ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടിൽ തൻ്റെ 500-ാം ടെസ്റ്റ് വിക്കറ്റ് വീഴ്ത്തിയതിന് തൊട്ടുപിന്നാലെ, രവിചന്ദ്രൻ അശ്വിന് ടീമിനെ പാതിവഴിയിൽ ഉപേക്ഷിച്ച് തൻ്റെ അസുഖബാധിതയായ അമ്മയെ കാണാൻ ചെന്നൈയിലേക്ക് മടങ്ങേണ്ടി വന്നു. ടെസ്റ്റ് ചരിത്രത്തിലെ ഇംഗ്ലീഷ് ടീമിനെതിരെ റണ്ണുകളുടെ മാർജിനുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം രേഖപ്പെടുത്തുന്നതിന് മുമ്പ് വെറ്ററൻ ഓഫ് സ്പിന്നർ ഇന്ത്യൻ ടീമിനൊപ്പം ചേർന്നു.
പരമ്പരയിലെ മൂന്നാം ടെസ്റ്റിൻ്റെ മധ്യത്തിലായിരിക്കുമ്പോൾ അശ്വിൻ എന്താണ് നേരിട്ടതെന്ന് ടീമിന് പുറത്തുള്ള ആർക്കും അറിയില്ല.37-കാരൻ ഇപ്പോൾ ഇതേ കുറിച്ച് തുറന്നുപറയുകയും ദൃഢമായ പിന്തുണ നൽകിയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പ്രത്യേക പരാമർശത്തോടെ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു.ഒരു നിർണായക ഘട്ടത്തിൽ ടീമിനെ വിടണോ വേണ്ടയോ എന്ന ആശയക്കുഴപ്പം മറികടക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ തന്നെ സഹായിച്ചതെങ്ങനെയെന്ന് തൻ്റെ യൂട്യൂബ് ചാനലിൽ അശ്വിൻ പങ്കുവെച്ചു.
Ravichandran Ashwin 🤝 Rohit Sharma#RavichandranAshwin #RohitSharma #IndianCricketTeam #CricketTwitter pic.twitter.com/abW7kiO9Kf
— InsideSport (@InsideSportIND) March 12, 2024
” അമ്മ എങ്ങനെയാണെന്നും അവർക്ക് ബോധമുണ്ടോ എന്നും ഞാൻ ചോദിച്ചു. അവൾ കാണേണ്ട അവസ്ഥയിലല്ലെന്ന് ഡോക്ടർ എന്നോട് പറഞ്ഞു.. ഞാൻ കരയാൻ തുടങ്ങി ,ഞാൻ ഒരു ഫ്ലൈറ്റിനായി തിരയുകയായിരുന്നു, പക്ഷേ എനിക്ക് അത് ലഭിച്ചില്ല. 6 മണിക്ക് ശേഷം രാജ്‌കോട്ട് വിമാനത്താവളം അടച്ചിടുന്നു, കാരണം അവിടെ നിന്ന് 6 മണിക്ക് ശേഷം വിമാനങ്ങൾ ഇല്ല. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. രോഹിതും (ശർമ്മ) രാഹുൽ (ദ്രാവിഡ്) ഭായിയും എൻ്റെ മുറിയിലേക്ക് വന്നു. എത്രയും പെട്ടെന്ന് കുടുംബതിനൊപ്പം എത്താൻ ആവശ്യപ്പെടുകയും അദ്ദേഹം എനിക്കായി ഒരു ചാർട്ടർ ഫ്ലൈറ്റ് ക്രമീകരിക്കാൻ ശ്രമിക്കുകയും ചെയ്തു ” അശ്വിൻ പറഞ്ഞു.
“ടീം ഫിസിയോ ആയ കമലേഷ് എൻ്റെ നല്ല സുഹൃത്താണ്. എന്നോടൊപ്പം ചെന്നൈയിലേക്ക് പോവാൻ രോഹിത് അദ്ദേഹത്തോട് പറഞ്ഞു.പക്ഷേ ഞാൻ അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു .ഞാൻ ഇറങ്ങിയപ്പോൾ സെക്യൂരിറ്റിയും കമലേഷും അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. വിമാനത്താവളത്തിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്കിടെ കമലേഷിന് രോഹിതിൽ നിന്ന് ഒരു കോൾ ലഭിച്ചു.എന്നെ ശ്രദ്ധിക്കുകയും ഈ ദുഷ്‌കരമായ സമയത്ത് എന്നോടൊപ്പം ഉണ്ടായിരിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. സമയം രാത്രി 9.30 ആയിരുന്നു, ഞാൻ ഞെട്ടിപ്പോയി. രോഹിത് ശർമ്മയിൽ ഒരു മികച്ച നേതാവിനെ ഞാൻ അന്ന് കണ്ടു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
Ravichandran Ashwin sharing a touching story about Rohit helping him to get back to Chennai to see his family during tough situation.
— Johns. (@CricCrazyJohns) March 12, 2024
– Rohit, an unbelievable human being 🫡pic.twitter.com/ziYsuQU4DX
“ഞാൻ നിരവധി ക്യാപ്റ്റൻമാരുടെയും നേതാക്കളുടെയും കീഴിൽ കളിച്ചിട്ടുണ്ട്. പക്ഷേ, രോഹിത്തിൻ്റെ നല്ല മനസ്സാണ് അവനെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത്. ധോണിക്ക് തുല്യമായി അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ ഒരാൾ.എല്ലാറ്റിലും വലുതായ എന്തെങ്കിലും അദ്ദേഹത്തിന് ലഭിക്കണം, അത് ദൈവം അവനു നൽകും. ഇങ്ങനെയുള്ള സ്വാർത്ഥ സമൂഹത്തിൽ, മറ്റൊരാളുടെ സുഖത്തെക്കുറിച്ച് ചിന്തിക്കുന്ന ഒരു മനുഷ്യൻ വിരളമാണ്” അശ്വിൻ പറഞ്ഞു.
“അതിനു ശേഷം അദ്ദേഹത്തോടുള്ള ബഹുമാനം വളരെയധികം വളർന്നു. ഒരു നേതാവെന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ടായിരുന്നു, അവസാന നിമിഷം വരെ അദ്ദേഹം ഒരു കളിക്കാരനെ ചോദ്യം ചെയ്യാതെ പിന്തുണയ്ക്കുന്നു. അത് എളുപ്പമുള്ള കാര്യമല്ല.അത് എളുപ്പമുള്ള കാര്യമല്ല. ധോണിയും അതുപോലെ തന്നെയാണ്. പക്ഷേ, രോഹിത് അതിലും 10 ചുവടുകൾ മുന്നിലാണ്,” അശ്വിൻ കൂട്ടിച്ചേർത്തു.