ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് 39 കാരനായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണക്കാക്കുന്നത്.യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യയ്‌ക്കെതിരെ പോർച്ചുഗലിൻ്റെ 2-1 വിജയത്തിൽ, തൻ്റെ കരിയറിലെ 900-ാം ഗോൾ നേടിയ ശേഷം റൊണാൾഡോ വലിയൊരു നേട്ടം സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ ഫിഫ ലോകകപ്പ് നേടിയിട്ടില്ലെങ്കിലും, പോർച്ചുഗലിനൊപ്പം യുവേഫ യൂറോ നേടുന്നത് കപ്പ് ലോക്കപ്പിനു തുല്യമാണെന്ന് റൊണാൾഡോ പറഞ്ഞു.”പോർച്ചുഗൽ യൂറോ നേടുന്നത് ലോകകപ്പ് നേടുന്നതിന് തുല്യമാണ്,” കരിയറിലെ 900-ാം ഗോളുമായി ക്രൊയേഷ്യയെ തോൽപ്പിക്കാൻ തൻ്റെ ടീമിനെ സഹായിച്ചതിന് ശേഷം റൊണാൾഡോ RPT3 യോട് പറഞ്ഞു. “ഞാൻ ഇതിനകം പോർച്ചുഗലിനായി രണ്ട് ട്രോഫികൾ നേടിയിട്ടുണ്ട്, അതിനാൽ ലോകകപ്പ് പ്രചോദിപ്പിച്ചിട്ടില്ല” റൊണാൾഡോ കൂട്ടിച്ചേർത്തു.
🇵🇹 Cristiano: “Portugal winning Euros is equivalent to winning a World Cup”.
— Fabrizio Romano (@FabrizioRomano) September 5, 2024
“I've already won two trophies for Portugal that I really wanted. I'm not motivated by that”.
“I'm motivated by enjoying football and the records come naturally”. pic.twitter.com/FX1GN0VHbX
2022-ൽ അർജൻ്റീനയ്‌ക്കൊപ്പം ഫിഫ ലോകകപ്പ് നേടാൻ ലയണൽ മെസ്സിക്ക് സാധിച്ചിരുന്നു.റൊണാൾഡോയുടെ ഈ പ്രസ്താവന മെസ്സി ആരാധകരെ പ്രകോപിപ്പിക്കും എന്നുറപ്പാണ്.തൻ്റെ കരിയർ അവസാനിക്കുന്നതിന് മുമ്പ് 1000 ഗോളുകൾ എന്ന നേട്ടത്തിലെത്താനായുള്ള ഒരുക്കത്തിലാണ് റൊണാള്ഡോ.”എനിക്ക് 1,000 ഗോളുകളിൽ എത്തണം,” അദ്ദേഹം തൻ്റെ യൂട്യൂബ് ചാനലിനായി തൻ്റെ മുൻ മാൻ യുണൈറ്റഡ് ടീമംഗം റിയോ ഫെർഡിനാൻഡിനോട് പറഞ്ഞു.
”എനിക്ക് പരിക്കുകളൊന്നുമില്ലെങ്കിൽ, ഇത് എനിക്കുള്ളതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, എനിക്ക് അത് വേണം. എന്നെ സംബന്ധിച്ചിടത്തോളം, ഫുട്ബോളിൽ എനിക്കുള്ള ഏറ്റവും മികച്ച മാർക്ക്, ആദ്യം, 900 ഗോളുകൾ നേടുക എന്നതാണ്. അതിനുശേഷം, 1,000 ഗോളുകൾ നേടുക എന്നതാണ് എൻ്റെ വെല്ലുവിളി” റൊണാൾഡോ പറഞ്ഞു.