2023 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അവിശ്വസനീയമായ പ്രകടനമാണ് ന്യൂസീലൻഡ് താരം രച്ചിൻ രവീന്ദ്ര പുറത്തെടുത്തത്.ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ കെയ്ൻ വില്യംസൺ മത്സരത്തിന്റെ ഭാഗമാകാത്തതിനാൽ മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച രവീന്ദ്ര തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കി ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ചു.
ഇംഗ്ലണ്ടിനെതിരെയുള്ള മികച്ച പ്രകടനത്തിനു ശേഷം യുവരാജ് സിങ്ങിനെയാണ് രച്ചിൻ രവീന്ദ്ര ഓർമ്മിപ്പിച്ചതെന്ന് അനിൽ കുംബ്ലെ അഭിപ്രായപ്പെട്ടു.ഇംഗ്ലണ്ടിനെതിരെ ഒമ്പത് വിക്കറ്റിന് ന്യൂസിലൻഡ് വിജയിച്ചതിൽ രവീന്ദ്രയുടെ പ്രകടനമാണ് നിർണായകമായത്. പുറത്താകാതെ 152 റൺസ് നേടിയ ഡെവൺ കോൺവെയ്‌ക്കൊപ്പം ചേർന്ന് 283 റൺസ് വിജയലക്ഷ്യം 82 പന്തുകൾ ബാക്കി നിൽക്കെ പൂർത്തിയാക്കി. ഏകദിന ലോകകപ്പിലെ അരങ്ങേറ്റത്തിൽ രവീന്ദ്ര നേടിയ സെഞ്ച്വറി ന്യൂസിലൻഡിന്റെ വിജയത്തിന് നിർണായക സംഭാവന നൽകി.
അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു, മാത്രമല്ല റെക്കോർഡ് തകർക്കുകയും ചെയ്തു. ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടിയ ചുരുക്കം ചില കളിക്കാരിൽ ഒരാളായി അദ്ദേഹം മാറി.പാക്കിസ്ഥാനെതിരായ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനായി ബാറ്റിംഗ് ഓപ്പൺ ചെയ്ത് 97 റൺസ് നേടാൻ താരത്തിന് സാധിച്ചിരുന്നു.
Anil Kumble: "This was my very first treat of Rachin Ravindra. He looks a bit like the young Yuvraj Singh – in his flow, he was very elegant to watch."
— Saino 🕵️♂️ (@DecodedFantasy) October 6, 2023
Loving this comparison. Left hander and left arm spinner, playing elegant shots with a great timing. Very exciting talent! 🇳🇿 pic.twitter.com/3GnJGxj9fV
“ആ സന്നാഹ മത്സരത്തിൽ (പാകിസ്ഥാനെതിരായ) ബാറ്റിംഗ് ഓപ്പൺ ചെയ്യുമ്പോൾ അദ്ദേഹത്തിന് എന്താണ് കഴിവുള്ളതെന്ന് ഞങ്ങൾ കണ്ടു. എന്നാൽ ഇത് വളരെ സവിശേഷമായിരുന്നു,രച്ചിൻ രവീന്ദ്ര യുവരാജ് സിംഗിനെ പോലെയാണ്” കുംബ്ലെ പറഞ്ഞു.