634 ദിവസങ്ങൾക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് തകർപ്പൻ സെഞ്ചുറിയോടെ ആഘോഷിച്ചിരിക്കുകയാണ് ഋഷഭ് പന്ത്. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരെയാണ് അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി ഫോർമാറ്റിൽ കളിച്ചത്, അതേ ടീമിനെതിരെ ആ ഫോർമാറ്റിൽ തൻ്റെ ആറാം സെഞ്ച്വറി അടിച്ചാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്.വിക്കറ്റ് കീപ്പർ എന്ന നിലയിൽ ടെസ്റ്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന കളിക്കാരനായി എംഎസ് ധോണികൊപ്പമെത്താനും പന്തിനു സാധിച്ചു.
ആദ്യ ഇന്നിംഗ്സിലും പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും 39 റൺസ് മാത്രമാണ് നേടിയത്.നേരത്തെ 72 റണ്‍സില്‍ നില്‍ക്കെ ഷാക്കിബിന്റെ പന്തില്‍ റിഷഭ് പന്ത് നല്കിയ അനായാസ ക്യാച്ച് നജ്മുള്‍ ഹൊസൈൻ ഷാന്റോ നിലത്തിട്ടിരുന്നു . 124 പന്തിൽ നിന്നായിരുന്നു വിക്കറ്റ് കീപ്പർ മൂന്നക്കം പൂർത്തിയാക്കിയത്. സ്കോർ 234 ൽ നിൽക്കെ പന്തിനെ മെഹിദി ഹസൻ പുറത്താക്കി. 128 പന്തിൽ നിന്നും 13 ബൗണ്ടറിയും 4 സിക്സും അടക്കം 109 റൺസാണ് പന്ത് നേടിയത്.തൻ്റെ ഇന്നിംഗ്സിനിടെ, എംഎ ചിദംബരം സ്റ്റേഡിയത്തിലെ കാണികളെ സന്തോഷിപ്പിക്കാൻ ഇടംകൈയ്യൻ തൻ്റെ ട്രേഡ്മാർക്ക് സിംഗിൾ ഹാൻഡ് സിക്സും കളിച്ചു.
WELCOME BACK TO TEST CRICKET, RISHABH PANT! 🙌🏻💯#RishabhPant #INDvBAN #IDFCFirstBankTestSeries #JioCinemaSports pic.twitter.com/C4gJuv29Y1
— JioCinema (@JioCinema) September 21, 2024
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ കീപ്പർമാർ
ആദം ഗിൽക്രിസ്റ്റ് (AUS) – 17
ആൻഡി ഫ്ലവർ (ZIM) – 12
ലെസ് അമേസ് (ENG) – 8
എബി ഡിവില്ലിയേഴ്സ് (SA ) – 7
എംജെ പ്രിയർ (ENG) – 7
കുമാർ സംഗക്കാര (എസ്എൽ) – 7
ബിജെ വാട്ട്ലിംഗ് (ENG) – 7
ക്വിൻ്റോ ഡി കോക്ക് (എസ്എ) – 6
എംഎസ് ധോണി (IND) – 6
കമ്രാൻ അക്മൽ (പിഎകെ) – 6
മുഷ്ഫിഖുർ റഹീം (BAN) – 6
എജെ സ്റ്റുവാർട്ട് (ENG) – 6
ഋഷഭ് പന്ത് (IND) – 6