ടി :20 ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനലിലേക്ക് കുതിച്ചു ടീം ഇന്ത്യ. ഇന്നലെ നടന്ന സെമി ഫൈനലിൽ ഇംഗ്ലണ്ട് എതിരെ മനോഹര ജയത്തിലേക്ക് എത്തിയാണ് രോഹിത്തും സംഘവും മറ്റൊരു ലോകക്കപ്പ് ഫൈനൽ പ്രവേശനം സാധ്യമാക്കിയത്.68 റൺസ് ജയം നൽകുന്ന ആത്മവിശ്വാസത്തിൽ ടീം ഇന്ത്യ ഫൈനൽ കളിക്കുമ്പോൾ ഇന്ത്യൻ ആരാധകരെ അടക്കം വിഷമിപ്പിക്കുന്നത് വിരാട് കോഹ്ലി മോശം ബാറ്റിംഗ് ഫോമാണ്.
ഇന്നലെ ഇംഗ്ലണ്ട് എതിരെ വെറും 9 റൺസിൽ പുറത്തായ കോഹ്ലിയിൽ നിന്നും ഫൈനലിൽ ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നത് ഒരു വമ്പൻ ഇന്നിങ്സ്. ഈ ലോകക്കപ്പ് ഉടനീളം കോഹ്ലിക്ക് തിളങ്ങാനായിട്ടില്ല. ഓപ്പണിങ് റോളിൽ കോഹ്ലിക്ക് ഇന്ത്യ ആഗ്രഹിക്കുന്ന തുടക്കമോ മികവോ കാഴ്ചവെക്കാനായിട്ടില്ല. ഇപ്പോൾ വിരാട് കോഹ്ലിക്ക് കട്ട സപ്പോർട്ട് ആയി എത്തുകയാണ് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്.
സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവേ ദ്രാവിഡ് കോഹ്ലി ബാറ്റിംഗ് രീതിയെ പുകഴ്ത്തി. “കോഹ്ലിയെ സംബന്ധിച്ച് ഉയർന്ന റിസ്ക് ക്രിക്കറ്റ് കളിക്കുന്നത് ചിലപ്പോൾ തിരിച്ചടിയായേക്കാം.മികച്ച തുടക്കം സജ്ജമാക്കാൻ അദ്ദേഹം ഇന്ന് ഒരു നല്ല സിക്സ് അടിച്ചു, പക്ഷേ നിർഭാഗ്യവശാൽ, പന്ത് അൽപ്പം ഉയർച്ച കൂടുതലാണെന്ന് തോന്നി. എന്നിരുന്നാലും, അവൻ്റെ ഉദ്ദേശ്യവും അവൻ ഇന്നിംഗ്സിലേക്ക് അടുക്കുന്ന രീതിയും ഞാൻ ഇഷ്ടപ്പെടുന്നു. അത്തരം ഷോട്ടുകൾ അപകടസാധ്യതകൾ ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറാണെന്ന് കാണുന്നതിന് ടീമിന് ഒരു മികച്ച ഉദാഹരണം. കോഹ്ലിയുടെ ബാറ്റിംഗ് തളർച്ച വിഷയമല്ല “കോച്ച് അഭിപ്രായം വിശദമാക്കി.
“ചില കാരണങ്ങളാൽ, എനിക്ക് അത് പരിഹസിക്കാൻ താൽപ്പര്യമില്ല,, പക്ഷേ ഒരു വലിയ ഇനിങ്സ് വരുമെന്ന് ഞാൻ കരുതുന്നു. ഞാൻ അവൻ്റെ മനോഭാവത്തെ സ്നേഹിക്കുന്നു, അവൻ കളിക്കളത്തിൽ സ്വയം സമർപ്പിക്കുന്നു – അവൻ അത് അർഹിക്കുന്നു എന്ന് ഞാൻ കരുതുന്നു”കോച്ച് വിശദമാക്കി.