അഫ്ഗാനിസ്ഥാനെതിരായ അവസാന ടി 20 യിൽ മിന്നുന്ന പ്രകടനമാണ് യുവ ബാറ്റർ റിങ്കു സിംഗ് പുറത്തെടുത്തത്. 4.3 ഓവറിൽ 22/4 എന്ന നിലയിൽ നിന്ന് 20 ഓവറിൽ 212/4 എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിൽ റിങ്കു സിംഗ് നിർണായക പങ്കുവഹിച്ചു.69 പന്തിൽ 121 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ 39 പന്തിൽ 69 റൺസ് നേടിയ റിങ്കുവിനൊപ്പം അഞ്ചാം വിക്കറ്റിൽ 190 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ട് സ്ഥാപിച്ചു.
ഉജ്ജ്വലമായ ഇന്നിഗ്സിലൂടെ ഇന്ത്യയുടെ സ്റ്റാർ ഫിനിഷർ റിങ്കു സിംഗ് ലോകകപ്പിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ റിങ്കു സിംഗിനെ ‘ഇടങ്കയ്യൻ എംഎസ് ധോണി’ എന്നാണ് വിശേഷിപ്പിച്ചത്.റിങ്കുവും ധോണിയും തമ്മിൽ ഒരു താരതമ്യവുമില്ലെന്ന് അശ്വിൻ വ്യക്തമാക്കി, എന്നാൽ റിങ്കുവിന്റെ ശൈലി ധോണിയെ ഓര്മിപ്പിക്കുന്നുവെന്ന് അശ്വിൻ പറഞ്ഞു.ധോണിയെപോലെ ഇടംകൈയ്യൻ തന്റെ ശാന്തമായ പെരുമാറ്റം കൊണ്ടും സ്വഭാവവും കൊണ്ട് പലരെയും ആകർഷിച്ചുവെnnum അശ്വിൻ പറഞ്ഞു.ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 ലെ mikcha സീസണിന് ശേഷം ഇന്ത്യൻ ടീമിൽ ഫിനിഷറുടെ റോളിൽ എത്തിയ റിങ്കു കിട്ടിയ അവസരങ്ങളിലെല്ലാം മികച്ച പ്രകടനവും പുറത്തെടുത്തു.
“അവനെ ഞാൻ ഇടംകൈയ്യൻ ധോണി എന്ന് വിളിക്കുന്നു.ധോണി വളരെ വലുതായതിനാൽ എനിക്ക് അദ്ദേഹത്തെ ധോണിയുമായി താരതമ്യപ്പെടുത്താൻ കഴിയില്ല. പക്ഷേ, അവൻ കൊണ്ടുവരുന്ന ശാന്തതയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.യുപിക്ക് വേണ്ടി അദ്ദേഹം തുടർച്ചയായി റൺസ് നേടുകയും ഇന്ത്യൻ ടീമിലേക്ക് കടന്നുകയറുകയും ചെയ്തു” തന്റെ യൂട്യൂബ് ഷോയിൽ സംസാരിക്കവെ അശ്വിൻ പറഞ്ഞു.
Rinku Singh is someone I would call the left-handed MS Dhoni. I can't compare it with MS right now because MS is much bigger. But, I'm talking about the composure that he brings. He is continuously scoring a lot of runs and has made his place in the Indian team- R. Ashwin pic.twitter.com/ETksAWQGOx
— Daddyscore (@daddyscore) January 19, 2024
“അദ്ദേഹം വർഷങ്ങളോളം കെകെആർ ബെഞ്ചിലായിരുന്നു, അദ്ദേഹം കെകെആറിൽ ആയിരുന്നപ്പോൾ, പരിശീലനത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചില്ലെങ്കിലും ത്രോഡൗണുകളിൽ ബാറ്റർമാർ അടിച്ച എല്ലാ പന്തുകളും അദ്ദേഹം ശേഖരിച്ച് ബൗളർക്ക് തിരികെ നൽകിയെന്ന് ആളുകൾ എന്നോട് പറയുമായിരുന്നു ” അശ്വിൻ കൂട്ടിച്ചേർത്തു.2023 ഓഗസ്റ്റിൽ ഡബ്ലിനിൽ അയർലൻഡിനെതിരെ T20I അരങ്ങേറ്റം കുറിച്ച ശേഷം, 11 T20Iകളിൽ നിന്ന് 89 ശരാശരിയിലും 176.23 സ്ട്രൈക്ക് റേറ്റിലും 356 റൺസ് റിങ്കു നേടിയിട്ടുണ്ട്. തന്റെ ഹ്രസ്വ ടി20 കരിയറിൽ രണ്ട് അർധസെഞ്ചുറികളാണ് റിങ്കു നേടിയത്. റിങ്കു ദക്ഷിണാഫ്രിക്കയ്ക്കെതിരെ 39 പന്തിൽ 68* റൺസ് നേടിയിരുന്നു.