ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ യോഗ്യൻ രോഹിത് ശർമ്മയാണെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ്. ലോകകപ്പിലെ വലിയ സമ്മർദ്ദം കൈകാര്യം ചെയ്യാൻ സീനിയർ ബാറ്റർ നന്നായി സജ്ജമാണെന്നും ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ പറഞ്ഞു.
ശാന്തനും സൗമ്യനുമായ രോഹിത് തന്നെയാണ് ഇന്ത്യയെ മൂന്നാം ലോകകിരീടത്തിലേക്ക് നയിക്കാന്‍ ഏറ്റവും യോഗ്യന്‍ രോഹിതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 2023 ലോകകപ്പിൽ കളിച്ച മൂന്നു മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലാണ്. കളിക്കളത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള രോഹിതിന്റെ തന്ത്രപരമായ മിടുക്കിനെ മുൻ ക്രിക്കറ്റ് താരങ്ങൾ പ്രശംസിച്ചു. കൂടാതെ ഇന്ത്യൻ നായകൻ തകർപ്പൻ ഫോമിലാണ്.ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെ 84 പന്തിൽ 131 റൺസെടുത്ത രോഹിത് 90 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചു.
16 ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. അടുത്ത മത്സരത്തിൽ അഹമ്മദാബാദിൽ പാകിസ്ഥാന്റെ ബൗളിങ്ങിനെ അടിച്ചു പരത്തിയ താരം തന്റെ മികച്ച ഫോം തുടർന്നു, ശനിയാഴ്ച നടന്ന ബിഗ് ടിക്കറ്റ് മാർക്വീ മത്സരത്തിൽ 63 പന്തിൽ 86 റൺസ് നേടി. ആറ് ഫോറും ആറ് സിക്സും ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ ഇന്നിംഗ്സ് ഇന്ത്യയുടെ ചിരവൈരികൾക്കെതിരെ ഏഴ് വിക്കറ്റ് ജയത്തിൽ നിർണായക പങ്ക് വഹിച്ചു.
“കളത്തിന് പുറത്തും അകത്തും രോഹിത് വളരെ മിതഭാഷിയാണ്. ഇന്ത്യയെ നയിക്കാന്‍ വേണ്ട സ്വഭാവസവിശേഷതകള്‍ രോഹിതിനുണ്ട്. സ്വന്തം മണ്ണില്‍ രണ്ടാം ലോകകിരീടം എന്ന നേട്ടം കരസ്ഥമാക്കാന്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മ്മയാണ് ഏറ്റവും അനുയോജ്യൻ.36-ാം വയസ്സിൽ രോഹിത് ശർമ്മയ്ക്ക് ലോകകപ്പ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്യാപ്റ്റനാകാനും ഇന്ത്യയുടെ 10 വർഷത്തെ ഐസിസി കിരീട വരൾച്ച അവസാനിപ്പിക്കാനും അവസരമുണ്ട്.ലോകകപ്പിലെ സമ്മർദം കൈകാര്യം ചെയ്യാൻ കോഹ്ലിയെക്കാൾ നന്നായി രോഹിത് തയ്യാറാണെന്ന് പോണ്ടിംഗ് അഭിപ്രായപ്പെട്ടു.
Australian legend Ricky Ponting believes a 'laid-back' Rohit Sharma is the ideal captain to lead India to their third ODI World Cup title, the second on home soil after the 2011 triumph.#SportsNews #RohitSharma #IndianCricketTeamhttps://t.co/hnFX7ip16O
— Deccan Herald (@DeccanHerald) October 17, 2023
രോഹിതിന്റെ കീഴിൽ ടീം ഇന്ത്യ കളിച്ച രീതിയെ പോണ്ടിങ് പ്രശംസിച്ചു.വിരാട് കോഹ്ലിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ 2022ലാണ് രോഹിത് ശർമ്മ ഇന്ത്യയുടെ ഏകദിന ക്യാപ്റ്റനായി ചുമതലയേറ്റത്. 2019-ൽ കോഹ്ലി ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചെങ്കിലും മാഞ്ചസ്റ്ററിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ പരാജയപെട്ടു.കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ രോഹിതിന്റെ നേതൃത്വത്തിലുള്ള ടീം ശ്രീലങ്കയെ പരാജയപ്പെടുത്തിയപ്പോൾ ഇന്ത്യ ഒരു പ്രധാന ട്രോഫിക്കായുള്ള 5 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു.