ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മൂത്ത മകൻ സമിത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കൂച്ച് ബെഹാർ ട്രോഫിയിൽ കർണാടകക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുകായണ്.മത്സരത്തിൽ മിന്നുന്ന പ്രകടനമാണ് സമിത് ദ്രാവിഡ് പുറത്തടുത്തത്.ജമ്മു & കശ്മീരിനെതിരെ തന്റെ ടീമിന്റെ അഞ്ചാം മത്സരത്തിൽ അദ്ദേഹം 98 റൺസ് നേടി.13 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സമിതിന്റെ ഇന്നിംഗ്സ്.
ജമ്മുവിൽ സമിത്ത് ബാറ്റ് ചെയ്യുന്നതിന്റെ ഒരു വീഡിയോ ചില പ്രാദേശിക ആരാധകർ ഓൺലൈനിൽ പങ്കിട്ടു, അത് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി ക്കൊണ്ടിരിക്കുകയാണ്.ജമ്മുവിലെ ജെകെസിഎ ഹോസ്റ്റൽ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 98 റൺസ് നേടിയ അദ്ദേഹം കർണാടകയെ ഇന്നിംഗ്സിനും 130 റൺസിനും വിജയിപ്പിക്കാൻ സഹായിച്ചു.ജെ & കെ ഒന്നാം ഇന്നിംഗ്സിൽ 170 റൺസ് നേടിയ ശേഷം, കർണാടകയ്ക്കായി അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ സമിത്, 159 പന്തിൽ 98 റൺസ് നേടി.175 പന്തിൽ നിന്ന് 163 റൺസെടുത്ത് കർണാടകയുടെ ടോപ് സ്കോറായ കാർത്തികേയ കെപിയ്ക്കൊപ്പം നാലാം വിക്കറ്റിൽ 233 റൺസ് കൂട്ടിച്ചേർത്തു.
A new 'Wall' in the making!
— BetBarter (@BetBarteronline) December 21, 2023
Rahul Dravid's son Samit Dravid scored 98 runs against Jammu and Kashmir in Cooch Behar Trophy (U19)
📷: Twitter#RahulDravid #SamitDravid #U19 #CoochBeharTrophy #DomesticCricket #BetBarter pic.twitter.com/oUEEVrXddV
കാര്‍ത്തികേയ 175 പന്തില്‍ 21 ഫോറും അഞ്ച് സിക്സും പറത്തിയാണ് 163 റണ്‍സടിച്ചത്. ഇരുവരും പുറത്തായശേഷം ധ്രുവ് പ്രഭാകറും(66), ക്യാപ്റ്റന്‍ ധീരജ് ഗൗഡയും(51) തകര്‍ത്തടിച്ച് കര്‍ണാടകയെ കൂറ്റന്‍ സ്കോറിലെത്തിച്ചു.കർണാടക ഒന്നാം ഇന്നിംഗ്സ് 100 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 480 എന്ന നിലയിൽ ഡിക്ലയർ ചെയ്തു, മത്സരത്തിൽ വീണ്ടും ബാറ്റ് ചെയ്യാൻ ഇറങ്ങിയിട്ടും, സ്കോർ സമനിലയിലാക്കാൻ ജമ്മു കശ്മീർ പരാജയപ്പെട്ടു, മത്സരത്തിൽ ഇന്നിംഗ്സിനും 130 റൺസിനും പരാജയപ്പെട്ടു.രണ്ടാം ഇന്നിംഗ്സില്‍ അഞ്ചോവറില്‍ ഒരു വിക്കറ്റ് വീഴ്ത്താനും സമിത് ദ്രാവിഡിനായി.
Samit Dravid, Rahul Dravid’s son, at Jammu while playing for Karnataka in Cooch Behar Trophy (U19) against J&K. He made 98 runs in Karnataka’s easy win.
— Mohsin Kamal (@64MohsinKamal) December 20, 2023
📹: MCC Sports pic.twitter.com/t7EQSro023
നേരത്തെ മൈസൂരിലെ SDNRW ഗ്രൗണ്ടിൽ ഉത്തരാഖണ്ഡിനെതിരായ മത്സരം കാണാൻ ദ്രാവിഡും ഭാര്യ വിജേതയും എത്തിയിരുന്നു.അന്ന് അവധിയിലായിരുന്ന ദ്രാവിഡ് മകന്റെ കളി കാണാൻ കിട്ടിയ അവസരം മുതലാക്കി.ഉത്തർപ്രദേശിനെതിരായ കർണാടകയുടെ മുൻ കൂച്ച് ബെഹാർ ട്രോഫി മത്സരത്തിൽ 27ഉം 28ഉം സമിത് നേടിയിരുന്നു