2024 ജൂണിൽ രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിക്കുന്നതിനാൽ പുതിയ പരിശീലകനെ നിയമിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടില്ലെന്നും പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു.
ടി20 ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് സൂചന. പുതിയ പരിശീലകനായി അപേക്ഷ ക്ഷണിക്കുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കും നിയമനമെന്നുമാണ് ജയ് ഷാ പറഞ്ഞു.പോസ്റ്റിലേക്ക് ദ്രാവിഡിനും അപേക്ഷിക്കാമെന്നും വിദേശ പരിശീലകനെ നിയമിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ജയ് ഷാ പറഞ്ഞു.
‘ദ്രാവിഡിന്റെ കാലാവധി ജൂണ്‍ വരെ മാത്രമാണ്. താത്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാനുള്ള അവസരമുണ്ട്. പുതിയ കോച്ച് ഇന്ത്യക്കാരനാണോ വിദേശിയാണോ എന്ന് ഇപ്പോള്‍ തീരുമാനിക്കാന്‍ കഴിയില്ല. അത് ബിസിസിഐയുടെ ഉപദേശക സമിതിയായ സിഎസി ആണ് തീരുമാനിക്കുന്നത്.’ ജയ് ഷാ പറഞ്ഞു.മൂന്ന് ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത പരിശീലകരെ നിയമിക്കാനുള്ള സാധ്യതയും ജയ് ഷാ തള്ളി.” ഇന്ത്യയ്ക്കായി വ്യത്യസ്ത ഫോര്‍മാറ്റില്‍ കളിക്കുന്ന നിരവധി താരങ്ങളുണ്ട്. വിരാട് കോലി, രോഹിത് ശർമ, റിഷഭ് പന്ത് തുടങ്ങിയവര്‍ അവരില്‍ പെട്ടവരാണ്. ഇന്ത്യയ്ക്ക് നിലവിൽ ഓരോ ഫോർമാറ്റിലും വ്യത്യസ്ത പരിശീലകരുടെ ആവശ്യമില്ല” ജയ് ഷാ പറഞ്ഞു .
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഇംപാക്റ്റ് പ്ലെയർ നിയമത്തെക്കുറിച്ച് ഷാ തൻ്റെ അഭിപ്രായം പങ്കിട്ടു, ഇത് നടന്നുകൊണ്ടിരിക്കുന്ന എഡിഷനിൽ ഫ്രീ സ്ട്രോക്ക് പ്ലേയെ സഹായിക്കുകയും ടീമുകളെ വലിയ ടോട്ടലുകൾ പോസ്റ്റ് ചെയ്യാൻ അനുവദിക്കുകയും ചെയ്തു. നിയമത്തെക്കുറിച്ച് സംസാരിക്കവെ, കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക് ലീഗിൽ കളിക്കാൻ അവസരം ലഭിച്ചിട്ടുണ്ടെന്ന് ഷാ പറഞ്ഞു. ‘