2024-ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ആറാം നമ്പർ റോൾ കളിക്കാൻ അനുയോജ്യമായ ബാറ്റർ റിങ്കു സിംഗ് ആണെന്ന് മുൻ സൗത്ത് ആഫ്രിക്കൻ താരം ജാക്ക് കാലിസ് അഭിപ്രായപ്പെട്ടു.2023 ഓഗസ്റ്റിൽ അയർലൻഡിനെതിരായ അരങ്ങേറ്റം മുതൽ ഇന്ത്യൻ ടി20 ടീമിൽ റിങ്കു കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ വളരെ ശ്രദ്ധേയമാണ്, വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ഫിനിഷറുടെ റോളിനുള്ള ശക്തമായ മത്സരാർത്ഥിയായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്.
വേഗത്തിലും കാര്യക്ഷമമായും സ്കോർ ചെയ്യാനുള്ള റിങ്കുവിന്റെ കഴിവ് 10 ടി20 കൾക്ക് ശേഷം 60 റൺസ് ശരാശരിയോടെ 188 റൺസ് നേടിയതിൽ നിന്ന് വ്യക്തമാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ അദ്ദേഹത്തിന്റെ മികവ് എടുത്തുകാണിച്ചു.അവസാന മത്സരത്തിൽ അദ്ദേഹം ടോപ് സ്‌കോറർ ആവുകയും പരമ്പരയിലുടനീളം തന്റെ അസാധാരണ ഫോം തുടരുകയും ചെയ്തു.ഇന്ത്യ തങ്ങളുടെ ആറാം നമ്പർ ബാറ്ററായി റിങ്കുവിനെ ഉപയോഗിക്കുന്നത് തുടരണമെന്നും അവിടെ തുടരാൻ അവസരം നൽകണമെന്നും കാലിസ് പറഞ്ഞു.
The specialist 𝐟𝐢𝐧𝐢𝐬𝐡𝐞𝐫! 🔥#RinkuSingh #INDvAUS #Cricket #Sportskeeda pic.twitter.com/VxiAwUfY8a
— Sportskeeda (@Sportskeeda) December 3, 2023
“അവൻ ഒരു ക്ലാസ് ആക്‌ടാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നമ്മൾ കണ്ടതുപോലെ, അവൻ ഇന്ത്യയ്‌ക്കായി എന്താണ് ചെയ്‌തതെന്ന് എല്ലാവർക്കുമറിയാം, മത്സരങ്ങൾ ഫിനിഷ് ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ജോലി.റിങ്കുവിനെപ്പോലൊരു ഫിനിഷറെ അടുത്തൊന്നും കണ്ടിട്ടില്ല. അവന് വലിയ ഭാവിയുണ്ട്. ആക്രമിച്ച് കളിക്കേണ്ട സമയത്ത് ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കേണ്ട സമയത്ത് അങ്ങനെ ബാറ്റുചെയ്യാനും റിങ്കുവിന് സാധിക്കും” കാലിസ് പറഞ്ഞു .
🗣Jacques Kallis, KKR Legend: "We have seen over the last few months, what Rinku Singh has done for India. Finishing games. It’s not just silly cricket. It’s really a good cricketing shot when it needs to be." pic.twitter.com/bo0OtnyEcE
— KnightRidersXtra (@KRxtra) December 11, 2023
“അതിനാൽ എന്നെ സംബന്ധിച്ചിടത്തോളം, റിങ്കു ആറാം നമ്പറായിരിക്കണം, ശരിയായ അവസരം നൽകണം” അദ്ദേഹം കൂട്ടിച്ചേർത്തു. “നൈപുണ്യമുള്ള ക്രിക്കറ്റ് ഷോട്ടുകൾ ഉപയോഗിച്ച് ഇന്ത്യക്കായി ഗെയിമുകൾ പൂർത്തിയാക്കുന്നത് നമ്മൾ കണ്ടു .ഇത് വെറുതെ കളിക്കുക മാത്രമല്ല, ആവശ്യമുള്ളപ്പോൾ യഥാർത്ഥ ക്രിക്കറ്റ് ഷോട്ടുകൾ അദ്ദേഹം എക്സിക്യൂട്ട് ചെയ്യുന്നു. ഒരു ഇന്നിംഗ്‌സിന്റെ അവസാന ഘട്ടങ്ങളിൽ ആക്രമണാത്മക സമീപനം സ്വീകരിക്കാനും റിങ്കുവിന് കഴിയും. ആറാം നമ്പർ സ്ഥാനത്തിന് അനുയോജ്യമായ ബാറ്റ്സ്മാനാണ് അദ്ദേഹം” കാലിസ് പറഞ്ഞു.
🚨 DID YOU KNOW? 🚨
— Sportskeeda (@Sportskeeda) December 3, 2023
India have never lost a match whenever Rinku Singh has batted. 😲#RinkuSingh #INDvAUS #Cricket #Sportskeeda pic.twitter.com/dgzCoHK9pw
റിങ്കു സിംഗ് ഫിനിഷറായതിന്റെ ഗുണപരമായ സ്വാധീനവും കാലിസ് എടുത്തുപറഞ്ഞു, ഇത് മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാരെ കൂടുതൽ നിർഭയമായി കളിക്കാൻ അനുവദിക്കുമെന്ന് അഭിപ്രായപ്പെട്ടു. ബാറ്റിങ്ങിൽ റിങ്കുവിന്റെ സാന്നിധ്യം ടീമിന്റെ ഫിനിഷിംഗ് കഴിവുകൾക്ക് ശക്തി പകരുമെന്നും കാലിസ് പറഞ്ഞു.ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 ഡർബനിൽ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു.ഡിസംബർ 12 ന് ഗക്ബെർഹയിൽ രണ്ടാം മത്സരം നടക്കും.