ഏകദിന ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യൻ ആധിപത്യം തുടരുകയാണ്. ഇന്നലെ അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. പാകിസ്താൻ ഉയർത്തിയ 192 റൺസെന്ന വിജയലക്ഷ്യം വെറും 30.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
ഒരു ഘട്ടത്തിൽ 3ന് 162 എന്ന ശക്തമായ നിലയിലായിരുന്നു പാകിസ്താൻ. പക്ഷേ അവസാന ഏഴ് വിക്കറ്റുകൾ വെറും 29 റൺസിനിടെ പാക് താരങ്ങൾ വലിച്ചെറിഞ്ഞു. 42.5 ഓവറിൽ പാകിസ്താൻ വെറും191 റൺസിന് ഇന്നിംഗ്സ് അവസാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർദിക്ക് പാണ്ഡ്യ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ പങ്കിട്ടു.അബ്ദുൾ ഷെഫീക്ക് 20, ഇമാം ഉൾ ഹഖ് 36, ബാബർ അസം 50, മുഹമ്മദ് റിസ്വാൻ 49 എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ഇന്നലെ മത്സര ശേഷം നായകൻ രോഹിത് ശർമ്മ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജയത്തിൽ പ്രധാനമായി മാറിയത് ബൗളർമാരുടെ മാസ്സ് പ്രകടനമെന്നാണ് നായകൻ രോഹിത് ശർമ്മ .“ബൗളർമാരാണ് ഇന്നും ഞങ്ങൾക്ക് വേണ്ടി കളി ഒരുക്കിയത്. ഇത് 190 റൺസ് പിച്ചാണെന്ന് ഞാൻ കരുതുന്നില്ല. ഒരു ഘട്ടത്തിൽ അവർ 280 നേടുമെന്ന് തോന്നി പക്ഷെ അവരെ ചെറിയ സ്കോറിൽ പിടിച്ചു കെട്ടാൻ ന്ജങ്ങൾക്ക് സാധിച്ചു.പന്ത് ഉപയോഗിച്ച് ജോലി ചെയ്യാൻ കഴിയുന്ന 6 വ്യക്തികളെ ഞങ്ങൾക്കുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ എന്റെ ജോലിയും അവിടെ പ്രധാനമാണ്. വ്യവസ്ഥകൾ വായിച്ച് ആ ജോലി ചെയ്യാൻ പറ്റിയ ആൾ ആരാണെന്ന് കണ്ടെത്തുക എന്നതാണ്. ” നായകൻ ബൌളിംഗ് നിരയെ വാനോളം പുകഴ്ത്തി.
” ഞങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് ഞങ്ങൾക്ക് വ്യക്തമായിരുന്നു. ആരൊക്കെ എവിടെ ബാറ്റ് ചെയ്യും എന്ന കാര്യത്തിൽ രണ്ടു മൈൻഡിൽ ഇരിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. മൊത്തത്തിൽ, ഇത് നന്നായി ടീമിന് ക്ലിക്ക് ആകുന്നതായി കാണപ്പെടുന്നു. എന്റെ പ്രകടനത്തിൽ വളരെയധികം ആവേശം കൊള്ളാൻ ആഗ്രഹിക്കുന്നില്ല” അദ്ദേഹത്തെ കൂട്ടിച്ചേർത്തു.”കാര്യങ്ങൾ സമതുലിതമായിരിക്കാൻ ആഗ്രഹിക്കുന്നു. ശാന്തത പാലിക്കുക, മുന്നോട്ട് പോകുക. നമ്മൾ നേരിടുന്ന എല്ലാ ടീമുകളും ഗുണനിലവാരമുള്ളതാണ്. അതിനാൽ ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കണം”അതാണ് ഞങ്ങൾ നോക്കുന്നത്”രോഹിത് പറഞ്ഞു.