രഞ്ജി ട്രോഫിയിൽ ബംഗാളിനെതിരെ കേരളത്തിന് ജയിക്കാൻ വേണ്ടത് അഞ്ചു വിക്കറ്റുകൾ കൂടി . 449 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗാൾ ഇന്ന് ലഞ്ചിന് പിരിയുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ അഞ്ചു 217 റൺസ് നേടിയിട്ടുണ്ട്. 31 റണ്‍സോടെ ക്യാപ്റ്റന്‍ മനോജ് തിവാരിയും 20 റണ്‍സുമായി ഷഹബാസ് അഹമ്മദും ക്രീസില്‍. അഞ്ച് വിക്കറ്റ് ശേഷിക്കെ ബംഗാളിന് ജയിക്കാന്‍ 232 റണ്‍സ് കൂടി വേണം.
77 റൺസിന് രണ്ടു വിക്കറ്റ് എന്ന നിലയിൽ ഇന്ന് ബാറ്റിങാരംഭിച്ച ബംഗാളിന് ഇന്ന് മൂന്നു വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. സ്കോർ 113 ൽ നിൽക്കെ 16 റൺസ് നേടിയ അനുസ്തൂപ് മജൂംദാറിനെ സക്സേന പുറത്താക്കി. 65 റൺസ് നേടിയ ഈശ്വരനെയും സക്സേന പുറത്താക്കി. 28 റണ്‍സെടുത്ത അഭിഷേക് പോറലിന്റെ വിക്കറ്റ് ശ്രേയസ് ഗോപാലാണ് നേടിയത്.31 റണ്‍സോടെ ക്യാപ്റ്റന്‍ മനോജ് തിവാരിയും 20 റണ്‍സുമായി ഷഹബാസ് അഹമ്മദുമാണ് ക്രീസിൽ.രണ്ടാം ഇന്നിങ്സിൽ 75 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജലജ മത്സരത്തിലാകെ ഇതുവരെ 12 വിക്കറ്റുകളാണ്
183 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം ഇന്നലെ ചായ ഇടവേളയ്ക്ക് പിരിയുമ്പോൾ 265/6 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് ബംഗാളിന് 449 റൺസിന്റെ വിജയ ലക്ഷ്യം നൽകി..ഓപ്പണർ രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബി, ശ്രേയസ് ഗോപാൽ എന്നിവർ അർധസെഞ്ചുറി നേടി.ഓപ്പണിംഗ് വിക്കറ്റിൽ ജലജ് സക്സേനയും (37) കുന്നുമ്മലും 88 റൺസ് കൂട്ടിച്ചേർത്തു. ആദ്യ ഇന്നിങ്സിൽ ബംഗാൾ 180ന് ഓൾഔട്ടായിയിരുന്നു.കേരളത്തിനായി ജലജ് സക്സേന 9 വിക്കറ്റുകൾ നേടി.
നാലാം നമ്പര്‍ ബാറ്റര്‍ സച്ചിന് ബേബി, അക്ഷയ് ചന്ദ്രന് എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ കേരളം ആദ്യ ഇന്നിഗ്സിൽ 127.3 ഓവറില്‍ 363 റണ്‍സെടുത്തു.ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്താൻ ഒരു ബോണസ് പോയിൻ്റിൽ കേരളത്തിന് ജയിച്ചേ മതിയാകൂ.എട്ട് ടീമുകളുള്ള ഗ്രൂപ്പിൽ അഞ്ച് കളികളിൽ നിന്ന് 12 പോയിൻ്റുമായി ബംഗാൾ നാലാം സ്ഥാനത്താണ്.ഈ സീസണിൽ കന്നി ജയം തേടിയാണ് കേരളം ഇറങ്ങിയത്.ഗ്രൂപ്പ് ടോപ്പർമാരായ മുംബൈ (27 പോയിൻ്റ്) ഇതിനകം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചപ്പോൾ ആന്ധ്ര (22) രണ്ടാം സ്ഥാനത്താണ്.