മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ന്യൂസിലൻഡിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തി 10 വിക്കറ്റ് നേട്ടം പൂർത്തിയാക്കി.മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 5/65 നേടിയ ശേഷം രണ്ടാം ഇന്നിംഗ്‌സിൽ 5/55 എന്ന നിലയിലാണ് ഇടങ്കയ്യൻ ഓർത്തഡോക്സ് ബൗളർ അവസാനിച്ചത്.
രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ന്യൂസിലൻഡിനെ 174 റൺസിന് പുറത്താക്കി. ഇന്ത്യക്ക് മുന്നിൽ 147 റൺസ് വിജയ ലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്.ജഡേജയുടെ കരിയറിലെ മൂന്നാമത്തെ 10 വിക്കറ്റ് നേട്ടമാണിത്.എരപ്പള്ളി പ്രസന്ന, കപിൽ ദേവ്, ഇർഫാൻ പത്താൻ എന്നിവരെ മറികടക്കുകയും ചെയ്തു.അനിൽ കുംബ്ലെയും ആർ. അശ്വിനും തങ്ങളുടെ കരിയറിൽ എട്ട് 10-ഫെറുകളുമായി പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിടുന്നു.
For the first time in his Test career, Ravindra Jadeja has picked fifers in each innings of the same game.
— Cricbuzz (@cricbuzz) November 3, 2024
The target for India is 1⃣4⃣7⃣#INDvNZ pic.twitter.com/SC8FuPf2Rq
ടെസ്റ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ 10 വിക്കറ്റ് നേട്ടം :-
അനിൽ കുംബ്ലെ – 8
ആർ. അശ്വിൻ – 8*
ഹർഭജൻ സിംഗ് – 5
രവീന്ദ്ര ജഡേജ – 3*
കപിൽ ദേവ് – 2
ഇർഫാൻ പത്താൻ – 2
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) സൈക്കിളിൽ രവിചന്ദ്രൻ അശ്വിന് ശേഷം 50 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി സ്റ്റാർ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ മാറിയിരുന്നു.നിലവിൽ നടക്കുന്ന ഡബ്ല്യുടിസി സൈക്കിളിൽ വിക്കറ്റ് വേട്ടക്കാരിൽ 62 വിക്കറ്റുമായി അശ്വിൻ മുന്നിലും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസിൽവുഡിനൊപ്പം 51 വിക്കറ്റുകളുമായി ജഡേജയും സ്ഥാനം പിടിച്ചു. ഇതുവരെയുള്ള മൂന്ന് ഡബ്ല്യുടിസി സൈക്കിളുകളിൽ ഓരോന്നിലും അശ്വിന് 50-ലധികം വിക്കറ്റുകൾ ഉണ്ട്, ജഡേജ തൻ്റെ 2021-23 ലെ 47 വിക്കറ്റ് നേട്ടം മെച്ചപ്പെടുത്തി 50-ൽ എത്തി.
Ravindra Jadeja wraps up the innings with his THIRD ten-wicket haul in Test cricket 👏https://t.co/Vq9uHVazcz | #INDvNZ pic.twitter.com/tHmrsVJp5D
— ESPNcricinfo (@ESPNcricinfo) November 3, 2024
മൂന്നാം ഡബ്ല്യുടിസി സൈക്കിളിൽ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവരെയും ജഡേജ മറികടന്നു. ഡബ്ല്യുടിസി 2023-25 സൈക്കിളിൽ ഓസ്‌ട്രേലിയൻ ജോഡികളായ കമ്മിൻസ്, സ്റ്റാർക്ക് എന്നിവർക്ക് 48 വിക്കറ്റ് വീതമുണ്ട്.ടെസ്റ്റ് മത്സരങ്ങളിലെ തൻ്റെ 15 -ാമത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി, ഇതിഹാസ താരം ബിഷൻ സിംഗ് ബേദിയെ മറികടക്കുകയും ചെയ്തു.ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഇന്ത്യൻ ഇടങ്കയ്യൻ സ്പിന്നറായി ജഡേജ മാറി.
ഒരു WTC സൈക്കിളിൽ ഇന്ത്യൻ ബൗളർമാരുടെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ
71 വിക്കറ്റ് – ആർ അശ്വിൻ (2019-21) 26 ഇന്നിംഗ്‌സുകളിൽ
62 വിക്കറ്റ് – ആർ അശ്വിൻ (2023-25) 25 ഇന്നിംഗ്‌സുകളിൽ*
61 വിക്കറ്റ് – ആർ അശ്വിൻ (2021-23) 26 ഇന്നിംഗ്‌സുകളിൽ
51 വിക്കറ്റ് – രവീന്ദ്ര ജഡേജ (2023-25) 22 ഇന്നിംഗ്‌സുകളിൽ*
47 വിക്കറ്റ് – രവീന്ദ്ര ജഡേജ (2021-23) 25 ഇന്നിംഗ്‌സുകളിൽ
45 വിക്കറ്റ് – ജസ്പ്രീത് ബുംറ (2023-25) 19 ഇന്നിംഗ്‌സുകളിൽ