ഈ ബുധനാഴ്ച ആരംഭിക്കുന്ന 2023 ഏഷ്യാ കപ്പിനായി തിരഞ്ഞെടുത്ത 18 അംഗ ടീമിനെ ഇന്ത്യൻ ടീം സൂക്ഷ്മമായി നിരീക്ഷിക്കും. ഒക്ടോബർ 5-ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് ഇവരിൽ 15 പേർ തിരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ട്.ലോകകപ്പ് ടീമിൽ ഏഷ്യ കപ്പ് സ്ക്വാഡിൽ നിന്നുള്ള മൂന്നു പേര് പുറത്തേയ്ക്ക് പോവും.
2011 ലെ ലോകകപ്പ് ടീമിൽ ഇടം നേടാനാകാത്തതിന്റെ നിരാശ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അറിയാം.12 വർഷത്തിന് ശേഷം ഇന്ത്യ വീണ്ടും ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയാണ്.ഇത്തവണ ഐസിസി കിരീട വരൾച്ച അവസാനിപ്പിക്കാൻ ടീമിനെ സഹായിക്കുന്ന ലഭ്യമായ ഏറ്റവും മികച്ച ടീമിനെ ഷോർട്ട്ലിസ്റ്റ് ചെയ്യുക എന്ന നിർണായക ചുമതലയാണ് രോഹിത് നേരിടുന്നത്.
“മികച്ച കോമ്പിനേഷൻ തിരഞ്ഞെടുക്കുമ്പോൾ, വിവിധ കാരണങ്ങളാൽ അവസരം നഷ്ടപെടുന്ന താരങ്ങൾ ഉണ്ടാവും.രാഹുൽ ഭായിയും അവർ ടീമിൽ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കളിക്കാരോട് വിശദീകരിക്കാൻ പരമാവധി ശ്രമിച്ചു,” രോഹിത് പറഞ്ഞു.“എല്ലാ സെലക്ഷനും പ്ലേയിംഗ് ഇലവനും പ്രഖ്യാപിച്ചതിന് ശേഷവും ഞങ്ങൾ കളിക്കാരുമായി ആശയവിനിമയം നടത്താൻ ശ്രമിച്ചു. ഞങ്ങൾ അവരോട് മുഖാമുഖം സംസാരിക്കുന്നു, എന്തുകൊണ്ടാണ് അവരെ തിരഞ്ഞെടുക്കാത്തത് എന്ന് വ്യക്തമാക്കാന് ശ്രമിച്ചു “അദ്ദേഹം കൂട്ടിച്ചേർത്തു.
സെലക്ഷനുമായി ബന്ധപ്പെട്ട് ടീം മാനേജ്മെന്റ് ശരിയായ കോൾ ചെയ്യാത്ത സമയങ്ങളുണ്ടാകുമെന്ന് രോഹിത് സമ്മതിക്കുന്നു.”വ്യക്തിപരമായ ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും അടിസ്ഥാനത്തിലല്ല നായകസ്ഥാനം. ആരെങ്കിലും കാണാതെ പോയാൽ അതിനു കാരണമുണ്ട്. നിങ്ങൾ നിർഭാഗ്യവാനാണെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ”രോഹിത് പറഞ്ഞു.