ഐപിൽ പതിനേഴാം സീസണിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും മികച്ച പ്രകടനം നടത്തുന്ന ടീമാണ് സഞ്ചു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് . സീസണിൽ ഇതുവരെ കളിച്ച നാലിൽ നാല് കളികളും ജയിച്ച രാജസ്ഥാൻ റോയൽസ് നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു കഴിഞ്ഞു. ലാസ്റ്റ് കളിയിൽ ബാംഗ്ലൂർ എതിരെയാണ് റോയൽസ് ടീം 6 വിക്കറ്റ് ജയത്തിലേക്ക് എത്തിയത്
അതേസമയം റോയൽസ് ടീം അപരാജിത കുതിപ്പ് തുടരുമ്പോൾ നായകൻ സഞ്ചു വി സാംസൺ മികവിനെയും പുകഴ്ത്തുകയാണ് ബൌളിംഗ് കോച്ച് ഷെയൻ ബോണ്ട്. സഞ്ചു സാംസൺ ക്യാപ്റ്റൻസി മികവും അതുപോലെ തന്നെ അദ്ദേഹം ബാറ്റ് കൊണ്ട് ടീമിനെ മുന്നിൽ നിന്നും നയിക്കുന്നതിനെയും ബോണ്ട് പ്രശംസ കൊണ്ട് മൂടി. നാല് കളികളിൽ രാജസ്ഥാൻ റോയൽസ് ജയിച്ചാപ്പോൾ ബാറ്റിംഗ് നിരക്ക് ഒപ്പം തന്നെ ബൗളർമാർ മികവും അതുപോലെ നായകൻ സഞ്ചു അവരെ യൂസ് ചെയ്യുന്ന രീതിയും ക്രിക്കറ്റ് ലോകത്തു ചർച്ചയായി.
“രാജസ്ഥാൻ റോയൽസ് ടീമിനെ സംബന്ധിച്ചു ഞങ്ങൾക്ക് മികച്ച ബൗളർമാരുണ്ട്.ഈ ടൂർണമെൻ്റിൽ നോക്കിയാൽ, സ്ഥിരതയാർന്ന ഡെത്ത് ബൗളറാണ് ആവേശ് ഖാൻ. അവൻ രണ്ട് ഗെയിമുകൾ ഡെത്ത് ഓവറുകളിൽ അവസാനിപ്പിച്ചു. ട്രെൻ്റ് ബോൾട്ടിൻ്റെ ഇന്നത്തെ ഏറ്റവും മികച്ച ദിവസമായിരുന്നില്ല അത്, മധ്യഭാഗത്ത് ആവേശ് മികച്ച പ്രകടനം കാഴ്ചവച്ചു, മികച്ച യോർക്കറുകൾ എറിഞ്ഞ മുൻ ഏറ്റുമുട്ടലുകളിൽ നിന്ന് സഞ്ജു സാംസണിന് അവനിൽ നല്ല വിശ്വാസം ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.അതാണ് ടീം കുതിപ്പ് ഫാക്ടർ ” ബോണ്ട് പറഞ്ഞു.
That's not an interesting shot, that's the great shot of a man who has been ignored by BCCI in ICC events@IamSanjuSamson deserves a permanent place in Indian Team 🇮🇳#RRvsRCB #ViratKohli #JosButtler #RCBvRR #SanjuSamson
— Manoj Tiwari (@ManojTiwariIND) April 7, 2024
pic.twitter.com/jaJFlcwwa6
“ടീമിൻ്റെ ക്യാപ്റ്റനായി സഞ്ജു സാംസൺ മികച്ച പ്രകടനമാണ് നടത്തുന്നത്. അദ്ദേഹത്തിൻ്റെ ആശയവിനിമയം മികച്ചതാണ്, കൂടാതെ അദ്ദേഹം നടത്തുന്ന ബൗളിംഗ് തിരഞ്ഞെടുപ്പുകൾ ശ്രദ്ധേയമാണ്.അതുകൊണ്ടുതന്നെ കൃത്യമായ സമയത്ത് ബോളിങ്ങിൽ മാറ്റങ്ങൾ വരുത്താനും അതിനുവേണ്ട നടപടികൾ സ്വീകരിക്കാനും സഞ്ജുവിന് സാധിക്കുന്നു. രാജസ്ഥാന്റെ സ്പിന്നർമാരെ ഏറ്റവും നന്നായി ഇന്നിംഗ്സിന്റെ അവസാന സമയം വരെ ഉപയോഗിക്കാൻ സഞ്ജുവിന് സാധിക്കുന്നുണ്ട്. അതുതന്നെയാണ് ഈ ടീമിന്റെ പ്രത്യേകതയും. ” ബൌളിംഗ് കോച്ച് കൂട്ടിച്ചേർത്തു.