സിൽ അക്കൗണ്ട് തുറക്കാൻ പോലും കഴിയാതിരുന്ന സർഫറാസ് ഖാൻ രണ്ടാം ഇന്നിംഗ്‌സിൽ വലിയ തിരിച്ചുവരവ് നടത്തിയത് ഏവരെയും അത്ഭുതപ്പെടുത്തി. പന്തും സർഫറാസും ഉറച്ചു നിന്നതോടെ ഇന്ത്യൻ സ്കോർ 300 കടക്കുകയും ചെയ്തു. റിഷാബ് പന്ത് 55 പന്തിൽ നിന്നും തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. അഞ്ചു ബൗണ്ടറിയും മൂന്നു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.

രണ്ടാം ഇന്നിഗ്‌സിൽ ഓപ്പണർമാർ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. രോഹിതും -ജൈസ്വാളും അനായാസം റൺസ് കണ്ടെത്തി. ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കുകയും ചെയ്തു.സ്കോർ 72 ൽ എത്തി നിൽക്കെ 52 പന്തില്‍ 35 റണ്‍സെടുത്ത യശസ്വി ജയ്സ്വാള്‍ അമിതാവേശത്തില്‍ അജാസ് പട്ടേലിനെ സിക്സ് അടയ്ക്കാനായി ക്രീസില്‍ നിന്ന് ചാടിയിറങ്ങി സ്റ്റംപ് ഔട്ടാവുകയായിരുന്നു.
അർധസെഞ്ചുറിയുമായി തിളങ്ങിയ രോഹിതിനെ അപ്രതീക്ഷിതമായാണ് അജാസ് പട്ടേൽ പുറത്താക്കിയത്.

59 പന്തിലാണ് രോഹിത് ഫിഫ്‌റ്റിയടിച്ചത്. പിന്നാലെ ക്രീസിലെത്തിയ സർഫറാസിനൊപ്പം കോലി മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും മിന്നുന്ന റൺസ് നേടി. സർഫറാസും അർധസെഞ്ചുറി തികച്ചു. സഖ്യം ഇന്ത്യക്ക് മികച്ച പ്രതീക്ഷയാണ് നല്‍കിയത്. 136 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയിരിക്കെയാണ് കോലി പുറത്തായത്.102 പന്തില്‍ 70 റണ്‍സെടുത്ത കോലി എട്ട് ഫോറും ഒരു സിക്‌സും പറത്തി.

4/5 - (2 votes)