ഐസിസി ടി20 ഇന്റർനാഷണൽ ബൗളർ റാങ്കിംഗിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനെ പിന്തള്ളി ഇന്ത്യയുടെ രവി ബിഷ്ണോയി. ഓസ്ട്രേലിയക്കെതിരെയുള്ള മികച്ച പ്രകടനത്തോടെ ബിഷ്ണോയി റാഷിദ് ഖാന്റെ 692 റേറ്റിംഗിനെ മറികടന്ന് 699 റേറ്റിംഗുമായി ബൗളർ റാങ്കിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഓസ്ട്രേലിയക്കെതിരെയുള്ളത് ടി 20 പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്നും 9 വിക്കറ്റ് വീഴ്ത്തിയ 23 കാരൻ പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ലഖ്നൗ സൂപ്പർ ജയന്റ്സ് താരം കഴിഞ്ഞ ആഴ്ച അഞ്ചാം സ്ഥാനത്തായിരുന്നു.ട്വന്റി20 ക്യാപ്റ്റൻ എന്ന നിലയിൽ തന്റെ കന്നി അസൈൻമെന്റിൽ വിജയം കണ്ടെത്തിയ സൂര്യകുമാർ യാദവ് ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. സൂര്യകുമാറിന്റെ കീഴിൽ ഒരു യുവ ഇന്ത്യൻ ടീം ഓസ്ട്രേലിയയെ ടി20 പരമ്പരയിൽ 4-1 ന് പരാജയപ്പെടുത്തി.
🚨NEW NO.1 ALERT🚨
— CricTracker (@Cricketracker) December 6, 2023
Ravi Bishnoi is the new No.1 T20I bowler in the World 🌎 pic.twitter.com/nY7YSB3tD9
Here are the latest updated ICC T20I batting and bowling rankings.
— CricTracker (@Cricketracker) December 5, 2023
▶️ Ruturaj Gaikwad breaks into the top 10 in the latest T20I batting rankings.
▶️ Ravi Bishnoi breaks into the top 5 in the latest T20I bowling rankings. pic.twitter.com/Te0IMtyR4w
അടുത്തിടെ ആദ്യ പത്തിൽ ഇടംപിടിച്ച ഗെയ്ക്വാദ് ആ നേട്ടം നിലനിർത്തി. നിലവിൽ ലോക റാങ്കിങ്ങിൽ ഏഴാം നമ്പർ ടി20 ബാറ്ററാണ്.റുതുരാജ് ഗെയ്ക്വാദും രവി ബിഷ്ണോയിയും പരമ്പരയിൽ യഥാക്രമം ബാറ്റിലും പന്തിലും തിളങ്ങി. 5 മത്സരങ്ങളിൽ നിന്ന് 223 റൺസ് നേടിയ താരം പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു.പരമ്പരയിൽ ഗെയ്ക്വാദും സെഞ്ച്വറി നേടിയിരുന്നു.
India's new spin sensation! 🤌
— OneCricket (@OneCricketApp) December 6, 2023
23-year-old, Ravi Bishnoi becomes the No.1⃣ ICC ranked T20I bowler 🔥#ICCRankings #RaviBishnoi #T20I pic.twitter.com/afCKpEtvwi
5 മത്സരങ്ങളിൽ നിന്ന് ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ബിഷ്ണോയ് വിക്കറ്റ് വേട്ട ചാർട്ടിൽ ഒന്നാം സ്ഥാനത്തായിരുന്നു. ടി20 പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരമെന്ന രവിചന്ദ്രൻ അശ്വിന്റെ റെക്കോർഡും ബിഷ്ണോയ് ഒപ്പമെത്തി.
🚨 Just In: Ravi Bishnoi is the new No.1 T20I bowler in the world 🚨#RaviBishnoi #India #SuryakumarYadav #INDvsAUS #T20Is #ICCRankings pic.twitter.com/W3uTJXpVzE
— Wisden India (@WisdenIndia) December 6, 2023