ഹാർദിക് പാണ്ഡ്യയുടെ പരിക്ക് കാരണം തങ്ങളുടെ ആദ്യ നാല് ലോകകപ്പ് മത്സരങ്ങളിൽ ഉണ്ടായിരുന്ന അതേ ബാലൻസ് തന്റെ ടീമിന് ന്യൂസിലൻഡിനെതിരെ ഉണ്ടായേക്കില്ലെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് സമ്മതിച്ചു.പക്ഷേ ഇത് ന്യൂസിലൻഡിനെതിരെ വ്യത്യസ്തമായ ഒരു കോമ്പിനേഷൻ പരീക്ഷിക്കാൻ ആതിഥേയർക്ക് അവസരം നൽകും.
ബംഗ്ലാദേശിനെതിരായ ഏഴ് വിക്കറ്റ് വിജയത്തിൽ കണങ്കാലിന് പരിക്കേറ്റതിനാൽ ഓൾറൗണ്ടർ പാണ്ഡ്യ ന്യൂസിലൻഡ് മത്സരത്തിന് ലഭ്യമാകില്ല.”ഹാർദിക് ഞങ്ങൾക്ക് ഒരു പ്രധാന കളിക്കാരനാണ്. അയാൾക്ക് ഈ കളി നഷ്ടമായി.എന്നാൽ 14 കളിക്കാരിൽ നിന്നും മികച്ച കോമ്പിനേഷൻ ഏതെന്ന് കണ്ടത്താൻ ശ്രമിക്കും .എന്നാൽ ആദ്യ നാല് മത്സരങ്ങളിൽ ഞങ്ങൾക്കുണ്ടായിരുന്ന ബാലൻസ് നഷ്ടമാകും,” രാഹുൽ ദ്രാവിഡ് ന്യൂസിലൻഡ് മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു.
പൂനെയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പാണ്ഡ്യ ബൗളിങ്ങിനിടെ ഓപ്പണർ ലിറ്റൺ ദാസിന്റെ ഷോട്ട് കാലുകൊണ്ട് ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്.ന്യൂസിലൻഡ് മത്സരത്തിൽ ഹാർദിക് ഇല്ലെന്നും ഒക്ടോബർ 29 ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനിരിക്കുന്ന ലഖ്നൗവിൽ നേരിട്ട് ടീമിൽ ചേരുമെന്നും ഇന്ത്യൻ ടീം പിന്നീട് സ്ഥിരീകരിച്ചു.ഓൾറൗണ്ടർ കളിക്കുമ്പോൾ ടീമിന് വളരെയധികം സ്ഥിരത നൽകുന്നതിനാൽ ഹാർദിക്കിന് സമാനമായ പകരക്കാരനെ കണ്ടെത്തുന്നത് ഇന്ത്യയ്ക്ക് ബുദ്ധിമുട്ടാണെന്ന് ESPNCricinfo-യോട് സംസാരിച്ച ഹെയ്ഡൻ പറഞ്ഞു.
"Will have to work around it, find best combination," says coach Dravid on Pandya's absence in NZ clash
— ANI Digital (@ani_digital) October 21, 2023
Read @ANI Story | https://t.co/WLe7yLmCrr#INDvsNZ #cricket #TeamIndia #RahulDravid #HardikPandya #MeninBlue pic.twitter.com/aIScRiX3M2