വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 28 കാരനായ മലയാളി താരം സഞ്ജു സാംസണ് തന്റെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഭിച്ചത്. എന്നാൽ ലഭിച്ച അവസരത്തിനോട് ഒരു തരത്തിലും നീതി പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല.വെറും ഒമ്പത് റൺസ് മാത്രമെടുത്ത് ലെഗ് സ്പിന്നർ യാനിക് കാരിയയുടെ പന്തിൽ പുറത്തായി .
മത്സരത്തിൽ 19 പന്തുകൾ നേരിട്ട സഞ്ജു ഒരു ബൗണ്ടറി പോലും നേടാൻ സഞ്ജുവിന് സാധിച്ചില്ല. സഞ്ജുവിന്റെ വിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ സാരമായി തന്നെ ബാധിച്ചു. മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമയും വിരാട് കോഹ്ലിയും ഇല്ലാതെയാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ ഇറങ്ങിയത്. എന്നാൽ ആദ്യ ഓവറുകളിൽ തന്നെ മികച്ച തുടക്കം ഇന്ത്യയ്ക്ക് നൽകാൻ പുതിയ ഓപ്പണിംഗ് സഖ്യമായ ഇഷാൻ-ഗിൽ ജോഡിക്ക് സാധിച്ചു.ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 90 റൺസിന്റെ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്, ശേഷമാണ് ഗില്‍(34) മടങ്ങിയത്.
പിന്നീട് സഞ്ജു സാംസൺ ക്രീസിൽ എത്തുകയായിരുന്നു.ആദ്യ ബോൾ മുതൽ വളരെ സൂക്ഷ്മതയോടെയാണ് സഞ്ജു കളിച്ചത്. അതിനാൽ തന്നെ മികച്ച പ്രതീക്ഷ സഞ്ജു നൽകി. എന്നാൽ ഇന്ത്യൻ ഇന്നിങ്സിലെ 25ആം ഓവറിൽ കരിയയുടെ പന്തിൽ സഞ്ജു പുറത്താവുകയായിരുന്നു.അതേസമയം മത്സര ശേഷം കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞ വാക്കുകൾ സർപ്രൈസ് ആയി മാറുകയാണ്. ചില താരങ്ങൾക്ക് ഇനി അവസരം ഇല്ല എന്നാണ് ദ്രാവിഡ് അഭിപ്രായം. രണ്ടാം ഏകദിനത്തിലെ ദയനീയ പരാജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സഞ്ജു അടക്കമുളള താരങ്ങളെ ഇനി പരിഗണിക്കില്ലെന്ന് ദ്രാവിഡ് പരോക്ഷമായി പ്രഖ്യാപിച്ചത്.
Rahul Dravid as a coach :
— Cricket SuperFans (@cricketrafi) July 29, 2023
– lost 2021 T20 wc
– lost odi series against ban
– lost test series against sa
– lost odi series against sa
– lost asia cup
– lost 2022 T20 wc
– lost ODIs series against aus
– lost WTC final#RahulDravid #IndianCricket #HardikPandya #INDvWI… pic.twitter.com/Dt7oJzNZD4
“സത്യസന്ധമായി പറഞ്ഞാൽ ഇത് ഞങ്ങളുടെ ചില കളിക്കാരെ കൂടി പരീക്ഷിക്കാനുള്ള അവസാനത്തെ അവസരമായിരുന്നു. പരിക്കേറ്റ് എൻസിഎയിൽ ഉള്ള ഞങ്ങളുടെ നാല് താരങ്ങൾ കൂടി ഇനിയും ഞങ്ങൾക്കുണ്ട്. ഏഷ്യാ കപ്പിനും പിന്നെ ലോകകപ്പിനും ദിവസങ്ങൾ ബാക്കി നിൽക്കെ, നമുക്ക് പല വഴികളിലൂടെയും പോകണം കൂടാതെ സമയം നഷ്ടപ്പെടുകയാണ്. അവയിൽ ചിലത് ഏഷ്യാ കപ്പിനും ലോകകപ്പിനും ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, പക്ഷേ ഞങ്ങൾക്ക് ആ അവസരങ്ങൾ എടുക്കാൻ കഴിയില്ല. നമ്മൾ മറ്റുള്ളവരെ പരീക്ഷിക്കുകയും അവർക്ക് അവസരങ്ങൾ നൽകുകയും വേണം, അങ്ങനെ മോശമായ സാഹചര്യത്തിൽ അവർക്ക് പിന്നിൽ കളി സമയമെങ്കിലും ഉണ്ടാകണം “രാഹുൽ ദ്രാവിഡ് തുറന്ന് സമ്മതിച്ചു.
Head Coach Rahul Dravid explains #TeamIndia's selection in the second #WIvIND ODI 🔽 pic.twitter.com/65rZUtuIaV
— BCCI (@BCCI) July 29, 2023
‘ ലോകകപ്പിനും ഏഷ്യ കപ്പിനും മുന്നോടിയായുള്ള പരമ്പരയാണിത്. ടീമില്‍ കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. അവരെ പരീക്ഷിക്കാനായാണ് രോഹിത്തിനെയും കോലിയെയും മാറ്റിനിര്‍ത്തിയത്. പക്ഷേ ടീമിന്റെ പ്രകടനത്തില്‍ ഞാന്‍ നിരാശനാണ്. ഈ പിച്ചില്‍ 230-240 റണ്‍സ് നേടിയിരുന്നെങ്കില്‍ അത് മികച്ച സ്കോര്‍ ആകുമായിരുന്നു. പക്ഷേ മധ്യനിരയില്‍ പെട്ടെന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.’ രോഹിത്തിനും കോലിയ്ക്കും വിശ്രമം നല്‍കിയതിനെക്കുറിച്ച് ദ്രാവിഡ് പറഞ്ഞു.