“ഇത് അൽപ്പം ആശ്ചര്യകരമാണ്”:ഫോളോ ഓൺ ഒഴിവാക്കിയതിന് ശേഷം വിരാടിൻ്റെയും ഗംഭീറിൻ്റെയും ആഘോഷത്തെ വിമർശിച്ച് പൂജാര | Jasprit Bumrah

ഗബ്ബ ടെസ്റ്റിൽ പത്താം വിക്കറ്റിൽ ജസ്പ്രീത് ബുംറയും ആകാശ് ദീപും തമ്മിലുള്ള ശക്തമായ കൂട്ടുകെട്ടാണ് ഇന്ത്യയെ ഫോളോ-ഓണിൽ നിന്നും കഷ്ടിച് രക്ഷപെടുത്തിയത്.ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫോളോ-ഓൺ ഇന്ത്യ കഷ്ടിച്ച് ഒഴിവാക്കിയതിന് ശേഷം വിരാട് കോഹ്‌ലിയും കോച്ച് ഗൗതം ഗംഭീറും ഡ്രസ്സിംഗ് റൂമിൽ സന്തോഷം പങ്കുവെച്ചു.

മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിപ്പിക്കാനുള്ള അവസരവും ഇന്ത്യക്ക് മുന്നില്‍ ഇതോടെ തുറന്നു കിട്ടി.പിരിയാത്ത പത്താം വിക്കറ്റില്‍ ബുംറ- ആകാശ് സഖ്യം 39 റണ്‍സിന്റെ വിലപ്പെട്ട ററൺസാണ് നേടിയത്.നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഇരുവരും പുറത്താകാതെ നില്‍ക്കുന്നു. നിലവില്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ് നാലാം ദിനം അവസാനിപ്പിച്ചത്.അവസാന വിക്കറ്റ് ജോഡി നേടിയ ഓരോ റണ്ണിനെയും ആഹ്ലാദിപ്പിച്ചുകൊണ്ട് വിരാട് കോഹ്‌ലി ഡ്രസ്സിംഗ് റൂമിൽ എഴുന്നേറ്റിരുന്നു. ഇന്ത്യയെ ഫോളോ ഓൺ മറികടക്കാൻ ആകാശ് ഒരു ബൗണ്ടറി അടിച്ചപ്പോൾ, രോഹിത് ശർമ്മയോടൊപ്പം കോഹ്‌ലിയും ഗൗതം ഗംഭീറും ആഘോഷിച്ചു.

ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ആകാശ് ദീപ്, ജസ്പ്രീത് ബുംറ എന്നിവരെ വിരാട് കോലി സല്യൂട്ട് ചെയ്തു. സഹ താരങ്ങൾ രണ്ട് ബാറ്റ്‌സ്മാന്മാരെ സ്വാഗതം ചെയ്തു. എന്നാൽ ഇടിയാൻ താരങ്ങളുടെ ആഘോഷങ്ങൾക്ക് ചേതേശ്വര് പൂജാര വിയോജിപ്പ് രേഖപ്പെടുത്തി.ഇന്ത്യ കളി ജയിച്ചില്ലെങ്കിലും ഫോളോ ഓൺ ഒഴിവാക്കിയതിനാൽ ഗംഭീറും വിരാടും കാണിച്ച ആക്രമണോത്സുകത അൽപ്പം കടന്നുപോയോ എന്ന് റൗണഖ് കപൂർ പൂജാരയോട് ചോദിച്ചു.

“അത് അൽപ്പം ആശ്ചര്യകരമായിരുന്നു. ടീം ഒരു കളിയും ജയിച്ചിട്ടില്ല, പക്ഷേ രവീന്ദ്ര ജഡേജയെ പുറത്താക്കിയതിന് ശേഷം അവർ ഈ നിമിഷം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നുന്നു, പക്ഷേ അവസാന രണ്ട് ബാറ്റർമാർ അവരെ ലക്ഷ്യത്തിലെത്തിച്ചപ്പോൾ, അത് ആഘോഷിക്കാൻ അവർ തീരുമാനിച്ചു ‘”ചേതേശ്വര് പൂജാര പറഞ്ഞു.

Rate this post