ചെന്നൈയിൽ നടന്ന ലോകകപ്പ് 2023 മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഓസീസ് ഉയര്‍ത്തിയ 200 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്ത് മറികടന്നു. കെഎല്‍ രാഹുല്‍ 115 ബോളില്‍ 97 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോഹ്ലി 85 റണ്‍സ് എടുത്തു.
തുടക്കത്തിലേ തന്നെ രോഹിത് ശര്‍മയും ഇഷാന് കിഷനും ശ്രേയസ് അയ്യരും ഡെക്കിന് പുറത്തായിട്ടും കോലിയും രാഹുലും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.രണ്ട് റണ്‍സിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി വന്‍ തകര്‍ച്ച നേരിട്ടിരിക്കെ കോലിയെ മടക്കാനുള്ള അവസരമുണ്ടായിരുന്നു ഓസീസിന്. എന്നാല്‍ അനയാസ ക്യാച്ച് മിച്ചല്‍ മാര്‍ഷ് വിട്ടുകളഞ്ഞു. എട്ടാം ഓവറിലെ മൂന്നാം പന്തിലായിരുന്നു അവസരം. പന്തെറിഞ്ഞ ജോഷ് ഹേസല്‍വുഡിന് ക്യാച്ച് വിട്ടത് വിശ്വസിക്കാന്‍ പോലുമായില്ല. കോലി 12 റണ്‍സ് മാത്രം എടുത്തുനില്‍ക്കെയായിരുന്നു സംഭവം.
ജോഷ് ഹെയ്സല്‍വുഡിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച കോലിയുടെ ടൈമിങ് പിഴച്ചു.ഇതോടെ കോലിക്ക് ലൈഫ് ലഭിച്ചു. മത്സരത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ക്യാച്ചാണിത്.ആ സമയത്ത് ഇന്ത്യ മൂന്നിന് 20 എന്ന നിലയിലായിരുന്നു. എന്തായാലും മാര്‍ഷ് കൈവിട്ടത് കോലിയുടെ ക്യാച്ച് മാത്രമല്ല, മത്സരം കൂടിയായിരുന്നു.കോഹ്ലി 73 റൺസ് കൂടി നേടി, 85 റൺസുമായി മാച്ച് വിന്നിംഗ് പൂർത്തിയാക്കി, ഇന്ത്യ 6 വിക്കറ്റും 52 പന്തും ശേഷിക്കെ ചേസ് പൂർത്തിയാക്കി. നാലാം വിക്കറ്റിൽ 97 റൺസുമായി പുറത്താകാതെ നിന്ന കോഹ്ലിയും കെഎൽ രാഹുലും ചേർന്ന് 165 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
എന്നാൽ മത്സരത്തിന് ശേഷമുള്ള ചടങ്ങിനിടെ മിച്ചൽ മാർഷ് വിരാട് കോഹ്ലിയുടെ ക്യാച്ചിനെ കുറിച്ച് ചോദിച്ചപ്പോൾ താൻ മറന്നുപോയെന്ന് പാറ്റ് കമ്മിൻസ് പറഞ്ഞു.”ഞാൻ അതിനെക്കുറിച്ച് ഇതിനകം മറന്നുപോയി!10 റൺസിന് നാല് വിക്കറ്റ് പോവുന്നത് അതിശയകരമായിരിക്കും, പക്ഷേ അങ്ങനെയായിരിക്കില്ല,” കമ്മിൻസ് തന്റെ സഹതാരത്തെ പിന്തുണച്ചു കൊണ്ട് പറഞ്ഞു.
## worldcup 2023 # Mitchel marsh# Kohli
— Yalavarthi gopi (@Yalavarthigopi9) October 8, 2023
Player of the match ## MITCHEL MARSH # INDIA Won pic.twitter.com/0QvZ6lah3H
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വരിഞ്ഞു മുറക്കുകയായിരുന്നു. 46 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. 10 ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുവീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. ജഡേജയുടെ രണ്ട് ഓവറുകള്‍ മെയ്ഡനായിരുന്നു. 10 ഓവറില്‍ 35 റണ്‍സ് വഴങ്ങി ബുമ്രയും, 42 റണ്‍സ് വഴങ്ങി കുല്‍ദീപും 2 വിക്കറ്റുവീതം വീഴ്ത്തി. 10 ഓവറില്‍ 34 റണ്‍സ് മാത്രം വിട്ടുനല്‍കിയ അശ്വിന് ഒരു വിക്കറ്റു സ്വന്തമാക്കി.