ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ഒന്നാം ദിനത്തിൽ രവീന്ദ്ര ജഡേജ ഇന്ത്യൻ ചരിത്ര പുസ്തകങ്ങളിൽ തൻ്റെ പേര് എഴുതിച്ചേർത്തു.ന്യൂസിലൻഡിനെതിരായ മുംബൈ ടെസ്റ്റിൽ 5 വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന അഞ്ചാമത്തെ ബൗളറായി. 311 വിക്കറ്റ് വീഴ്ത്തിയ സഹീർ ഖാനെയും ഇഷാന്ത് ശർമ്മയെയും മറികടന്നാണ് അദ്ദേഹം ആദ്യ അഞ്ചിൽ ഇടം നേടിയത്.
ജഡേജയുടെ 312-ാമത്തെ ഇരയായി ഗ്ലെൻ ഫിലിപ്സ് മാറി.ടോം ബ്ലണ്ടെൽ, വിൽ യങ്,സോധി ,ഹെൻറി എന്നിവരുടെ വിക്കറ്റും ജഡേജ സ്വന്തമാക്കി.103 ടെസ്റ്റുകളിൽ നിന്ന് 417 വിക്കറ്റുമായി ഹർഭജൻ സിങ്ങാണ് ജഡേജക്ക് മുന്നിലുള്ളത്.നേരത്തെ ഈ പരമ്പരയിൽ, 3,000 റൺസും 300 വിക്കറ്റും തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ഇയാൻ ബോതമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗമേറിയ രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് ജഡേജ.
A round of applause for Ravindra Jadeja! 👏 👏
— BCCI (@BCCI) November 1, 2024
He scalps his 1⃣4⃣th FIFER in Test cricket ✅
Well done! 🙌 🙌
Live ▶️ https://t.co/KNIvTEy04z#TeamIndia | #INDvNZ | @imjadeja | @IDFCFIRSTBank pic.twitter.com/I1UwZN94CM
2012-ൽ ജഡേജ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം നടത്തി, അതിനുശേഷം രവിചന്ദ്രൻ അശ്വിനൊപ്പം ശക്തമായ ഒരു കൂട്ടുകെട്ട് രൂപീകരിച്ചു, അദ്ദേഹത്തോടൊപ്പം ധാരാളം മത്സരങ്ങൾ വിജയിച്ചിട്ടുണ്ട്, പ്രത്യേകിച്ച് സ്വന്തം തട്ടകത്തിൽ. 21.78 ശരാശരിയിലും 54.2 സ്ട്രൈക്ക് റേറ്റിലുമാണ് ജഡേജയുടെ 231 വിക്കറ്റുകൾ ഹോം ഗ്രൗണ്ടിൽ പിറന്നത്.ബാറ്റ് ഉപയോഗിച്ച്, 77 ടെസ്റ്റുകളിൽ നിന്ന് 35.72 ശരാശരിയിലാണ് അദ്ദേഹം നാല് സെഞ്ചുറികൾ നേടിയത്.
ഇന്ത്യക്കായി ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ്
അനിൽ കുംബ്ലെ – 619 വിക്കറ്റ്
ആർ അശ്വിൻ – 533 വിക്കറ്റ്
കപിൽ ദേവ് – 434 വിക്കറ്റ്
ഹർഭജൻ സിംഗ് – 417 വിക്കറ്റ്
രവീന്ദ്ര ജഡേജ – 314 വിക്കറ്റ്
ഇഷാന്ത് ശർമ്മ – 311 വിക്കറ്റ്
സഹീർ ഖാൻ – 311 വിക്കറ്റ്
ബിഷൻ സിംഗ് ബേദി – 266 വിക്കറ്റ്
ബിഎസ് ചന്ദ്രശേഖർ – 242 വിക്കറ്റ്
ജവഗൽ ശ്രീനാഥ് – 236 വിക്കറ്റ്