സൈദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രീക്വാർട്ടർ മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് ആസം ടീം സ്വന്തമാക്കിയത്. ബംഗാൾ ടീമിനെ 8 വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയിരുന്നു ആസാം വിജയം കണ്ടത്. ബംഗാൾ മത്സരത്തിൽ ഉയർത്തിയത് 139 എന്ന വിജയലക്ഷ്യമായിരുന്നു. 17.5 ഓവറുകളിൽ കേവലം 2 വിക്കറ്റുകൾ മാത്രം നഷ്ടത്തിൽ ആസാം ഈ വിജയലക്ഷ്യം മറികടക്കുകയുണ്ടായി.
ആസമിനായി മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചത് നായകൻ റിയാൻ പരഗായിരുന്നു. ടൂർണമെന്റിൽ മറ്റൊരു അർദ്ധസെഞ്ച്വറി കൂടി പരഗ് നേടി. നാലാമനായി ബാറ്റിംഗിനിറങ്ങിയ പരഗ് കേവലം 31 പന്തുകളിലാണ് 50 റൺസ് പൂർത്തീകരിച്ചത്. ഇന്നിംഗ്സിൽ 2 ബൗണ്ടറികളും 4 സിക്സറുകളും ഉൾപ്പെട്ടിരുന്നു. ടൂർണമെന്റിലെ പരഗിന്റെ തുടർച്ചയായ ഏഴാമത്തെ അർത്ഥസെഞ്ച്വറിയാണ് മത്സരത്തിൽ പിറന്നത്. തുടർച്ചയായ 7 ഇന്നിംഗ്സുകളിൽ നിന്ന് 7 അർധസെഞ്ചുറികളാണ് പരാഗ് അടിച്ചുകൂട്ടിയത്.
നിലവിൽ ടൂർണമെന്റിൽ ഏറ്റവുമധികം റൺസ് നേടിയ താരവും പരഗ് തന്നെയാണ്. പരഗിനെ കൂടാതെ ആസാം താരം വിശാൽ റോയ്ല 36 പന്തുകളിൽ 45 റൺസ് നേടി പുറത്താവാതെ നിന്നു. ഇങ്ങനെയായിരുന്നു ആസാം മത്സരത്തിൽ വിജയം സ്വന്തമാക്കിയത്. പരഗിന്റെ ഈ മികച്ച ഫോം ഇന്ത്യൻ ടീമിന് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്. ഒരു ടൂർണമെന്റിലെ 7 ട്വന്റി20 മത്സരങ്ങളിലും അർത്ഥസെഞ്ച്വറി നേടുക എന്നത് നിസ്സാര കാര്യമല്ല. മാത്രമല്ല ഏകദിന ലോകകപ്പിന് ശേഷം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഇന്ത്യയുടെ അഞ്ച് ട്വന്റി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിലും പരഗിനെ ഉൾപ്പെടുത്താനുള്ള സാധ്യതകൾ തെളിഞ്ഞിട്ടുണ്ട്
.ഏഴ് മത്സരങ്ങളിൽ നിന്ന് 490 റൺസാണ് റിയാൻ പരാഗിന്റെ സമ്പാദ്യം. 70 എന്ന മികച്ച ശരാശരിയുള്ള അദ്ദേഹത്തിന് സയ്യിദ് മുഷ്താഖ് ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ തന്റെ ടീമിന്റെ യോഗ്യതയിൽ വലിയ പങ്കുണ്ട്.അന്തിമ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി തീർച്ചയായും റിയാൻ പരാഗിനെ നിരീക്ഷിക്കും.IND vs AUS T20 പരമ്പരയിലെ ആദ്യ മത്സരം നവംബർ 23 ന് വിശാഖപട്ടണത്തിലെ രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
Riyan Parag in Syed Mushtaq Ali 2023:
— Johns. (@CricCrazyJohns) October 31, 2023
45(19) & 0/53(4)
61(34) & 2/25(4)
76*(37) & 3/6(4)
53*(29) & 1/17(4)
76(39) & 1/37(4)
72(37) & 1/35(3)
57*(33) & 1/17(4)
50*(31) & 2/23(4)
Riyan Parag is a monster in domestics……!!!!! pic.twitter.com/ZusYgea1HY
ലോകകപ്പിന് തൊട്ടു പിന്നാലെയുള്ള ട്വന്റി20 ടൂർണമെന്റായതിനാൽ തന്നെ സീനിയർ താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ യുവതാരങ്ങളുടെ നിരയാവും ട്വന്റി20 പരമ്പരക്കായി ഇറങ്ങുക. സൈദ് മുഷ്തഖ് അലി ടൂർണമെന്റിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത താരങ്ങളെയാവും ഇന്ത്യ ടീമിലേക്ക് ക്ഷണിക്കുന്നത്. അങ്ങനെയെങ്കിൽ പരഗിനെ ഇന്ത്യ ട്വന്റി20 പരമ്പരയിലേക്ക് തിരഞ്ഞെടുക്കും എന്നത് ഉറപ്പാണ്. എന്നാൽ സഞ്ജു സാംസൺ അടക്കമുള്ള മറ്റ് യുവതാരങ്ങൾക്ക് പരഗിന്റെ ഈ ഫോം വലിയ വെല്ലുവിളി ഉയർത്തുന്നുമുണ്ട്.
Celebration by Riyan Parag after his 7th consecutive 50 in T20 Cricket.pic.twitter.com/Z6PitN1XYc
— Riyan Parag FC (@riyanparagfc_) October 31, 2023
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 എഡിഷനിലെ അദ്ദേഹത്തിന്റെ മാനസികാവസ്ഥയ്ക്കും പ്രകടനത്തിനും പരാഗ് വളരെയധികം വിമർശിക്കപ്പെട്ടു, അവിടെ അദ്ദേഹം ബാറ്റിംഗിൽ മോശം പ്രകടനം നടത്തി, 7 മത്സരങ്ങളിൽ നിന്ന് 78 റൺസ് മാത്രമാണ് നേടിയത്. ടൂർണമെന്റിൽ 18.18 സ്ട്രൈക്ക് റേറ്റുള്ള പരാഗിന്റെ ശരാശരി 13 മാത്രമായിരുന്നു.തന്റെ കരിയറിന്റെ തുടക്കത്തിൽ ആരാധകരിൽ നിന്ന് വെറുപ്പ് നേരിട്ടതിന് ശേഷം ബാറ്റർ നേരത്തെ തന്റെ പോരാട്ടങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു, ഒരു മികച്ച ക്രിക്കറ്റ് കളിക്കാരന്റെ രൂപത്തിന് അനുയോജ്യമല്ലാത്തതിനാൽ ആളുകൾ തന്നെ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞു.
Bro forgot he is Riyan Parag,
— 𝐊𝐈𝐑𝐊𝐄𝐓 𝐀𝐂𝐀𝐃𝐄𝐌𝐘 (@KirketAcademy) November 1, 2023
No problem, he remembers in IPL… pic.twitter.com/qZPNGcNy3k
“ആളുകൾ എന്നെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഒരു ധാരണയുണ്ട്. നിങ്ങൾ എങ്ങനെ ക്രിക്കറ്റ് കളിക്കണം എന്നതിനെക്കുറിച്ച് ഒരു റൂൾബുക്ക് ഉണ്ട്. ടീ-ഷർട്ട് ഇട്ടിരിക്കണം, കോളർ താഴ്ത്തണം, എല്ലാവർക്കും ബഹുമാനം നൽകണം, ആരെയും സ്ലെഡ്ജ് ചെയ്യരുത്, ഞാൻ തികച്ചും വിപരീതമാണ്.എന്റെ ഒഴിവുസമയങ്ങളിൽ ഗോൾഫ് കളിക്കുന്നതിലും അവർക്ക് പ്രശ്നമുണ്ട് ”പരാഗ് ക്രിക്കറ്റ് ഡോട്ട് കോമിനോട് പറഞ്ഞു.