2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ തോൽപ്പിക്കാൻ ഏറ്റവും ബിദ്ധിമുട്ടുള്ള ടീമാണ് ഇന്ത്യയെന്ന് മുൻ ലോകകപ്പ് ജേതാവായ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു.രോഹിത് ശർമ്മയുടെ ടീം ഇന്ത്യ മൂന്ന് മത്സരങ്ങളിൽ മൂന്ന് ജയവുമായി പോയിന്റ് പട്ടികയിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്.
ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ ശക്തരായ ടീമുകൾക്കെതിരെ ഇന്ത്യ നിർണ്ണായക വിജയങ്ങൾ അടയാളപ്പെടുത്തി.1983-ലെയും 2011-ലെയും വിജയങ്ങൾക്ക് ശേഷം മൂന്നാം കിരീടം ലക്ഷ്യം വെച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. “തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീമാണ് ഇന്ത്യയെന്ന് ഞാൻ കരുതുന്നു.വളരെ കഴിവുള്ള ഒരു ടീം അവർക്കുണ്ട്. അവരുടെ ഫാസ്റ്റ് ബൗളിംഗ്, അവരുടെ സ്പിൻ, അവരുടെ ടോപ്പ് ഓർഡർ, മിഡിൽ ഓർഡർ ബാറ്റിംഗ് എന്നിവയാൽ അവർക്ക് എല്ലാ അടിത്തറയും ലഭിച്ചു, ”പോണ്ടിംഗ് പറഞ്ഞു.
“അവരെ തോൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. എന്നാൽ കടുത്ത സമ്മർദത്തിൽ അവർ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് നമുക്ക് കാണാം ‘അദ്ദേഹം കൂട്ടിച്ചേർത്തു.അഹമ്മദാബാദിൽ പാക്കിസ്ഥാനുമായുള്ള അവിസ്മരണീയമായ ഏറ്റുമുട്ടലിൽ 117 പന്തുകൾ ശേഷിക്കെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ആവേശകരമായ വിജയം നേടി.പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 155/2 എന്ന നിലയിൽ നിന്നും 191 റൺസിന് ഓൾ ഔട്ടാവുന്ന നിലയിലേക്കെത്തി.
"I think they're going to be the team to beat." 💬
— ICC Cricket World Cup (@cricketworldcup) October 17, 2023
Ricky Ponting discusses India's prospects for victory at #CWC23 in his smart perspectives powered by @DP_World.https://t.co/yDYOiEb4iu
36 റൺസിന് എട്ട് വിക്കറ്റ് നഷ്ടപ്പെടുകയും ചെയ്തു.രോഹിത് ശർമ്മയുടെ 86 റൺസ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായി. അഞ്ച് ഇന്ത്യൻ ബൗളർമാർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ബൗളിംഗ് ആക്രമണവും പ്രശംസനീയമായിരുന്നു.ബാബർ അസമിനെ മുഹമ്മദ് സിറാജ് പുറത്താക്കിയതിന് പിന്നാലെ ജസ്പ്രീത് ബുംറയും കുൽദീപ് യാദവുമാണ് തകർച്ചയ്ക്ക് തുടക്കമിട്ടത്.
"They're going to be extremely hard to beat": Ricky Ponting on India's prospects for victory in World Cup
— ANI Digital (@ani_digital) October 17, 2023
Read @ANI Story |https://t.co/XqQruwZE2x#TeamIndia #CWC2023 #RickyPonting #ICC pic.twitter.com/sCLFGF7K8k