ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ മാജിക് ബോളുകളുമായി ജഡേജയുടെ വിളയാട്ടം. മത്സരത്തിൽ രണ്ടു മാജിക് ബോളുകളിൽ ദക്ഷിണാഫ്രിക്കയുടെ ബാറ്റർമാരുടെ കുറ്റി പിഴുതെറിഞ്ഞാണ് ജഡേജ അത്ഭുതം കാട്ടിയത്. മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ നായകൻ ബവുമയെയും സ്പിന്നർ കേശവ് മഹാരാജിനെയും പുറത്താക്കാനാണ് ജഡേജ ഈ തകർപ്പൻ പന്തുകൾ എറിഞ്ഞത്.
മത്സരത്തിന്റെ ഒമ്പതാം ഓവറിലായിരുന്നു ജഡേജ ബവുമയെ പുറത്താക്കിയത്. ഒമ്പതാം ഓവറിലെ മൂന്നാം പന്ത് ജഡേജ മിഡിൽ സ്റ്റമ്പ് ലൈനിലാണ് എറിഞ്ഞത്. ബവുമ തന്റേതായ രീതിയിൽ പന്തിന്റെ ലൈനിൽ ബാറ്റു വെച്ചു.എന്നാൽ പിച്ച് ചെയ്തതിന് ശേഷം ജഡേജയുടെ പന്ത് സ്ട്രീറ്റ് ലൈൻ പാലിക്കുകയും കൃത്യമായി ബവുമയുടെ സ്റ്റമ്പ് പിഴുതെറിയുകയുമാണ് ചെയ്തത്. ഇന്ത്യയ്ക്ക് വലിയൊരു ബ്രേക്ക് ആയിരുന്നു ബവുമയുടെ ഈ വിക്കറ്റ്. മത്സരത്തിൽ 19 പന്തുകൾ നേരിട്ട ബവുമ കേവലം 11 റൺസ് മാത്രമായിരുന്നു നേടിയത്.
പിന്നീടും ജഡേജ മത്സരത്തിൽ വിക്കറ്റുകളുമായി തിളങ്ങി. ശേഷം ഇതേപോലെ കേശവ് മഹാരാജിന്റെയും കുറ്റി പിഴുതേറിയാൻ ജഡേജയ്ക്ക് സാധിച്ചു. കേശവ് മഹാരാജനെതിരെ ഒരു ലങ്ത് ബോൾ ആയിരുന്നു ജഡേജയെറിഞ്ഞത്. മിഡിൽ- ലെഗ് സ്റ്റമ്പിൽ വന്ന പന്തിന്റെ ദിശ നിർണയിക്കുന്നതിൽ മഹാരാജ് പരാജയപ്പെട്ടു. മഹാരാജിന്റെ പ്രതിരോധത്തെ മറികടന്ന് പന്ത് സ്റ്റമ്പിൽ പതിക്കുകയായിരുന്നു. മത്സരത്തിൽ 11 പന്തുകൾ നേരിട്ട മഹാരാജ് 7 റൺസ് മാത്രമാണ് നേടിയത്.
എന്തായാലും ദക്ഷിണാഫ്രിക്കയെ ബോളുകൊണ്ട് പൂർണമായും ഇല്ലാതാക്കാൻ മത്സരത്തിൽ ജഡേജയുകൾ സാധിച്ചിട്ടുണ്ട്. ജഡേജയുടെ സ്പിന്നിന് മുമ്പിൽ തകർന്നുവീഴുന്ന ദക്ഷിണാഫ്രിക്കൻ നിരയെയാണ് മത്സരത്തിൽ കണ്ടത്. മത്സരത്തിൽ ഇന്ത്യയുയർത്തിയ 327 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക പൂർണമായും തകർന്നു വീഴുകയായിരുന്നു. വലിയൊരു വിജയത്തിലേക്കാണ് മത്സരത്തിൽ ഇന്ത്യ നീങ്ങുന്നത്.