‘അവസരങ്ങൾ മുതലാക്കാൻ സഞ്ജുവിന് സാധിക്കുന്നില്ല, സമയം കടന്ന് പോകുന്നത് മനസ്സിലാക്കണം’:വിമർശനവുമായി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

വെസ്റ്റ് ഇന്‍ഡീസിനെതിരായ തുടര്‍ച്ചയായ രണ്ടാം ട്വന്റി 20 മത്സരത്തിലും ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇത്തവണ രണ്ട് വിക്കറ്റിനാണ് വിന്‍ഡീസിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അര്‍ധസെഞ്ചുറി നേടി തകര്‍ത്തടിച്ച നിക്കോളാസ് പൂരാനാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി.

ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 2-0 ന് മുന്നിലെത്തി. മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽ കൂടി ബാറ്റിങ്ങിൽ പരാജയപ്പെടുന്ന കാഴ്ച ഇന്നലെ കാണാൻ സാധിച്ചു.അവസരങ്ങൾ മുതലാക്കുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെട്ടിരിക്കുകയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പാർഥിവ് പട്ടേൽ അഭിപ്രായപ്പെട്ടു.ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന T2OI പരമ്പരയിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇതുവരെ മാന്യമായ ഒരു സ്കോർ നേടിയിട്ടില്ല. മൂന്നാം ഏകദിനത്തിൽ അർധസെഞ്ചുറി നേടിയത് മാത്രമാണ് സഞ്ജുവിന്റെ നേട്ടം.

അവസരങ്ങള്‍ മുതലെടുക്കുന്നതില്‍ സഞ്ജു പരാജയപ്പെടുകയാണെന്നു പാര്‍ഥിവ് പറഞ്ഞു. സമയം കടന്നു പോകുന്നത് സഞ്ജു മനസിലാക്കണമെന്നും പാര്‍ഥിവ് മുന്നറിയിപ്പു നല്‍കി. “ഇന്ത്യ തോൽക്കുമ്പോഴെല്ലാം ഞങ്ങൾ നെഗറ്റീവ് പോയിന്റുകൾ നോക്കുന്നു. വൈറ്റ്-ബോൾ പരമ്പരയിലുടനീളം, ബാറ്റർമാർ ദീർഘനേരം ബാറ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുന്നു.സാംസൺ സ്ക്വാഡിൽ ഇല്ലാത്തപ്പോഴെല്ലാം ഞങ്ങൾ അവനെക്കുറിച്ച് സംസാരിക്കും, പക്ഷേ ഇതുവരെ ലഭിച്ച അവസരങ്ങൾ അവൻ മുതലാക്കിയിട്ടില്ല. സഞ്ജുവിന്റെ സമയം കടന്നു പോയികൊണ്ടിരിക്കുകയാണ്. അത് അദ്ദേഹം മനസ്സിലാക്കണ” പട്ടേൽ പറഞ്ഞു.

“സാംസണിന് ധാരാളം അവസരങ്ങൾ ലഭിക്കുന്നു, സത്യം പറഞ്ഞാൽ, അയാൾക്ക് ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നില്ല.കഴിഞ്ഞ രണ്ട് ടി20യിലും സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ ഒരേയൊരു ഇന്ത്യന്‍ ബാറ്റര്‍ തിലക് വര്‍മ മാത്രമാണ്. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത രീതി, സ്പിന്നര്‍മാര്‍ക്കെതിരെ റിവേഴ്സ് സ്വീപ്പ് ചെയ്തത്, കവറുകളില്‍ നേടിയ സിക്സറുകള്‍ തുടങ്ങിയ പ്രകടനങ്ങളിലൂടെ തിലക് തന്റെ റേഞ്ച് കാണിച്ചു തന്നു ‘ പാര്‍ഥിവ് പറഞ്ഞു.

12-ാം ഓവറിൽ സഞ്ജു സാംസണെ (7) നഷ്ടപ്പെട്ട ഇന്ത്യ 76/4 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ആദ്യ ടി20യിൽ 22 പന്തിൽ 39 റൺസുമായി ഇന്ത്യയുടെ ടോപ് സ്‌കോറായ വർമ്മ, 41 പന്തിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സും പറത്തി മികച്ച അർധസെഞ്ചുറി നേടി ഇന്ത്യയെ ഉയർത്തികൊട്നു വന്നു.ഇന്ത്യ 100 റൺസ് കടന്നപ്പോൾ 39 പന്തിൽ അദ്ദേഹം അർധശതകം നേടി.ചൊവ്വാഴ്ച ഇതേ വേദിയിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും മൂന്നാം ടി20യിൽ ഏറ്റുമുട്ടും.

Rate this post