ഡൽഹി ക്യാപിറ്റൽസ് ഹെഡ് കോച്ച് റിക്കി പോണ്ടിംഗിൻ്റെ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പറെ തെരഞ്ഞെടുത്തിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലായി ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിൽ വിക്കറ്റ് കീപ്പര്‍ ആരായിരിക്കുമെന്ന് സംബന്ധിച്ചാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
സഞ്ജു സാംസണ്, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ധ്രുവ് ജുറേല്‍, കെഎല്‍ രാഹുല്‍, ഇഷാന് കിഷന്, തുടങ്ങി നിരവധി താരങ്ങളാണ് വിക്കറ്റ് കീപ്പർ പൊസിഷനിലേക്ക് മത്സരിക്കുന്നത്. റിക്കി പോണ്ടിങ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷബ് പന്തിനെയാണ് പിന്തുണക്കുന്നത്.2022 ഡിസംബറിലെ ഭയാനകമായ വാഹനാപകടത്തിന് ശേഷം പന്തിന് വീണ്ടും കളിക്കാൻ കഴിയുമോ എന്ന് പോണ്ടിംഗിന് ഉറപ്പില്ലായിരുന്നു. എന്നാൽ തൻ്റെ പ്രതിരോധത്തിൻ്റെ പിൻബലത്തിൽ കളിക്കളത്തിലേക്ക് മടങ്ങിയതിന് ശേഷം അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്. ഐപിഎൽ അവസാനിക്കുന്ന സമയത്ത് ന്യൂയോർക്കിലേക്ക് ആരു വിമാനം കയറണം എന്ന കാര്യത്തിൽ പോണ്ടിങ്ങിന് യാതൊരു സംശയവുമില്ല.
Ricky Ponting " India has a lot of depth with keeper batters & I feel some guys are in really good form at the moment.I was picking a team,I would have Rishabh Pant in it every day of the week ahead of Sanju Samson,Ishan Kishan for T20 WC squad "pic.twitter.com/1zJJ21qcRp
— Sujeet Suman (@sujeetsuman1991) April 16, 2024
“വേൾഡ് കപ്പ് ടീമിൽ റിഷഭ് ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്.ഐപിഎൽ അവസാനിക്കുമ്പോഴേക്കും ആ ഡബ്ല്യുടി20 ടീമിൽ ഉൾപ്പെടാൻ അദ്ദേഹം യോഗ്യനാണ്,” പോണ്ടിംഗ് പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.”ഐപിഎല്ലില്‍ നേരത്തേയുള്ള ആറ് സീസണുകളില്‍ കളിക്കുന്ന അതേ രീതിയിലാണ് റിഷഭ് ഇത്തവണയും കളിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്ക് വേണ്ടിയും അത്പോലെ കളിക്കും ,” ഓസ്ട്രേലിയൻ കൂട്ടിച്ചേർത്തു.’ഇന്ത്യന്‍ ക്രിക്കറ്റിന് ഒരുപാട് ആഴമുണ്ടെന്ന് നമുക്ക് അറിയാം. വിക്കറ്റ് കീപ്പര്‍മാരായ ചില ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലില്‍ വളരെ മികച്ച ഫോമിലാണ് ഇപ്പോള്‍ കളിച്ചു കൊണ്ടിരിക്കുന്നത്. ഇഷാൻ കിഷൻ നന്നായി കളിക്കുന്നു, സഞ്ജു സാംസൺ നന്നായി കളിക്കുന്നു. കെഎൽ രാഹുൽ നന്നായി കളിക്കുന്നുണ്ട്” പോണ്ടിങ് പറഞ്ഞു.
Ricky Ponting believes in Rishabh Pant's World Cup potential 🙌🏻🏏#RickyPonting #RishabhPant #DC #T20WorldCup2024 #Indiancricket #Insidesport #CricketTwitter pic.twitter.com/fqbQGb1bEv
— InsideSport (@InsideSportIND) April 16, 2024
“ഒരുപാട് ഓപ്ഷനുകൾ ഉണ്ട് പക്ഷേ ഞാൻ ഒരു ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ ആഴ്ചയിലെ എല്ലാ ദിവസവും ഞാൻ അതിൽ ഋഷഭ് പന്ത് ഉണ്ടായിരിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.ഡിസി കോച്ചായി പ്രവേശിച്ചതു മുതൽ, പന്തുമായി ഒരു പ്രത്യേക ബന്ധം പോണ്ടിംഗ് പങ്കുവെച്ചിട്ടുണ്ട്.