ടി20 ലോകകപ്പ് 2024 ടീമിൽ നിന്ന് റിങ്കു സിംഗിനെ ഒഴിവാക്കാനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർമാരുടെ തീരുമാനം ആരാധകരിൽ നിന്നും വിദഗ്ധരിൽ നിന്നും വളരെയധികം വിമർശനങ്ങൾക്ക് കാരണമായി. ഓൾറൗണ്ടർ ഓപ്ഷനുകളായി ശിവം ദുബെയെയും അക്സർ പട്ടേലിനെയും ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചപ്പോൾ റിങ്കു റിസർവ്സിൽ ഇടം നേടി.
ബാറ്റ് ചെയ്യാൻ അധികം അവസരങ്ങൾ ലഭിക്കാത്തതിനാൽ 168 റൺസ് മാത്രം നേടിയ റിങ്കുവിനെ സംബന്ധിച്ചിടത്തോളം ഇത് മോശം ഐപിഎൽ സീസൺ ആയിരുന്നു.ടി20 ലോകകപ്പിൽ നിന്നും തന്നെ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് റിങ്കു സിംഗ്.തന്നെ ടീമിൽ ഉൾപ്പെടുത്താതിരിക്കാനുള്ള തീരുമാനം ടീം കോമ്പോസിഷൻ കാരണമാണെന്നും ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി താൻ നടത്തിയ സംഭാഷണം നടത്തിയതായും റിങ്കു സിംഗ് പറഞ്ഞു.
“അതെ, മികച്ച പ്രകടനം നടത്തിയിട്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ആർക്കെങ്കിലും അൽപ്പം വിഷമം തോന്നും. എന്നാലും ഇത്തവണ ടീം കോമ്പിനേഷൻ കാരണം എനിക്ക് സെലക്ട് ആവാൻ കഴിഞ്ഞില്ല. സാരമില്ല, കയ്യിൽ കിട്ടാത്ത കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കേണ്ട. അതെ, എന്ത് സംഭവിച്ചാലും കൊള്ളാം. അധികം വിഷമിക്കേണ്ട കാര്യമില്ല, ഇതാണ് അദ്ദേഹം എന്നോട് പറഞ്ഞത്,” ദൈനിക് ജാഗരണ് നൽകിയ അഭിമുഖത്തിൽ റിങ്കു പറഞ്ഞു.രോഹിത് ഭയ്യ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല. കഠിനാധ്വാനം ചെയ്താൽ മതിയെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. രണ്ട് വർഷത്തിന് ശേഷം വീണ്ടും ഒരു ലോകകപ്പ് ഉണ്ട്. അധികം വിഷമിക്കേണ്ട കാര്യമില്ല. ഇതാണ് അദ്ദേഹം എന്നോട് പറഞ്ഞത്
ഐപിഎൽ 2024 ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം ചൂടി. ഫ്രാഞ്ചൈസിയുടെ മൂന്നാമത്തെ ഐപിഎൽ ട്രോഫിയായിരുന്നു ഇത്.”ഇപ്പോൾ ശ്രദ്ധേയമായ വികാരം. സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു – 7 വർഷമായി ഞാൻ ഇവിടെയുണ്ട്, ഞങ്ങൾ വളരെ സന്തോഷത്തിലാണ്.ഒടുവിൽ ഞാൻ ഐപിഎൽ ട്രോഫി ഉയർത്തിയിരിക്കുകയാണ്” റിങ്കു പറഞ്ഞു.