ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ നാളത്തെ മത്സരത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ പരിക്കേറ്റ അക്സർ പട്ടേലിന്റെ അവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയില്ല.എന്നാൽ ആദ്യ രണ്ട് ഏകദിനങ്ങൾ കളിച്ച ആർ അശ്വിനെ 2023 ലെ ഏകദിന ലോകകപ്പ് കാമ്പെയ്നിനുള്ള ബാക്കപ്പ് ഓപ്ഷനായി പരിഗണിക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ.
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ വിശ്രമം അനുവദിച്ചതിന് ശേഷം രോഹിത് ശർമ്മ, വിരാട് കോഹ്ലി, കുൽദീപ് യാദവ് എന്നിവർ പരമ്പരയുടെ അവസാന മത്സരത്തിൽ ടീമിൽ തിരിച്ചെത്തി.ഏഷ്യാ കപ്പിൽ സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ അക്സർ പട്ടേലിന് പരിക്കേൽക്കുകയും പകരമായി 2022 ജനുവരിക്ക് ശേഷം ആദ്യമായി അശ്വിനെ ഏകദിന സെറ്റപ്പിലേക്ക് തിരികെ കൊണ്ടുവന്നു. പരിക്കിൽ നിന്നും മുക്തനാവാത്തതിനാൽ മൂന്നാം ഏകദിനത്തിന് അക്സർ പട്ടേലിനെ ലഭ്യമല്ലെന്ന് രോഹിത് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയ അശ്വിൻ മൊഹാലിയിൽ 47 റൺസ് വഴങ്ങി. ഇൻഡോറിൽ നടന്ന രണ്ടാം ഏകദിനത്തിൽ 3 വിക്കറ്റ് വീഴ്ത്തി.ഓവറിന് 6 റൺസിൽ താഴെ മാത്രം വഴങ്ങി അശ്വിൻ ഡേവിഡ് വാർണർ, മാർനസ് ലാബുഷാഗ്നെ, ജോഷ് ഇംഗ്ലിസ് എന്നിവരുടെ വിക്കറ്റ് വീഴ്ത്തി. താൻ ലോകകപ്പിന് തയ്യാറാണെന്ന് സ്പിന്നർ സെലക്ടർമാരോട് പറഞ്ഞു.
Rohit Sharma said "We cannot take away the class & experience of Ashwin. He bowled really well & has got some good variations up his sleeve. In case there is a chance, it works well for us because the backups are ready for the World Cup". [JioCinema] pic.twitter.com/ZNW40qXeb9
— Johns. (@CricCrazyJohns) September 26, 2023
“കഴിഞ്ഞ രണ്ട് ഗെയിമുകളിൽ അശ്വിൻ .അതേസമയം, രാജ്കോട്ടിൽ നടക്കുന്ന മൂന്നാം ഏകദിനത്തിന് ഇന്ത്യയ്ക്ക് 13 താരങ്ങൾ മാത്രമേ ഉള്ളൂവെന്ന് രോഹിത് ശർമ്മ സ്ഥിരീകരിച്ചു.ഹാർദിക് പാണ്ഡ്യ, ഷാർദുൽ താക്കൂർ, ശുഭ്മാൻ ഗിൽ, മുഹമ്മദ് ഷമി എന്നിവരും അക്സറും വ്യക്തിഗത കാരണങ്ങളാൽ ടീമിൽ നിന്ന് വിശ്രമിക്കുകയോ ഒഴിവാക്കുകയോ ചെയ്തതായി അദ്ദേഹം വിശദീകരിച്ചു.