വെളിപ്പെടുത്താത്ത വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് വിരാട് കോഹ്ലി പിന്മാറിയതിന് ഒരു ദിവസത്തിന് ശേഷം ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യ എ ടീമിലേക്ക് റിങ്കു സിംഗിനെ ഉൾപ്പെടുത്തി. ഈ രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമൊന്നുമില്ലെങ്കിലും സെലക്ഷൻ കമ്മിറ്റി പലതും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും.
ജനുവരി 24 മുതൽ അഹമ്മദാബാദിൽ നടക്കുന്ന ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം ചതുർദിന മത്സരത്തിനുള്ള ഇന്ത്യൻ എ ടീമിൽ റിങ്കു സിങ്ങിനെ പുരുഷ സെലക്ഷൻ കമ്മിറ്റി ഉൾപ്പെടുത്തിയതായി ബിസിസിഐ ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.റെഡ് ബോൾ ക്രിക്കറ്റിൽ അദ്ദേഹത്തെ പരീക്ഷിക്കാൻ സെലക്ടർമാർക്ക് താൽപ്പര്യമുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ്.2024-ലെ രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനൊപ്പം മികച്ച ഫോം പുലർത്തിയ റിങ്കു നിലവിൽ ഇന്ത്യയുടെ ടി 20 ടീമിലെ അവിഭാജ്യ ഘടകമാണ്.മികച്ച ഫസ്റ്റ് ക്ലാസ് റെക്കോർഡാണ് റിങ്കു സ്വന്തമാക്കിയത്. അലിഗഢിൽ ജനിച്ച താരം 65 ഇന്നിംഗ്സുകളിൽ നിന്ന് 57.57 ശരാശരിയിൽ ഏഴ് സെഞ്ചുറികളും 20 അർധസെഞ്ചുറികളും ഉൾപ്പെടെ 3109 റൺസ് നേടിയിട്ടുണ്ട്
ടെസ്റ്റിന് മുമ്പ് കോഹ്ലിക്ക് പകരക്കാരനെ ഉൾപ്പെടുത്താനുള്ള സാധ്യത വിരളമാണ്. ഇന്ത്യയുടെ ഇലവനിൽ, കെ.എൽ. രാഹുൽ നാലാം സ്ഥാനത്തും ശ്രേയസ് അയ്യർ അഞ്ചാം സ്ഥാനത്തും, കെ.എസ്. ഭാരത് വിക്കറ്റ് കീപ്പറായി എത്തും.ആദ്യ ടെസ്റ്റിന് ശേഷം പകരക്കാരനെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന് ഒരു ദിവസം മുമ്പ് ആരംഭിക്കുന്ന ഇന്ത്യ എ vs ഇംഗ്ലണ്ട് ലയൺസ് ചതുർദിന മത്സരം തീർച്ചയായും ടീം സെലെക്ഷനിൽ നിർണായക പങ്ക് വഹിക്കും.
മൂന്ന് അനൗദ്യോഗിക ടെസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഇംഗ്ലണ്ട് ലയൺസ് ഇപ്പോൾ ഇന്ത്യയിൽ പര്യടനം നടത്തുകയാണ്.ഇന്ത്യ എയും ഇംഗ്ലണ്ട് ലയൺസും തമ്മിലുള്ള ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു.ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുന്നതിനുമുമ്പ് ഇംഗ്ലണ്ട് ലയൺസ് 553/8 എന്ന കൂറ്റൻ സ്കോറാണ് നേടിയത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബാറ്റിംഗിന് അനുകൂലമായ ഡെക്കിൽ കീറ്റൺ ജെന്നിംഗ്സും (188 പന്തിൽ 154 റൺസ്), ജോഷ് ബൊഹാനണും (182 പന്തിൽ 125 റൺസ്) ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിൽ ആധിപത്യം പുലർത്തി.സ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളർ മാനവ് സുത്താർ ഇന്ത്യക്കായി നാലു വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ എ 227 റൺസിന് പുറത്തായി.ജത് പാട്ടിദാർ (158 പന്തിൽ 151) ഒഴികെ, മറ്റ് ഇന്ത്യ എ ബാറ്റ്സ്മാരാരും ഇംഗ്ലീഷ് ബൗളിംഗ് ആക്രമണത്തിന് എതിരെ പിടിച്ചു നില്ക്കാൻ സാധിച്ചില്ല.
🚨 UPDATE 🚨
— Sportskeeda (@Sportskeeda) January 23, 2024
Rinku Singh has been included in the India A squad for the second unofficial Test against England Lions side, scheduled to begin on January 24 in Ahmedabad. 🔥#RinkuSingh #Cricket #India #INDvENG #Sportskeeda pic.twitter.com/O4XqMwTHMh
സീമർമാരായ മാത്യു ഫിഷറും മാത്യു പോട്ട്സും യഥാക്രമം 4/65, 4/30 വിക്കറ്റ് വീഴ്ത്തി ഇന്ത്യ എ ബാറ്റിംഗ് ഓർഡറിനെ തകർത്തു.ജെന്നിംഗ്സ് (65 പന്തിൽ 64) രണ്ടാം ഇന്നിംഗ്സിൽ വീണ്ടും നന്നായി ബാറ്റ് ചെയ്തപ്പോൾ ഇംഗ്ലണ്ട് ലയൺസ് ഇന്ത്യ എയ്ക്ക് വേണ്ടി 490 റൺസിന്റെ കൂറ്റൻ സ്കോർ ഉയർത്തി.ആദ്യ ഇന്നിംഗ്സിലെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട്, ഇന്ത്യ എ ബാറ്റർമാർ ചേസിനിടെ കൂടുതൽ ചാർജും ഫോക്കസും കാണിച്ചു, കളി സമനിലയിൽ അവസാനിച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ എ 426 റൺസ് നേടി.
അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), സായ് സുദർശൻ, രജത് പതിദാർ, സർഫറാസ് ഖാൻ, തിലക് വർമ്മ, കുമാർ കുശാഗ്ര, വാഷിംഗ്ടൺ സുന്ദർ, സൗരഭ് കുമാർ, അർഷ്ദീപ് സിംഗ്, തുഷാർ ദേശ്പാണ്ഡെ, വിദ്വത് കവേരപ്പ, ഉപേന്ദ്ര യാദവ്, ആകാശ് ദീപ്, യാഷ് ദയാൽ, റിങ്കു സിംഗ്.