യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്കായി രോഹിത് ശർമ്മയ്ക്കൊപ്പം ആരായിരിക്കും ഓപ്പൺ ചെയ്യുക എന്ന ചർച്ചക്ക് അവസാനമാവുകയാണ്.ദൈനിക് ജാഗരൻ്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ സ്റ്റാർ പ്ലെയർ വിരാട് കോഹ്ലി ക്യാപ്റ്റൻ രോഹിതിനൊപ്പം ഓപ്പൺ ചെയ്തേക്കും.
കഴിഞ്ഞയാഴ്ച മുംബൈയിൽ ക്യാപ്റ്റൻ രോഹിത്, മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്, ചീഫ് സെക്ടർ അജിത് അഗാർക്കർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഇതേ സാധ്യത ചർച്ച ചെയ്യപ്പെട്ടിരുന്നു. അടുത്തിടെ കോഹ്ലിയുടെ ഇന്ത്യൻ ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. നീണ്ട കാലത്തിനു ശേഷം അഫ്ഗാനിസ്ഥാൻ ഹോം സീരീസിൽ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ കോലിയും രോഹിതും ടി 20 ലോകകപ്പ് കളിക്കാൻ തയ്യാറാണെന്ന് അറിയിരിച്ചിരുന്നു.കോഹ്ലി ഏകദേശം രണ്ട് വർഷത്തിന് ശേഷം ഇന്ത്യക്കായി ആദ്യമായി ടി20 കളിച്ചത്.
മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനാണ് കോഹ്ലി ഇഷ്ടപ്പെടുന്നതെങ്കിലും നിലവിലെ സാഹചര്യങ്ങൽ അനുസരിച്ച് അതിൽ മാറ്റം ഉണ്ടാവാം.ടി20 ലോകകപ്പിലെ തൻ്റെ സ്ഥാനത്തെക്കുറിച്ച് കോഹ്ലി സെലക്ഷൻ കമ്മിറ്റിയോട് വ്യക്തത തേടിയതായും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അവസാന സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വേണ്ടി കോഹ്ലി ഓപ്പൺ ചെയ്യുന്നുണ്ട്. ഐപിഎൽ 2024ൽ, ഓറഞ്ച് ക്യാപ് ഹോൾഡർമാരുടെ പട്ടികയിൽ കോഹ്ലി 147 സ്ട്രൈക്ക് റേറ്റിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 361 റൺസുമായി ഒന്നാമതാണ്.
🚨REPORTS 🚨
— Sportskeeda (@Sportskeeda) April 17, 2024
Rohit Sharma and Virat Kohli are likely to open for India in the upcoming T20 World Cup 🏏🇮🇳#RohitSharma #ViratKohli #Sportskeeda #India #TeamIndia pic.twitter.com/g41ybWakjT
ഇതാദ്യമായല്ല കോലി ഇന്ത്യക്കായി ഓപ്പൺ ചെയ്യുന്നത്. 2008-ൽ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിൽ ഓപ്പണറായാണ് കോഹ്ലി തൻ്റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ചതെങ്കിലും ക്രമേണ മൂന്നാം സ്ഥാനത്തേക്ക് മാറി.ടി20യിൽ, 57 ശരാശരിയിൽ 400 റൺസ് നേടിയതിനാൽ, കോഹ്ലിക്ക് ഒരു ഓപ്പണർ എന്ന നിലയിൽ മികച്ച റെക്കോർഡുണ്ട്.രോഹിതിനൊപ്പം വിരാട് ഇന്ത്യക്കായി ഓപ്പണിംഗ് നടത്തുന്നത് പരിഗണിക്കുമ്പോൾ മറ്റൊരു ഓപ്പണർ യശസ്വി ജയ്സ്വാളിന് പുറത്ത് ഇരിക്കേണ്ടി വരും.