ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ നിന്നും ബാബർ അസമിനെ പാകിസ്ഥാൻ ഒഴിവാക്കിയിരുന്നു.2022 ഡിസംബറിന് ശേഷം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ ഒരു അർദ്ധ സെഞ്ച്വറി പോലും നേടിയിട്ടില്ല. സമീപകാലത്ത് തുടർച്ചയായ പരാജയങ്ങൾ കാരണം വലിയ വിമർശനങ്ങൾ ഉയർന്നു വരികയും ചെയ്തു.അതിനാൽ ഷഹീൻ അഫ്രീദി, നസീം ഷാ എന്നിവർക്കൊപ്പം വിശ്രമത്തിൻ്റെ പേരിൽ ബാബർ അസമിനെയും ടീമിൽ നിന്നും ഒഴിവാക്കി.
2019ന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലി 25ൽ താഴെ ശരാശരിയിലാണ് ബാറ്റ് ചെയ്തതെന്ന് പാകിസ്ഥാൻ താരം ഫഖർ സമാൻ ഇന്നലെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. എന്നാൽ, വിരാട് കോഹ്ലിയെ അന്ന് ഇന്ത്യൻ ടീം ബെഞ്ചിലിരുത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാകിസ്ഥാൻ ഇതുവരെ സൃഷ്ടിച്ച ഏറ്റവും മികച്ച ബാറ്റ്സ്മാൻ ബാബർ അസമിനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഫഖർ സമാൻ കുറിച്ചു.ബാബർ അസം മികച്ച ബാറ്റ്സ്മാനാണ്, എന്നാൽ വിരാട് കോഹ്ലിയുടെ അത്ര മികച്ചതല്ലെന്ന് രവിചന്ദ്രൻ അശ്വിൻ പ്രതികരിച്ചു. വിരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താൻ ലോകത്ത് ആർക്കും കഴിയില്ലെന്നും അശ്വിൻ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്ലിക്ക് തുല്യം ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട് മാത്രമാണെന്ന് അശ്വിൻ പറഞ്ഞു.“തീർച്ചയായും, അവസരം ലഭിച്ചാൽ, ക്ലാസുണ്ടെങ്കിൽ, ബാബർ അസം റൺസ് സ്കോർ ചെയ്യും. ഈ ചർച്ച ഇതോടെ അവസാനിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു.ഒന്നാമതായി, ബാബർ അസമും വിരാട് കോലിയും ഒരേ ലൈനിൽ പരാമർശിക്കേണ്ടതില്ല,” അശ്വിൻ പറഞ്ഞു.“ഞാൻ ബാബർ അസമിനെ വിലയിരുത്തുന്നു. അവൻ ഒരു നല്ല കളിക്കാരനാണ്. എന്നാൽ വിരാട് കോലിയുടെ യോഗ്യത മറ്റൊന്നാണ്. സമ്മർദപൂരിതമായ സാഹചര്യങ്ങളിലും വിരാട് കോഹ്ലി ചെയ്തതിൻ്റെ അടുത്ത് ലോകത്ത് ആരും വരുന്നില്ല. എനിക്കറിയാവുന്നിടത്തോളം, ഇപ്പോൾ ആരെങ്കിലും അവൻ്റെ അടുത്ത് വന്നാൽ അത് ടെസ്റ്റ് ക്രിക്കറ്റിൽ ജോ റൂട്ട് മാത്രമാണ്”അശ്വിൻ കൂട്ടിച്ചേർത്തു.
27000-ലധികം റൺസും 80 സെഞ്ചുറികളും നേടിയ വിരാട് കോഹ്ലി, 2024 ടി20 ലോകകപ്പ് ഫൈനൽ ഉൾപ്പെടെ നിരവധി മികച്ച വിജയങ്ങൾ ഇന്ത്യക്ക് സമ്മാനിച്ചു. മറുവശത്ത്, അസം ആരാധകർക്ക് ഓർമിക്കാൻ കഴിയുന്ന ഒന്നും നേടിയിട്ടില്ല.ബാബർ അസമിന് ഒരു ഏണിയുണ്ടായാലും എത്താനാവാത്ത ഉയരത്തിലാണ് വിരാട് കോലി.