അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മറ്റൊരു നേരിയ തോൽവിൽ രാജസ്ഥാൻ റോയൽസിൻ്റെ നായകൻ സഞ്ജു സാംസൺ നിരാശ പ്രകടിപ്പിച്ചു.സഞ്ജുവിന്റെ രാജസ്ഥാനെ 20 റൺസിനാണ് ഡൽഹി തോൽപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് മാത്രമാണ് എടുക്കാൻ സാധിച്ചത്.
വിജയത്തോടെ ഡൽഹിയുടെ IPL പ്ലേഓഫ് മോഹങ്ങൾ വീണ്ടും ഉയർത്തുകയും ചെയ്തു. “ഞങ്ങളുടെ കൈകളിൽ ഉണ്ടായിരുന്ന മത്സരമായിരുന്നു.ഒരു ഓവറിന് 11-12 റൺസ് മാത്രമായിരുന്നു നേടേണ്ടിയിരുന്നത്. പക്ഷെ ഐപിഎല്ലിൽ ഇങ്ങനെയെല്ലാം സംഭവിക്കുന്നു .ഞങ്ങൾ മൂന്ന് ഗെയിമുകൾ തോറ്റു, പക്ഷേ ആ ഗെയിമുകളെല്ലാം ടൈറ്റ് മത്സരങ്ങളായിരുന്നു., ഞങ്ങൾ മികച്ച രീതിയിൽ ആണ് കളിച്ചു കൊണ്ടിരിക്കുന്നത്. ഞങ്ങൾക്ക് കുറച്ച് മികച്ച ട്യൂണിംഗ് നടത്തേണ്ടതുണ്ട്, വേഗതയും സ്ഥിരതയും നിലനിർത്തേണ്ടതുണ്ട്.സന്ദീപിനെതിരെ നന്നായി ബാറ്റ് ചെയ്ത സ്റ്റബ്സിനെ പോലെയുള്ള താരങ്ങൾക്ക് വിജയത്തിന്റെ ക്രെഡിറ്റ് നൽകണം.യൂസി ചാഹലിനും സന്ദീപ് ശർമ്മയ്ക്കും എതിരെ 2-3 സിക്സറുകൾ അധികമായി സ്കോർ ചെയ്തു ” സഞ്ജു പറഞ്ഞു.കളിയിൽ ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ട്, ചില സമയങ്ങളിൽ തീരുമാനങ്ങൾ തങ്ങളക്ക് അനുകൂലമാകും, ചിലപ്പോൾ അല്ല എന്ന് സഞ്ജു കൂട്ടിച്ചേർത്തു.
മത്സരത്തിൽ 222 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ രാജസ്ഥാന് വേണ്ടി ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് സഞ്ജു ക്രീസിലെത്തിയത്.46 പന്തിൽ നിന്ന് ആറ് സിക്സും 8 ഫോറുകളും സഹിതമാണ് സഞ്ജു 86 റൺസെടുത്തത്. മുകേഷ് കുമാറിന്റെ പന്തിൽ ഷായ് ഹോപ്പ് സഞ്ജുവിനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഈ ക്യാച്ചിനെ ചൊല്ലി വലിയ വിവാദവും ഉടലെടുത്തു. ഷായ് ഹോപ്പിന്റെ കാൽ ബൌണ്ടറി ലൈനിൽ തട്ടിയോ എന്ന സംശയം രാജസ്ഥാൻ ക്യാമ്പിലുണ്ടായിരുന്നു. തേർഡ് അമ്പയർ ഇക്കാര്യം പരിശോധിച്ച് ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം റിവ്യൂ വേണമെന്ന് സഞ്ജു ആവശ്യപ്പെട്ടത്.
തേർഡ് അമ്പയർ ഔട്ട് നൽകിയെങ്കിലും സഞ്ജു സാംസൺ വിടാൻ തയ്യാറായില്ല. ഡൽഹി ഉടമ ‘ഔട്ട്’ എന്ന് വിളിച്ചു പറയുമ്പോഴും അദ്ദേഹം ഓൺ ഫീൽഡ് അമ്പയർമാരോട് സംസാരിച്ചുകൊണ്ടിരുന്നു. മനസ്സില്ലാമനസ്സോടെ, സാംസൺ തിരികെ നടക്കുമ്പോൾ, ആ തീരുമാനം പരിശോധിക്കണമെന്ന് റോയൽസ് ഡഗൗട്ട് നിർദ്ദേശിചെങ്കിലും അതിന് കഴിയില്ലെന്ന് ഫീല്‍ഡ് അമ്പയര്‍ വ്യക്തമാക്കി. തോറ്റെങ്കിലും, 3 മത്സരങ്ങളിൽ നിന്ന് 8 വിജയങ്ങളുമായി രാജസ്ഥാൻ പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.രാജസ്ഥാൻ അടുത്തതായി മെയ് 12 ഞായറാഴ്ച ചെന്നൈയിൽ സൂപ്പർ കിംഗ്സിനെ നേരിടും.