ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഗാബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിനു തടസവുമായി മഴയെത്തി. മഴമൂലം മൂന്നാം ദിവസത്തെ മത്സരം പലതവണ തടസപ്പെട്ടു. മൂന്നാം ദിനം ഇന്ത്യ നാല് വിക്കറ്റിന് 48 റൺസെന്ന നിലയിൽ വലിയ തകർച്ചയെ അഭിമുഖീകരിക്കുകയാണ്.ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയ 445ന് പുറത്തായിരുന്നു
7 വിക്കറ്റ് നഷ്ടത്തിൽ 405 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത് ഓസ്‌ട്രേലിയക്ക് സ്കോർ 423 ആയപ്പോൾ 18 റൺസ് നേടിയ മിച്ചൽ സ്റ്റാർക്കിന്റെ വിക്കറ്റ് നഷ്ടമായി. സ്കോർ 445 ആയപ്പോൾ അവസാന രണ്ടു വിക്കറ്റും നഷ്ടമായി.2 റൺസ് നേടിയ നാഥാൻ ലിയോണിനെ സിറാജ് 88 പന്തിൽ നിന്നും 70 റൺസ് നേടിയ അലക്സ് കാരിയെ ആകാശ് ദീപും പുറത്താക്കി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറും സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി.
വലിയ തകർച്ചയോടെയാണ് ഇന്ത്യൻ ഇന്നിംഗ്സ് ആരംഭിച്ചത്. ആദ്യ പന്തി തന്നെ ബുന്ദരി അടിച്ച ജയ്‌സ്വാളിനെ രണ്ടാം പന്തിൽ തന്നെ സ്റ്റാർക്ക് മടക്കി അയച്ചു.മൂന്നാം ഓവറിൽ ഒരു റുണ്ട് നേടിയ ഗില്ലിനെയും സ്റ്റാർക്ക് പവലിയനിലേക്ക് മടക്കി. സ്കോർ 22 ആയപ്പോൾ 2 റൺസ് നേടിയ കോലിയെ ഹസിൽവുഡ് പുറത്താക്കിയതോടെ ഇന്ത്യക്ക് വലിയ തകർച്ചയെ നേരിടുകയാണ്. സ്കോർ 44 ലെത്തിയപ്പോൾ ഇന്ത്യക്ക് നാലാം വിക്കറ്റ് നഷ്ടമായി. 9 റൺസ് നേടിയ പന്തിനെ കമ്മിൻസ് പുറത്താക്കി.ഇന്ത്യ നാലിന് 48 എന്ന നിലയില്‍ എത്തുമ്പോഴാണ് മഴയെത്തി.കെ എല്‍ രാഹുല്‍ (21) ക്രീസിലുണ്ട്. രോഹിത് ശര്‍മയാണ് (0) അദ്ദേഹത്തിന് കൂട്ട്
28 / 0 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് തുടക്കത്തിൽ തന്നെ വിക്കറ്റ് നഷ്ടമായി.21 റൺസ് നേടിയ ഉസ്മാൻ ക്വാജയെ ജസ്പ്രീത് ബുംറ പുറത്താക്കി. സ്കോർ 38 ആയപ്പോൾ ഓസീസിന് രണ്ടാമത്തെ ഓപ്പണറെയും നഷ്ടമായി. 9 റൺസ് നേടിയ നഥാൻ മക്സ്വീനിയുടെ വിക്കറ്റും ബുംറ സ്വന്തമാക്കി.മാർനസ് ലാബുഷാഗ്നെയും സ്റ്റീവ് സ്മിത്തും മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും സ്കോർബോർഡിൽ 75 റൺസ് ആയപ്പോൾ ഓസ്ട്രലിയക്ക് മൂന്നാം വിക്കറ്റും നഷ്ടമായി.12 റൺസ് നേടിയ മാർനസ് ലാബുഷാഗ്നെയെ നിതീഷ് കുമാർ റെഡ്‌ഡി പുറത്താക്കി.
ഓസീസ് സ്കോർ 231 ലെത്തിയപ്പോൾ ട്രാവിസ് ഹെഡ് തന്റെ സെഞ്ച്വറി പൂർത്തിയാക്കി. 115 പന്തിൽ നിന്നും 13 ബൗണ്ടറികൾ സഹിതമാണ് ഹെക്ഡ് സെഞ്ച്വറി പൂർത്തിയാക്കിയത്.അവസാന സെഷനിൽ ഓസീസ് വേഗത്തിൽ റൺസ് സ്കോർ ചെയ്തു. സ്മിത്ത് തന്റെ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു.ഇന്ത്യയ്‌ക്കെതിരെ സ്മിത്തിൻ്റെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണിത്.സ്കോർ 316 ലെത്തിയപ്പോൾ 190 പന്തിൽ നിന്നും 101 റൺസ് നേടിയ സ്മിത്തിനെ ബുംറ പുറത്താക്കി. ട്രാവിസ് ഹെഡ് 150 റൺസ് പൂർത്തിയാക്കി. 152 റൺസ് നേടിയ ഹെഡിനെ ബുംറ പുറത്താക്കി. 5 റൺസ് നേടിയ മിച്ചൽ മാർഷിനെയും പുറത്താക്കി ബുംറ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കി. 20 റൺസ് നേടിയ കമ്മിൻസിനെ സിറാജ് പുറത്താക്കി.