റിയാൻ പരാഗ് ഇപ്പോൾ ആറ് വർഷമായി IPL-ൻ്റെ ഭാഗമാണ്, 2019-ൽ അരങ്ങേറ്റം കുറിച്ചത് മുതൽ ഒരു സീസണിൽ കുറഞ്ഞത് ഏഴ് മത്സരങ്ങളെങ്കിലും കളിക്കുന്നു. 2020 മുതൽ 2022 വരെയുള്ള തുടർച്ചയായ മൂന്ന് സീസണുകളിൽ ഓരോ വർഷവും 10 മത്സരങ്ങളിൽ അദ്ദേഹം കളിച്ചു.ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ദ്ദേഹത്തിൻ്റെ ശരാശരി 18-ന് അടുത്തായിരുന്നു.
ആദ്യ അഞ്ച് സീസണുകളിൽ അദ്ദേഹത്തിൻ്റെ സ്ട്രൈക്ക് റേറ്റ് 120-ൽ താഴെയായിരുന്നു.അദ്ദേഹത്തിനെതിരെ വലിയ വിമര്ശനം ഉയർന്നു വരികയും ചെയ്തു. അദ്ദേഹത്തെ ടീമിൽ നിന്നും പലപ്പോഴും ഒഴിവാക്കുകയും ചെയ്തു.ബാറ്റിൽ പരാഗിൻ്റെ പതിവ് പരാജയം സോഷ്യൽ മീഡിയയിൽ ട്രോളിംഗിന് കാരണമായി.എന്നിരുന്നാലും പുറത്താക്കപ്പെട്ടതിന് ശേഷവും അദ്ദേഹം പലപ്പോഴും സന്തോഷകരമായ മനോഭാവം പുലർത്തി. നീണ്ട അഞ്ച് വർഷത്തെ ട്രോളിംഗിനും പ്രകടനമില്ലായ്മയ്ക്കും ശേഷം പരാഗ് സ്വയം തെളിയിച്ചിരിക്കുകയാണ്.രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെൻ്റും ഉടമകളും വർഷങ്ങളായി പരാഗിന് നൽകിയ അചഞ്ചലമായ പിന്തുണക്ക് വളരെയധികം ക്രെഡിറ്റ് അർഹിക്കുന്നു.
പുറത്തെ സമ്മർദത്തെ അവഗണിച്ച് അദ്ദേഹത്തിൻ്റെ പ്രകടനം പാളിപ്പോയപ്പോഴും അവർ അദ്ദേഹത്തെ പിന്തുണച്ചു.കുറച്ച് മോശം ഗെയിമുകൾക്ക് ശേഷം മറ്റ് ഫ്രാഞ്ചൈസികൾ അന്താരാഷ്ട്ര താരങ്ങളെ പെട്ടെന്ന് നിരസിച്ചേക്കാം. എന്നാൽ റോയൽസ് പരഗിൽ വിശ്വാസം അർപ്പിക്കുകയും അദ്ദേഹത്തിന് അവസരങ്ങൾ നൽകുകയും ചെയ്തു.ഇതുവരെയുള്ള മൂന്ന് ഐപിഎൽ മത്സരങ്ങളിൽ രണ്ടിലും RR-ന് വേണ്ടി ഏറ്റവും മികച്ച ബാറ്റർ ആയിരുന്നു റിയാൻ പരാഗ്. മൂന്നു മത്സരങ്ങളിൽ നിന്നും 181.00 എന്ന ശരാശരിയിൽ 181 റൺസുണ്ട്. ഒരു കാലത്ത് സോഷ്യൽ മീഡിയ തന്നെ ട്രോളിയവർ തന്നെ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്.
🔙 to🔙 half-centuries for Riyan Parag
— IndianPremierLeague (@IPL) April 1, 2024
He continues his good form with the bat 👏👏
Watch the match LIVE on @JioCinema and @StarSportsIndia 💻📱#TATAIPL | #MIvRR | @rajasthanroyals pic.twitter.com/tAnDaCghYm
മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ആർആർ ബൗളിംഗ് കോച്ച് ഷെയ്ൻ ബോണ്ട് പരാഗിനെ ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവുമായി താരതമ്യം ചെയ്തു.”കുറച്ച് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി മുംബൈയിൽ ചേർന്ന സൂര്യകുമാർ യാദവിനെ പരാഗ് എന്നെ ഓർമ്മിപ്പിക്കുന്നു. ഇരുവർക്കും അസാമാന്യ പ്രതിഭയുണ്ട്, ഷെയ്ൻ ബോണ്ട് പറഞ്ഞു. പടിക്കൽ റോയൽസിൽ നിന്നും പോയതോടെ പരാഗിന്റെ ബാറ്റിംഗ് ഓർഡർ ഉയർന്നു.
Shane Bond likens Riyan Parag to a young Suryakumar Yadav 🔥https://t.co/v8HkZg2Zge | #IPL2024 pic.twitter.com/DXH3jpL6e7
— ESPNcricinfo (@ESPNcricinfo) April 2, 2024
പടിക്കൽ പോയത് റിയാനെ കൂടുതൽ അനുയോജ്യമായ സ്ഥാനത്തേക്ക് മാറ്റാൻ ഞങ്ങളെ സഹായിച്ചുവെന്നും ബോണ്ട് പറഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരെ 45 പന്തിൽ പുറത്താകാതെ 84 റൺസാണ് പരാഗ് നേടിയത്.പിന്നീട് അദ്ദേഹം ഉത്തരവാദിത്തത്തോടെ കളിച്ചു, മുംബൈയ്ക്കെതിരായ 126 റൺസ് ചേസിൽ നിർണായകമായ 54* ഉപയോഗിച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചു.