ഫിഫ ലോകകപ്പ് യോഗ്യത 2026 മത്സരത്തിൽ അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ എസ്റ്റാഡിയോ നാഷനൽ ഡി ലിമയിൽ നേരിടും. പെറുവിനെ നേരിടും.ഒന്നാം മത്സരദിനത്തിന് ശേഷം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള സൗത്ത് അമേരിക്കൻ ഗ്രൂപ്പിന്റെ നിലവിലെ ടേബിൾ ടോപ്പർമാരാണ് ബ്രസീൽ.
എസ്റ്റാഡിയോ എസ്റ്റാഡുവൽ ജോർണലിസ്റ്റ എഡ്ഗർ അഗസ്റ്റോ പ്രോയൻസയിൽ നടന്ന ആദ്യ ദിനത്തിൽ സന്ദർശകരായ ബൊളീവിയയെ അവർ 5-1ന് തകർത്തു.കളിയിൽ രണ്ടു തവണ സ്കോർ ചെയ്ത നെയ്മർ ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ ആയി മാറുകയും ചെയ്തു. ആദ്യ മത്സരത്തിൽ പെറു പരാഗ്വേയെ ഗോൾ രഹിത സമനിലയിൽ തളച്ചു.അവരുടെ അവസാന അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ ഒന്ന് മാത്രമേ അവർ വിജയിച്ചിട്ടുള്ളൂവെങ്കിലും, അവരുടെ അവസാന നാല് മത്സരങ്ങളിൽ മൂന്ന് ക്ലീൻ ഷീറ്റുകൾ നിലനിർത്താൻ പെറുവിന് സാധിച്ചിട്ടുണ്ട്.
2016 ജൂണിനുശേഷം ബ്രസീലിനെതിരെയുള്ള ആദ്യ വിജയം തേടിയാണ് പെറു ഇറങ്ങുന്നത്.ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ 7.30 ക്കാണ് മത്സരം നടക്കുക. പെറുവിനെതിരെ ബ്രസീൽ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന്റെ 85-ാം മിനിറ്റിൽ പരിക്ക് മൂലം പുറത്തായ ആഴ്‌സണലിന്റെ ഗബ്രിയേൽ മഗൽഹെസ് കളിച്ചില്ലെങ്കിൽ അൽ-അഹ്‌ലി ഡിഫൻഡർ ഇബാനെസിനെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് കൊണ്ടുവരാൻ ഡിനിസിന് തീരുമാനിച്ചേക്കാം.ടോട്ടൻഹാം സ്‌ട്രൈക്കർ റിച്ചാർലിസണിന് പകരം ആഴ്‌സണൽ താരം ഗബ്രിയേൽ ജീസസ് ടീമിലെത്താൻ സാധ്യതയുണ്ട്.
ബൊളീവിയയ്‌ക്കെതിരെ ഫോർവേഡ് ലൈനിലെ ബാക്കിയുള്ളവരെല്ലാം ഗോൾ നേടിയപ്പോൾ റിച്ചാലിസാണ് മാത്രം ഗോൾ നേടാനായില്ല.റിച്ചാർലിസൺ 70 മിനിറ്റിനുള്ളിൽ ഒരു ഗോളോ അസിസ്റ്റോ ഇല്ലാതെ കളം വിട്ടു. 26 വയസുകാരൻ അസ്വസ്ഥനായിരുന്നു, ടീമംഗങ്ങൾ മറ്റൊരു ഗോൾ ആഘോഷിച്ചപ്പോൾ ബെഞ്ചിൽ കണ്ണീരോടെ ഇരിക്കുകയായിരുന്നു താരം. പെറുവിനെതിരെ ഗബ്രിയേൽ ജീസസ് ടീമിൽ ഉണ്ടാകണമെന്ന് ചില ആരാധകർ ആവശ്യപെടുന്നുണ്ടെങ്കിലും ബ്രസീൽ ക്യാമ്പിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് റിച്ചാർലിസണിന് ഒരു അവസരം കൂടി നൽകുമെന്നുറപ്പാണ്.
🚨🇧🇷 | Brazil are set to play the same starting XI vs Peru tomorrow that played against Bolívia.
— All Things Brasil™ 🇧🇷 (@SelecaoTalk) September 12, 2023
If you were the manager what changes would you make?💭 pic.twitter.com/dFx8eovBqf
ബ്രസീൽ സ്റ്റാർട്ടിംഗ് ലൈനപ്പ്:എഡേഴ്സൺ; ഡാനിലോ, മാർക്വിനോസ്, ഇബാനെസ്, ലോഡി;ഗുയിമാരേസ്,കാസെമിറോ; റാഫിൻഹ, നെയ്മർ, റോഡ്രിഗോ; റിച്ചാർലിസൺ
Bruno Guimarães vs Bolivia, Brazil’s box to box machine 🇧🇷pic.twitter.com/nbbVBu8A5A
— Brasil Football 🇧🇷 (@BrasilEdition) September 11, 2023